VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

VSK Desk by VSK Desk
19 September, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്തിയ പുസ്തകമാണ് രാമായണമെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍. രാമായണ കോണ്‍ക്ലേവിന്റെ ഉദ്ഘാടന സഭയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ സമൂഹത്തിന്റെയും ജീവിത നിലവാരവും ജീവിത മൂല്യങ്ങളും സംസ്‌കൃതിയുടെ പോരാട്ടങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഭാരതത്തെ രാമായണം അടയാളപ്പെടുത്തുന്നു. വ്യത്യസ്തമായ ആശയധാരകള്‍, ഭൗതികമായ ചിന്താധാരകള്‍ എല്ലാം സംയോജിപ്പിക്കുവാനും ഈ മഹത്തായ കൃതിക്കായി. ശ്രീരാമന്‍ ത്യാഗത്തിന്റെയും രാവണന്‍ ഭോഗത്തിന്റെയും പ്രതീകമാണ്. എല്ലാ അര്‍ത്ഥത്തിലും രാഷ്ട്ര ജീവിതത്തെ കെട്ടിപ്പെടുക്കാന്‍ രാമായണത്തിനായതായി. ലോകത്താകെ രാമായണം ചെലുത്തി സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’

കൊച്ചി: ജന്മഭൂമി പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ജന്മഭൂമിയുടെ പങ്ക് മഹത്തരമാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. അടിയന്തരാവസ്ഥാകാലത്ത് ജന്മഭൂമി നേതാക്കള്‍ അറസ്‌റ് ചെയ്യപ്പെട്ടിട്ടുണ്ട്. വിജയകരമായ യാത്രയില്‍ ജന്മഭൂമിയെ അഭിനന്ദിക്കുന്നു. ജന്മഭൂമിയുടെ പങ്ക് സംസ്‌കാരം, പൈതൃകം, പാരമ്പര്യം എന്നിവ മനസ്സിലാക്കുന്നതിന് ജന്മഭൂമി വേദി നല്‍കിയിട്ടുണ്ട്. രാമകഥ ഏഷ്യ മുഴുവന്‍ സഞ്ചരിച്ചു. നേപ്പാള്‍ ശ്രീലങ്ക, കിഴക്കന്‍ കിഴക്കന്‍ ഏഷ്യ, എന്നിവടങ്ങളിലും എന്നിവടങ്ങളിലും രാമായണം പ്രചാരത്തിലുണ്ട്. ജനസംഖ്യയുടെ 90 ശതമാനം മുസ്ലീങ്ങളായ ഇന്ത്യോനേഷ്യയില്‍ രാമായണം പ്രചാരത്തിലുണ്ട്. രാജസ്ഥാനിലെ മേവാത്തില്‍ മുസ്ലീം യോഗികള്‍ രാമകഥ പാടുന്ന ഒരു പാരമ്പര്യമുണ്ട്. കേരളത്തിലെ മാപ്പിള രാമായണവും ഈ പാരമ്പര്യത്തിന്റെ മനോഹരമായ ഉദാഹരണമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധികരിക്കുന്ന പ്രത്യേക പതിപ്പ് ‘പ്രസര’ യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാജ്‌നാഥ് സിങ് നിര്‍വഹിച്ചു. ഉത്തരാഖണ്ഡില്‍ നടന്ന ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് ആദരിച്ചു.

