ഗാജിപ്പൂര്‍(യുപി): ഭീകരതയോടും ഗുണ്ടായിസത്തോടും സന്ധി ചെയ്ചവര്‍ക്ക് മാപ്പ് കൊടുക്കാത്ത സര്‍ക്കാരാണ് ബിജെപിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കശ്മീരില്‍ വിഘടനവാദികള്‍ക്ക് സ്വര്‍ഗരാജ്യം ഒരുക്കിക്കൊടുത്ത 370-#ാ#ം വകുപ്പ് എഠുത്തുകളഞ്ഞപ്പോള്‍ വേദനിച്ചത് അഖിലേഷ് യാദവിനാണ്. പാര്‍ലമെന്റില്‍ ഒരു ഭീരുവിനെപ്പോലെ അഖിലേഷ് നിലവിളിച്ചത്, അതെടുത്തുകളഞ്ഞാല്‍ രക്തപ്പുഴ ഒഴുകുമെന്നാണ്. അഖിലേഷ്ജി ഇത് മോദിജിയുടെ സര്‍ക്കാരാണ്, നാടിന് പ്രയോജനമില്ലാത്ത ഒരു പഴംതുണി എടുത്ത് ചവറ്റുകുട്ടയില്‍ കളയുന്ന ലാഘവത്തോടെ ആ വകുപ്പ് എടുത്ത് കളഞ്ഞു. രക്തപ്പുഴ പോയിട്ട് ഒരു തുള്ളി രക്തം പൊടിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില് ആ വകുപ്പ് രാഷ്ട്രീയഭീരുക്കള്‍ സൃഷ്ടിച്ച മാലിന്യമായിരുന്നുവെന്ന് അമിത്ഷാ ഗാജിപ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
ധീരന്മാരെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് യുപിയിലെ ജനങ്ങള്‍ക്കുള്ളത്. 2017 വരെ യുപിയെ വിറപ്പിച്ച ഗുണ്ടകളെ എത്തേണ്ടിടത്ത് എത്തിച്ച സര്‍ക്കാരാണ് യോഗിയുടേത്. ജയിലും വെടിയുണ്ടകളും ആര്‍ക്കുള്ളതാണെന്ന് അവര്‍ക്കിപ്പോള്‍ നന്നായി അറിയാം. അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനമാണ് ബിജെപി സര്‍ക്കാരിന് വലുത്. അത് സംരക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും. ഭയരഹിതരായി മാത്രമല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവസരമൊരുക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത്ഷാ പറഞ്ഞു.
ഒരു കോടി 67 ലക്ഷം അമ്മമാര്‍ അടുക്കളയില്‍ കരിയൂതി കരുവാളിച്ച കാലം മറന്നിരിക്കുന്നു. ഇക്കുറി ഹോളിയും ദീപാവലിയും യുപിയിലെ അമ്മമാര്‍ ആവേശത്തോടെ കൊണ്ടാടും. രണ്ട് കോടി 56 ലക്ഷം വീടുകള്‍ക്ക് ശൗചാലയങ്ങള്‍ നല്കി, അഭിമാനം നല്കി. 82 ലക്ഷം പട്ടിണിക്കാര്‍ക്ക് വീടുകള്‍ നല്കി. 56 ലക്ഷം കര്‍ഷകര്‍ക്ക് സമ്മാന്‍ നിധി നല്കി. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി നല്കി. ഇക്കുറി ബിജെപി എത്തിയാല്‍ പാവങ്ങള്‍ക്ക് സൗജന്യവൈദ്യുതി നല്കും, അസാധ്യമെന്ന് പലരും വീമ്പിളക്കിയതൊക്കെ നടത്തിക്കാണിക്കുന്ന സര്‍ക്കാരിന്റെ വാക്കാണിതെന്ന് അമിത്ഷാ പറഞ്ഞു
Discussion about this post