കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻഐടിസി) സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസ് (സിഐകെഎസ്) സംഘടിപ്പിച്ച ദ്വിദിന അധ്യാപക ശിൽപ്പശാലയായ ‘സമന്വയം 2026’ൽ പരമ്പരാഗത വിജ്ഞാനമേഖലയിലെ സംഭാവനകൾ പരിഗണിച്ച് മോഹൻദാസ് കൈലാസിനെ ആദരിച്ചു.
എൻഐടിസി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ, അതുൽ കോത്താരി, ഭാസ്കര ഗണിത കേന്ദ്രം ചെയർമാൻ എ. വിനോദ്, സി.ഐ.കെ.എസ്. ചെയർപേഴ്സൺ ആശിഷ് അവസ്തി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പരമ്പരാഗത വിജ്ഞാനവും ആധുനിക അക്കാദമികസാങ്കേതിക മേഖലകളും തമ്മിലുള്ള സംവാദത്തിനും സഹകരണത്തിനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപ്പശാലയുടെ ഭാഗമായി നടന്ന ആദരിക്കൽ ചടങ്ങ് ശ്രദ്ധേയമായി.
വള്ളങ്ങൾ, പ്രത്യേകിച്ച് ജലോത്സവ മത്സരങ്ങളിൽ പങ്കെടുക്കുന്ന വള്ളങ്ങൾ നിർമ്മിക്കുന്ന നാടൻ പരമ്പരാഗത ശാസ്ത്രത്തിൽ വിദഗ്ദ്ധനാണ് മോഹൻദാസ് കൈലാസം.












