കൊഹിമ: നേതാജി സുഭാഷ്ചന്ദ്രബോസ് വീണ്ടെടുത്ത് ചരിത്രം കുറിച്ച നാഗാ ഗ്രാമമായ റുസാഴോയില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്‍റെ സന്ദര്‍ശനത്തിന് തുടക്കമായി. 1944ല്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ രണ്ട് മാസത്തെ ക്യാമ്പായിരുന്നു നാഗാലാന്‍ഡിലെ ഈ ഉള്‍ഗ്രാമം. കൊഹിമയില്‍ ഇന്ന് ഉപരാഷ്ട്രപതി ചോപ്പറില്‍ റൂസാഴോ ഗ്രാമത്തിലേക്ക് പോകും. ഗ്രാമീണരുമായി അദ്ദേഹം സംവദിക്കും.
സുഭാഷ്ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ ഐഎന്‍എ ആണ് ബ്രിട്ടീഷ് അധീനതയില്‍നിന്ന് റുസാഴോ ഗ്രാമത്തെ സ്വതന്ത്രമാക്കിയത്. സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായാണ് ചരിത്രഗ്രാമത്തിലേക്ക് ഉപരാഷ്ട്രപതി എത്തുന്നത്. മുന്‍ നാഗാ ഗവര്‍ണര്‍ ആര്‍.എന്‍. രവി കഴിഞ്ഞ മാസം ഈ ഗ്രാമം സന്ദര്‍ശിക്കുച്ചിരുന്നു.
നാഗാലാന്‍ഡ് സര്‍വകലാശാലാ വിസി, എന്‍ഐടി, ഐസിഎആര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇന്ന് സംവദിക്കും, പിന്നീട് വൈകുന്നേരം സാംസ്‌കാരിക പരിപാടിയിലും സംബന്ധിക്കും. ഒക്‌ടോബര്‍ 9ന് ഉപരാഷ്ട്രപതി കൊഹിമ യുദ്ധ സെമിത്തേരി സന്ദര്‍ശിക്കും.
Discussion about this post