കൊച്ചി : കലൂർ പാവക്കുളം സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ പാവക്കുളം ഹിന്ദു സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു. വിശ്വഹിന്ദു പരിഷത്ത് സാമാജിക സമരസത സംസ്ഥാന സംയോജകൻ അഡ്വ. മുരളീധരൻ ചടങ്ങിൽ പതാക ഉയർത്തി. തുടർന്ന് സ്വർഗ്ഗീയ അശോക് സിംഹാൾജിയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പുഷ്പാർച്ചനയും നടന്നു.

കൊച്ചി മഹാനഗരം പ്രസിഡന്റ് അഡ്വ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ട്രഷറർ ശ്രീ. വി. ശ്രീകുമാർ സ്ഥാപകദിന സന്ദേശം നൽകി. പാവക്കുളം മഹാദേവ ക്ഷേത്ര ദേവസ്വം മാനേജർ ശ്രീ. മുരളീധരൻ കർത്താ സ്വാഗതം ആശംസിച്ചു വിശ്വഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് ശ്രീ. എ. ശ്രീകുമാർ നന്ദി രേഖപ്പെടുത്തി. പാവക്കുളം ക്ഷേത്ര സമിതി പ്രസിഡന്റ് ശ്രീ. കെ.എ.എസ്. പണിക്കർ, സെക്രട്ടറി ശ്രീ. മാധവൻകുട്ടി, മറ്റു പ്രഖണ്ഡ് , ജില്ലാ നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

1964-ലെ ജന്മാഷ്ടമി ദിനത്തിൽ മുംബൈയിലെ സാന്ദീപനി ആശ്രമത്തിൽ സ്വാമി ചിന്മയാനന്ദ ഉദ്ഘാടനം ചെയ്ത് രൂപീകൃതമായ വിശ്വഹിന്ദു പരിഷത്തിന്റെ വാർഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി പതാക ദിനാചരണം സംഘടിപ്പിച്ചു. വാർഷികാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും സത്സംഗങ്ങൾ, ഗോദാനം, സേവാപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിരവധി പരിപാടികൾ നടക്കുകയും ചെയ്തു.


















