VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സില്‍വര്‍ലൈനിനെതിരേ ബിജെപിയുടെ സമര പ്രഖ്യാപനം; നായകന്‍ ഇ. ശ്രീധരന്‍

VSK Desk by VSK Desk
10 March, 2022
in കേരളം
Share
Tweet
SendTelegram

കൊച്ചി: കേരളത്തെ രണ്ടായി വിഭജിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ ബിജെപിയുടെ സമര പ്രഖ്യാപനം. മെട്രോമാന്‍ ഇ. ശ്രീധരനെ ചെയര്‍മാനാക്കി സമര സമിതി രൂപീകരിച്ചു. ആയിരങ്ങളെ പങ്കെടുപ്പിച്ച് ഇന്നലെ രാവിലെ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്‍റെ അഭിമാന പദ്ധതിയായി പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സില്‍വര്‍ലൈന്‍ പരിസ്ഥിതി ദുരന്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ഗ്രൗണ്ട് സര്‍വേ നടത്തിയിട്ടില്ല. എട്ടടി ഉയരത്തില്‍ മതില്‍ കെട്ടേണ്ടി വരുമെന്നും അത് കേരളത്തെ രണ്ടായി വിഭജിക്കുമെന്നും പ്രകൃതിയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടയുകയും വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മതിലിന് മുകളില്‍ വയര്‍ ഫെന്‍സിങ് ആവശ്യമാണ്. ഒരു കിലോമീറ്റര്‍ മതില്‍ കെട്ടാന്‍ എട്ടു കോടി രൂപ വേണം. അത് ഡിപിആറില്‍ വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്ക് ആവശ്യമായ ഫ്‌ളൈ ഓവറുകള്‍, സബ്‌വേകള്‍ എന്നിവയുടെ നിര്‍മാണച്ചെലവും ഡിപിആറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി ആഘാത പഠനം നടത്താത്തത് ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

 മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഇ. ശ്രീധരന്‍ ചോദിച്ചു. സര്‍ക്കാര്‍  വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. പദ്ധതി നടപ്പാക്കിയാല്‍ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നത്. പദ്ധതിയില്‍ ഉടനീളം എണ്ണൂറോളം ആര്‍ഒബികള്‍ നിര്‍മിക്കേണ്ടി വരും. ഇതിന് 16,000 കോടി ചെലവു വരും. ഇത് എസ്റ്റിമേറ്റിലില്ല.

 സര്‍ക്കാര്‍ ഗ്രൗണ്ട് സര്‍വേ നടത്തിയിട്ടില്ല. ഇരുപതിനായിരത്തിലധികം പേര്‍ കുടിയൊഴിപ്പിക്കപ്പെടും. ചെലവാകുന്ന തുക, ആവശ്യമുള്ള ഭൂമി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഡിപിആറില്‍ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ അനുമതി ലഭിച്ച പദ്ധതികള്‍ നടപ്പാക്കാതെ സില്‍വര്‍ലൈന്‍ നടപ്പാക്കണമെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആവശ്യമായ പല പദ്ധതികളും നിര്‍ത്തിവച്ചു. ജനങ്ങള്‍ക്ക് വേണ്ടിയല്ല കെ റെയില്‍ പദ്ധതി. മറ്റു പല ലക്ഷ്യങ്ങളും പിന്നിലുണ്ട്. ജനക്ഷേമത്തിനാണെങ്കില്‍ ആദ്യം നടപ്പാക്കേണ്ടത് നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വെ പദ്ധതിയാണ്. അത് നിര്‍ത്തിവച്ചിരിക്കുകയാണ്. അതുപോലെ തന്നെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ പോലുള്ള പദ്ധതികളാണ് ആദ്യം നടപ്പാക്കേണ്ടതെന്നും ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

2025ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം ഏജന്‍സിയുടെ അറിവില്ലായ്മയുടെ തെളിവാണ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജന്‍സിയായ ഡിഎംആര്‍സിക്കു പോലും എട്ടു മുതല്‍ 10 വര്‍ഷം വരെ വേണ്ടി വരും പദ്ധതി പൂര്‍ത്തിയാക്കാനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ, കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭന്‍ എന്നിവരാണ് സമര സമിതിയുടെ രക്ഷാധികാരികള്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെ സമര സമിതി ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തു.

Share11
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies