ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ ഭൂട്ടാനിലെ എന്‍ജിനീയര്‍മാര്‍ ഇന്ത്യന്‍ വിദഗ്ധരുടെ സഹായത്തോടെ നിര്‍മ്മിച്ച ചെറു ഉപഗ്രഹം രണ്ടാം പിഎസ്എല്‍വി ദൗത്യത്തില്‍ ഉള്‍പ്പെടുത്തി വിക്ഷേപണം ചെയ്യും. ഐഎസ്ആര്‍ഒയുടെ ദൗത്യത്തില്‍ മൂന്ന് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉണ്ട്. അവയില്‍ രണ്ടെണ്ണം (റിസാറ്റ് 1 എ)യും (ഓഷ്യയന്‍സാറ്റ്-3)ും ഐഎസ്ആര്‍ഒയുടെ വര്‍ക്ക്ഹോഴ്സ് പിഎസ്എല്‍വി ഉപയോഗിച്ച് വിക്ഷേപിക്കും. ഇഒഎസ്-2 (മൈക്രോസാറ്റ്) ചെറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ വികസന വിമാനത്തില്‍ വിക്ഷേപിക്കും. ഭൂട്ടാനായുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ ബഹിരാകാശ ഏജന്‍സി തയ്യാറെടുക്കുന്നുവെന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രണ്ട് ഉപഗ്രഹങ്ങള്‍ കൂടാതെ, ബംഗളൂരു ആസ്ഥാനമായുള്ള പിക്സല്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ എര്‍ത്ത് ഇമേജിംഗ് ഉപഗ്രഹവും ഈ ദൗത്യം ഭ്രമണപഥത്തില്‍ എത്തിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ബഹിരാകാശ നയതന്ത്ര സംരംഭങ്ങളുടെ ഭാഗമായിട്ട് ഭൂട്ടാന് വേണ്ടി ഇന്ത്യ നല്‍കുന്ന സമ്മാനമാണിതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു.ഇമേജിംഗ് (ഫോട്ടോകള്‍) ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറു ഉപഗ്രഹം നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവരുടെ ഉദ്യോഗസ്ഥരെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇഒഎസ്-6 വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വിയിലാണ് ഇത് വിക്ഷേപിക്കുന്നത്. പിക്സലിന്റെ ഉപഗ്രഹവും ഈ ദൗത്യം വിക്ഷേപിക്കും. 2021ന്റെ അവസാനം മൂന്ന് പേടകങ്ങളുടെ ദൗത്യങ്ങളും നടക്കുമെന്ന് ഐസ്ആര്‍ഒ പ്രതീക്ഷിക്കുന്നു. കാലാവസ്ഥ മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ ഏജന്‍സി നിശ്ചയിച്ചിട്ടുള്ള
സമയപരിധിയെ ബാധിച്ചേക്കാം. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍ (റിസാറ്റ് -1 എ) ചില തകരാറുകള്‍ കണ്ടെത്തിയതിനാല്‍ താല്‍ക്കാലികമായി അത് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഉപഗ്രഹത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ഈ പുനരാരംഭിക്കും ദൗത്യം പുനരാരംഭിക്കുമെന്ന് ഐസ്ആഒ ശാസ്ത്രജ്ഞന്‍ അറിയിച്ചു. അതുകൊണ്ട് ഭൂട്ടാന്‍ സാറ്റിന്റെ വിക്ഷേപണം അടുത്ത വര്‍ഷത്തിന്റെ തുടക്കം വരെ നീണ്ടേക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഡിസംബറോടെ ഇത് സമാരംഭിക്കാനാണ് ഐസ്ആഒ കണക്കുന്നത്. റിസാറ്റ് -1 എ യുടെ വിക്ഷേപണം, ഐസ്ആഒയുടെ ഒരു പുതിയ മോഡലിന്റെ തുടക്കവും കുറിക്കും.
Discussion about this post