തൃശൂർ : സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം തൃശൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അധ്യക്ഷൻ ഡോ. രഞ്ജിത് വിജയഹരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കല്യാൺ സിൽക്‌സ് ഉടമ പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. വാക്കുകളെക്കാൾ പ്രവൃത്തിയാണ് ഓരോരുത്തർക്കും കൂടുതൽ സന്തോഷം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി സംഘടനാ വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ രാഷ്ട്രീയ സേവാഭാരതി പ്രതിനിധിയായി സേവാ ബ്രിഡ്ജ് സി ഇ ഒ കിരൺ ഡി എം സംസാരിച്ചു. സേവാഭാരതിയുടെ സുകൃതം പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന കാലംശത്തിൽ അടുത്ത സംഘടനാ വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരളം പ്രാന്ത സേവാ പ്രമുഖ് ജി വി ഗിരീഷ് പ്രഖ്യാപിച്ചു, ഡോ. രഞ്ജിത് വിജയഹരി അധ്യക്ഷനും ഡോ. ശ്രീറാം ശങ്കർ ജനറൽ സെക്രട്ടറിയും രാജിമോൾ ട്രഷററും കെ.വി. രാജീവ് സംഘടനാ സെക്രട്ടറിയും ആയുള്ള 37 അംഗ നിർവ്വാഹക സമിതിയെ ആണ് പ്രഖ്യാപിച്ചത്. യോഗത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ സേവാ പ്രമുഖ് പി എം രവികുമാർ , ട്രഷറർ രാജിമോൾ, സെക്രട്ടറി ഡോ. ജയലക്ഷ്മി അമ്മാൾ, സെക്രട്ടറി ശ്രീജിത്ത് പി എന്നിവർ സംസാരിച്ചു. കൂടാതെ പതിനാലു ജില്ലകളിലെയും കാര്യകർത്താക്കൾ, ജില്ലാ സേവാ പ്രമുഖന്മാർ, വിഭാഗ് സേവപ്രമുഖന്മാർ തുടങ്ങിയവരും പങ്കെടുത്തു.






















