VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ആദര്‍ശനിഷ്ഠയുടെ പ്രതീകം…

VSK Desk by VSK Desk
25 November, 2026
in ലേഖനങ്ങള്‍
Share
Tweet
SendTelegram

എന്‍.സി.ടി. രാജഗോപാല്‍
ആര്‍എസ്എസ് ഉത്തര പ്രാന്ത സമ്പര്‍ക്ക പ്രമുഖ്

വി. സനല്‍കുമാര്‍ എന്ന പ്രിയപ്പെട്ട സനല്‍ജി ഞായറാഴ്‌ച വൈകുന്നേരത്തോടെ നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ സംഘപ്രവര്‍ത്തനത്തില്‍ വിവിധ ചുമതലകള്‍ അദ്ദേഹം വഹിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് പ്രേരണയും മാതൃകയും ആദര്‍ശത്തിന്റെ ആള്‍രൂപവുമായിരുന്നു. മികവുറ്റ സംഘാടകന്‍, ലാളിത്യം മുഖമുദ്രയാണെങ്കിലും സംഘടനാ കാര്യങ്ങളില്‍ കാര്‍ക്കശ്യക്കാരന്‍, മിതഭാഷി, നല്ല ഗായകന്‍, മികച്ച ഘോഷ് വാദകന്‍ എന്നീ നിലകളില്‍ കേരളത്തിനകത്തും പുറത്തും സുപരിചിതനായിരുന്നു.

ആലപ്പുഴ ജില്ലയില്‍ ജനിച്ച സനല്‍ജി ചെറുപ്പത്തില്‍ തന്നെ സംഘ ശാഖയുമായി ബന്ധപ്പെട്ട് സ്വയംസേവകനായി. പ്രാദേശികമായ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിച്ചു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് സര്‍ക്കാര്‍ ജോലിയില്‍, കാസര്‍കോട് വിദ്യാഭ്യാസ വകുപ്പില്‍ ജോലിയില്‍ ഇരിക്കെ പൂര്‍ണ്ണ സമയവും സംഘപ്രവര്‍ത്തനം ചെയ്യണമെന്ന ആഗ്രഹപ്രകാരം ജോലി രാജിവെച്ച് സംഘപ്രചാരകനായി. 1960-കളുടെ അവസാനഘട്ടത്തില്‍ കുറച്ചുകാലം കൊച്ചി ഭാഗത്ത് പ്രചാരകനായി പ്രവര്‍ത്തിച്ച ശേഷം 1969-ല്‍ കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി റവന്യൂ താലൂക്കിന്റെ പ്രചാരകനായി നിയുക്തനായി. ഞാനും സംഘത്തില്‍ വന്ന് രണ്ട് വര്‍ഷമേ ആയിരുന്നുള്ളൂ. എന്റെ രണ്ടാമത്തെ താലൂക്ക് പ്രചാരകനായിരുന്നു സനല്‍ജി; ആദ്യത്തെ പ്രചാരകന്‍ സ്വര്‍ഗ്ഗീയ മാധവനുണ്ണി ഏട്ടന്‍ (തൃശ്ശൂര്‍) ആയിരുന്നു. അന്ന് ഞാന്‍ സ്വയംസേവകന്‍ മാത്രമായിരുന്നു. എന്നെ സംഘത്തിലും വിദ്യാര്‍ത്ഥി പരിഷത്തിലും ചുമതല തന്ന് പ്രവര്‍ത്തിപ്പിച്ചത് സനല്‍ജിയാണ്. പ്രവര്‍ത്തകരെ നിരന്തരം സമ്പര്‍ക്കം ചെയ്യുക, അവരുടെ വീടുകളിലെ മുതിര്‍ന്നവരെയും വന്നു കാണുകയും പതിവായിരുന്നു. ഈ വിസ്തൃത സമ്പര്‍ക്കം കാരണം സ്വയംസേവകരെ ശരിക്കും മനസ്സിലാക്കി കാര്യകര്‍ത്താക്കളാക്കി മാറ്റാനും ഉചിതമായ ചുമതലകള്‍ നല്‍കി സക്രിയരായി പ്രവര്‍ത്തിപ്പിക്കാനുമുള്ള അനിതരസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

സംഘപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ശാഖകള്‍ക്കു നേരെയും തുടരെത്തുടരെ മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ ആരംഭിച്ച കാലഘട്ടത്തിലാണ് തലശ്ശേരി കേന്ദ്രീകരിച്ചുള്ള സനല്‍ജിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം സമയാസമയങ്ങളില്‍ നല്‍കി ആത്മസംയമനത്തോടെ നിത്യശാഖ പ്രവര്‍ത്തനം മുടക്കം കൂടാതെ നടത്തണം എന്നതില്‍ പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നു. കാര്യകര്‍ത്തവികാസത്തിന് ആവശ്യമായ കര്‍മ പദ്ധതികള്‍ നിഷ്‌കര്‍ഷതയോടെ നടത്താന്‍ കാണിച്ച അതീവ ശ്രദ്ധ കാരണം ആദര്‍ശധീരരായ നൂറുകണക്കിന് കാര്യകര്‍ത്താക്കള്‍ സംഘകാര്യത്തിനായി എന്ത് ത്യാഗത്തിനും തയ്യാറായിരുന്നു. അതുകൊണ്ടാണ് കണ്ണൂര്‍ ജില്ലയില്‍, പ്രധാനമായും തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ മേഖലയിലെ ധാരാളം ഗ്രാമപ്രദേശങ്ങളില്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധിച്ചത്. സനല്‍ജിയുടെ പ്രവര്‍ത്തനകാലത്ത് ആരംഭിച്ച ശാഖകളിലെ സ്വയംസേവകരുടെ വീട്ടുകാരിലെ മുതിര്‍ന്നവര്‍ സ്വയംസേവകരായി ശാഖയില്‍ വന്നില്ലെങ്കിലും സംഘത്തിന്റെ ഉറച്ച ബന്ധുക്കളായി മാറി; അത് സനല്‍ജിയുടെ സമ്പര്‍ക്കം കാരണമായിരുന്നു. ആ ബന്ധം പില്‍ക്കാലത്ത് അടിയന്തരാവസ്ഥക്കാലത്തും സംഘര്‍ഷ സമയത്തും സംഘത്തിന് അളവറ്റ സഹായസഹകരണങ്ങള്‍ക്ക് പ്രയോജനവുമായി. തലശ്ശേരി താലൂക്ക് പ്രചാരകനായിരുന്ന സനല്‍ജി 1975-ലെ അടിയന്തരാവസ്ഥയോടെ അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രചാരക് എന്ന ചുമതലയില്‍ എത്തി. സമര്‍ത്ഥമായി രണ്ടര വര്‍ഷത്തോളം അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒളിപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു; ജില്ലയില്‍ നിശ്ചയിച്ച എല്ലാ സ്ഥലത്തും സത്യഗ്രഹം സംഘടിപ്പിച്ചു. കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെ ഒളിത്താവളത്തില്‍ തങ്ങിയും ജില്ല മുഴുവന്‍ യാത്ര ചെയ്‌തു പ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചും അടിയന്തരാവസ്ഥയ്‌ക്കെതിരായ ആദ്യത്തെ സത്യഗ്രഹ സമരം കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് മുനീശ്വരന്‍ കോവിലിനു മുമ്പില്‍ കാസര്‍കോടിന് അടുത്തുള്ള ശംഭുനാട് ശാഖയിലെ സ്വയംസേവകരായിരുന്നു നടത്തിയത്. അന്നത്തെ കണ്ണൂര്‍ എസ്.ഐ. പുലിക്കോടന്‍ നാരായണന്‍ സത്യഗ്രഹികളായ സ്വയംസേവകരെ അതിക്രൂരമായി മര്‍ദ്ദിച്ചു; അദ്ദേഹം അവശനായി. കണ്ടുനിന്ന യാത്രക്കാരില്‍ പലരും ക്രൂരമര്‍ദ്ദനം കണ്ട് ബോധരഹിതരായി; സ്ത്രീകള്‍ വാവിട്ടു നിലവിളിച്ചു.

അത്തരം പ്രതികൂല സാഹചര്യത്തിലും പരിക്കേറ്റവരെ പരിചരിക്കുന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും സനല്‍ജി അതീവ ജാഗ്രത പുലര്‍ത്തി. അതത് സ്ഥലങ്ങളിലെ പ്രവര്‍ത്തകരോടൊപ്പം വീടുകളിലെത്താനും ജയിലുകളിലും ആശുപത്രികളിലും എത്തി കാര്യങ്ങള്‍ അന്വേഷിച്ച് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. ഇത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം ഉണര്‍ത്താനും, ഭയലേശമന്യേ വീണ്ടും സത്യഗ്രഹ സമരങ്ങളില്‍ മുടക്കം കൂടാതെ പങ്കെടുക്കാനുംഅവര്‍ക്ക് പ്രചോദനമായി. കണ്ണൂര്‍ ജില്ലയില്‍ ഇത്രയും വലിയ വിപരീത പരിതസ്ഥിതിയിലും സംഘകാര്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രാപ്തരായ, സന്നദ്ധരായ ഒരു നിര കാര്യകര്‍ത്താക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ സനല്‍ജിയുടെ പങ്ക് നിസ്തുലമാണ്. ജില്ലാ പ്രചാരകന്‍ എന്ന ചുമതലയ്‌ക്കു ശേഷവും വിഭാഗ് പ്രചാരകായും സംസ്ഥാന ഘോഷ് പ്രമുഖ് എന്ന ചുമതലയിലും കണ്ണൂര്‍ ജില്ലയിലെ സ്വയംസേവകര്‍ക്ക് സനല്‍ജിയുടെ സാന്നിധ്യവും മാര്‍ഗ്ഗനിര്‍ദ്ദേശവും സ്നേഹവും അനുഭവിക്കാന്‍ ധാരാളം അവസരം ഉണ്ടായി. പ്രചാരക ജീവിതത്തിന്റെ പകുതിയിലധികവും ഇന്നത്തെ ഉത്തരകേരള പ്രാന്തത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. അതുകൊണ്ടാണ് ഇവിടങ്ങളിലെ പ്രവര്‍ത്തകരുടെ മനസ്സില്‍ സനല്‍ജിക്ക് മായാത്ത സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചത്. കൂടെ പ്രവര്‍ത്തിച്ച പ്രവര്‍ത്തകരും അദ്ദേഹം വളര്‍ത്തിയെടുത്ത പ്രവര്‍ത്തകരും ദീര്‍ഘകാലം സംഘപ്രസ്ഥാനങ്ങളില്‍ പ്രതികൂല കാലഘട്ടങ്ങളിലും പ്രവര്‍ത്തിച്ച് ഇപ്പോഴും ചുമതലകളില്‍ തുടരുന്നു എന്നുള്ളത് സനല്‍ജിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ്.

പ്രചാരക ജീവിതം മതിയാക്കി ഗൃഹസ്ഥനായതിനുശേഷം ദീര്‍ഘകാലം അമൃതഭാരതി പ്രവര്‍ത്തനത്തില്‍ സജീവമായി; ബാലഗോകുലത്തിന്റെ പ്രവര്‍ത്തകര്‍ക്കും സനല്‍ജി മാതൃകയും പ്രേരണയും ആയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി വിശ്രമജീവിതം നയിക്കുകയായിരുന്ന ആ സംഘപുത്രന്‍ എന്നെന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞു എന്നത് ഓര്‍ക്കുമ്പോള്‍ മനസ്സ് വിങ്ങുന്നു. സനല്‍ജിയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ക്കൊപ്പം സംഘപ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും പങ്കുചേരുന്നു.

Share
Tweet
SendShareShare

Latest from this Category

കര്‍മ്മയോഗി

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

Load More

പുതിയ വാര്‍ത്തകള്‍

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies