പ്രയാഗ്‌രാജ്: കൊല്ലം ചടയമംഗലത്ത് ഉയരുന്ന ജടായു രാമ സാംസ്‌കാരിക സമുച്ചയത്തിന് ഐക്യദാര്‍ഢ്യവുമായി പ്രയാഗ് രാജില്‍ സ്ത്രീസുരക്ഷാസദസ്സ്. മോട്ടിലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ത്യ തിങ്ക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ‘നടന്ന സെമിനാറിലാണ് സാംസ്‌ക്കാരിക നായകര്‍ സ്ത്രീ സുരക്ഷയക്കു വേണ്ടിയുള്ള ജടായുവിന്‍റെ ത്യാഗത്തിനു മുന്നില്‍ പ്രണാമമര്‍പ്പിച്ചത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതത്തില്‍ സ്ത്രീകള്‍ തോളോട് തോള്‍ ചേര്‍ന്നാട് നടക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്ത്രീകളെ തോക്ക് ചൂണ്ടി വീടുകളില്‍ പൂട്ടിയിട്ടിരിക്കുന്ന നാടുകളിലെ സാമൂഹികവിപത്തിന്റെ ആഴം മനസ്സിലാക്കണം. സ്ത്രീകളോടുള്ള അവഗണനയുടെ പ്രശ്നം സ്ത്രീകളുടെ പ്രശ്നമല്ല. സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍കാന്‍ പലപ്പോഴും ആളുകള്‍ തയ്യാറല്ല, സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മള്‍ പിന്നാക്കം നില്‍ക്കും.ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മുന്‍ കേന്ദ്ര മന്ത്രി സഞ്ജയ് പാസ്വാന്‍, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗിരീഷ് ചന്ദ്ര ത്രിപാഠി, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജടായു രാമക്ഷേത്രത്തിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് സ്തീ സുരക്ഷയ്ക്കുവേണ്ടി നടക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷയക്കുവേണ്ടി നടക്കുന്ന ഏതൊരു പ്രവര്‍ത്തിയും നാടിന്റെ യശസ്സും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി
മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുന്‍ കേന്ദ്ര മന്ത്രി സഞ്ജയ് പാസ്വാന്‍, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗിരീഷ്ചന്ദ്ര ത്രിപാഠി, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post