ഗോവ: ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദിയിൽ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2027-ന്റെ ദേശീയതല പ്രചരണ പരിപാടിയുടെ പോസ്റ്റർ പ്രകാശനം എൻ.എഫ്.ഡി.സി. ചെയർമാൻ ശ്രീ കൃഷ്ണകുമാർ ജി. നിർവഹിച്ചു.
ചടങ്ങിൽ സംസ്കാരഭാരതിയുടെ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ശ്രീ അഭിജിത് ഗോഖലെ, എൻ.എഫ്.ഡി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ സത്യജിത് മണ്ഡ്ലെ, സംസ്കാർഭാരതി ക്ഷേത്രിയ സംഘടനാ സെക്രട്ടറി ശ്രീ തിരൂർ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഭാരത സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന ജി. അരവിന്ദന്റെ സ്മരണയ്ക്കായി തമ്പ് ഫിലിം സൊസൈറ്റി, കോട്ടയം സംഘടിപ്പിക്കുന്നതാണ് അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ. കഴിഞ്ഞ തവണ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട അരവിന്ദം ദേശീയ ഹ്രസ്വ ചലച്ചിത്ര ഉത്സവം, ഇത്തവണ മാർച്ച് 13, 14, 15 തീയതികളിൽ കോട്ടയത്ത് നടക്കും.
മൽസരത്തിനുള്ള എൻട്രികൾ സ്വീകരിച്ചു തുടങ്ങി. ഷോർട്ട് ഫിലിമുകളും ഡോക്കുമെൻ്ററികളും 2027 ജനുവരി 10 വരെ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
+91 70128 64173
എന്ന നമ്പരിൽ വാട്സാപ്പ് ചെയ്യാം.