ആഗോളതലത്തില്‍ രാമായണത്തിനും ശ്രീരാമനുംസ്വീകാര്യത ലഭിച്ചു: ഡോ. വേദ ചൈതന്യ

കൊച്ചി: ആഗോളതലത്തില്‍ രാമായണത്തിനും ശ്രീരാമനും സ്വീകാര്യത ലഭിച്ചതായി ചിന്‍മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ബ്രഹ്‌മചാരി (ഡോ.) വേദ ചൈതന്യ. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച ത്രിദിന ദേശീയ രാമകഥാ കോണ്‍ക്ലേവില്‍ രാമന്റെ ആഗോള സ്വീകാര്യതയും പശ്ചാത്തലവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമായണത്തെ ഭാഷകള്‍ക്ക് അതീകമായി ജനങ്ങള്‍ നെഞ്ചിലേറ്റി. സീത ശാന്തിയുടെ പ്രതീകമാണ്. രാവണന്‍ അഹങ്കാരത്തിന്റെ പ്രതീകവും. വാല്മീകി രാമായണത്തെ പരബ്രഹ്‌മമായി സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരവും സാംസ്‌കാരികവും ആത്മീയപരവുമായി ഭാരതത്തില്‍ മാത്രം ഒതുങ്ങാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമകഥയ്ക്കും രാമന്റെ ആശയങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതയെ അദ്ദേഹം വിശദീകരിച്ചു. സാര്‍വത്രികമായ മൂല്യങ്ങള്‍, പ്രാദേശികവത്കരണം, സാംസ്‌കാരിക ഇടപെടലുകള്‍ തുടങ്ങി രാമകഥയ്ക്ക് വിവിധ സംസ്‌കാരങ്ങളില്‍ സ്വീകാര്യത ലഭിച്ചതിന് പല കാരണങ്ങളുണ്ടെന്നും , മഹത്തായ ഇതിഹാസ നായകനായും, മറ്റിടങ്ങളില്‍ നൈതിക മൂല്യങ്ങളുടെ പ്രതീകമായും രാമന്‍ അവതരിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാമന്റെ ആഗോള സ്വീകാര്യതയെ മതപരമായ കാഴ്ചപ്പാടില്‍ മാത്രം കാണാതെ, സാഹിത്യം, സംസ്‌കാരം, കല, ചരിത്രം എന്നിവയുടെ പശ്ചാത്തലത്തില്‍ മനസിലാക്കാന്‍ കഴിയണം. ദൈവിക വ്യക്തിത്വത്തിനപ്പുറം രാമന്‍ ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നുവെന്നും രാമന്റെ ജീവിതവും ജീവിത കഥകളും അത്തരത്തില്‍ പ്രതിഫലിക്കുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയബോധം വളര്‍ത്താന്‍ രാമായണത്തിന് സാധിച്ചു: കെ.കെ.വാമനന്‍

കൊച്ചി: രാജ്യത്ത് ദേശീയബോധം വളര്‍ത്താന്‍ രാമായണത്തിന് സാധിച്ചതായി ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യകാരി അംഗം കെ.കെ. വാമനന്‍. കോണ്‍ക്ലേവില്‍ അധ്യാത്മ രാമായണവും മലയാള പാരമ്പര്യങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമായണം ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്തപ്പോള്‍ ഗ്രാമ- ഗ്രാമാന്തരങ്ങളിലെ ജനങ്ങളെ ഒന്നിച്ചുനിര്‍ത്തി. ഒപ്പം രാമായണത്തിനും മഹാഭാരതത്തിനും ഭാരതീയരെ കൂട്ടിചേര്‍ക്കാനുള്ള ശക്തി കൈവന്നു. ഇത് സാമൂഹ്യ ശാസ്ത്രത്തിന്റെയും സാമൂഹ്യ മനഃശാസ്ത്രത്തിന്റെയും കാഴ്ച്ചപ്പാടിലൂടെ ഗൗരവമേറിയ പഠനമര്‍ഹിക്കുന്ന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു നാഗരികതയുടെ വേരുകള്‍ ശിലായുഗത്തില്‍ വരെ എത്തിച്ചേരുന്നുണ്ട്. തുടര്‍ച്ചയായി നിലനിന്നുവന്നതും ഇന്നും അതിന്റെ പാരമ്പര്യം തുടരുന്നതുമായ ഒരുപാട് സവിശേഷതകളുള്ള നാഗരികതയാണിത്. ലോകവീക്ഷണം തലമുറകളിലേക്ക് കൈമാറുന്നതിനായി രണ്ട് തലങ്ങളുള്ള ഒരു സംവിധാനം സ്ഥാപിക്കപ്പെട്ടു. ഒന്നാമത്തേത് ഗുരുകുല സര്‍വകലാശാലാ സംവിധാനം, രണ്ടാമത്തേത് പരിവ്രാജക സംവിധാനം. ‘വൈവിധ്യത്തിലെ ഏകത’ എന്നതാണ് ഹിന്ദു ധര്‍മ്മത്തിന്റെ സാരാംശം. വാല്മീകി, എഴുത്തച്ഛന്‍, കൂടാതെ ആത്മീയ രാമായണം പോലുള്ള രാമകഥകള്‍ സൃഷ്ടിച്ച വനവാസി പാട്ടുകാരും ഒരുപോലെ നമ്മുടെ ആദരവിന് അര്‍ഹരാണ്. ഇവയെല്ലാം ഹിന്ദു നാഗരികതയുടെ മറ്റൊരു സവിശേഷതയാണ്. രാമായണത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സത്യം തിരിച്ചറിയാനുള്ള ഏക മാര്‍ഗം, അതിനെ ഹിന്ദു ദര്‍ശനത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംജി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സല്‍ ഡോ. മാവൂത്ത് ഉദ്ഘാടനം ചെയ്തു. മോഡറേറ്റര്‍ ഡോ. രാജേഷ്, സഹ മോഡറേറ്റര്‍ ഡോ. രജ്ഞിത് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies