VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താനാവും: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
16 November, 2026
in ഭാരതം
Share
Tweet
SendTelegram

ജോധ്പൂര്‍(രാജസ്ഥാന്‍): യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താന്‍ കഴിയുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരുമിച്ചുചേരുന്നതിന്റെ സന്തോഷം മാത്രമല്ല, പടക്കളത്തിലെ ഊര്‍ജ്ജസ്വലതയും സംഗീതത്തിലൂടെ പ്രകടിപ്പിക്കാനാകും. ആത്മവിശ്വാസവും ആത്മാഭിമാനവും പകരാന്‍ സംഗീതത്തിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് ജോധ്പൂര്‍ പ്രാന്തം സംഘടിപ്പിച്ച മരു നിനാദ് ഘോഷ് ശിബിരത്തിന്റെ സമാപന സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കാരസമ്പന്നനായ ഒരാള്‍ക്ക് മാത്രമേ രാജ്യത്തിനുവേണ്ടി നിസ്വാര്‍ത്ഥനായി പ്രവര്‍ത്തിക്കാനാകൂ എന്ന് സര്‍സംഘചാലക് പറഞ്ഞു. ആസക്തികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരാള്‍ മാത്രമേ സന്തുഷ്ടനായിരിക്കൂ. മറ്റുള്ളവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും സഹായിക്കുന്ന ഒരാള്‍ക്ക് സമൂഹത്തെ ഒന്നിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഘോഷ് വാദനത്തിനു പിന്നില്‍ സംസ്‌കാരവും അച്ചടക്കവും ഉണ്ട്. അത് എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതിന് വഴിയൊരുക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന് പുരാതനകാലം മുതല്‍ തന്നെ യുദ്ധസംഗീതത്തിന്റെ പാരമ്പര്യമുണ്ട്. ഭഗവദ്ഗീതയില്‍ ഇത് വിവരിച്ചിട്ടുണ്ട്. പണവ, പാഞ്ചജന്യ, ശംഖം തുടങ്ങിയ പേരുകള്‍ അതില്‍ പരാമര്‍ശിക്കപ്പെടുന്നു. വ്യക്തിഗീതങ്ങള്‍, ഗണഗീതങ്ങള്‍, ഘോഷ് എന്നിവയിലൂടെ, സംഘം സംഗീതത്തിന്റെ ഒരു ഘരാനയായി മാറിയിരിക്കുന്നു. യുദ്ധ സംഗീതവും ഭാരതീയസംഗീതത്തിന്റെ ഭാഗമാണ്. സംഗീതം ഒരു കലയാണ്, അത് ഭാരതീയ ജീവിതരീതി, പാരമ്പര്യങ്ങള്‍, മൂല്യങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്നു. മനോഹരമായ ഗാനങ്ങളിലൂടെ ഭാവാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുകയും വികാരങ്ങള്‍ ഉണര്‍ത്തുകയും ചെയ്യുന്നു.സംഘത്തില്‍ എല്ലാവരും ഒരുമിച്ചാണ് ഘോഷ് വാദനത്തില്‍ ഏര്‍പ്പെടുന്നത്. അതിലൂടെ എല്ലാവരുടെയും ഹൃദയങ്ങള്‍ ഒന്നിക്കുന്നു. ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുക, ഒരുമിച്ച് ജീവിക്കുക, ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നിവയാണ് സംഘത്തിന്റെ രീതി, സര്‍സംഘചാലക് പറഞ്ഞു.

ലുനി ശിക്കാര്‍പുരയിലെ ശ്രീ രാജാറാം ആശ്രമത്തിന്റെ കാമ്പസില്‍ നടന്ന സാംഘിക്കില്‍ 15,000 സ്വയംസേവകര്‍ പങ്കെടുത്തു. ജോധ്പൂര്‍ പ്രാന്ത സംഘചാലക് ഹര്‍ദയാല്‍ വര്‍മ്മ, മഹേഷ് റാം മേഘ്വാള്‍, മേജര്‍ ജനറല്‍ അര്‍ജുന്‍ സിംഗ് റാത്തോഡ് എന്നിവരും സന്നിഹിതരായിരുന്നു.

Share
Tweet
SendShareShare

Latest from this Category

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താനാവും: ഡോ. മോഹന്‍ ഭാഗവത്

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies