ന്യൂദല്‍ഹി: കേന്ദ്രം ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ ഉത്തരവ്. കഴിഞ്ഞ ദിവസം രാത്രിപുറത്തിറക്കിയ ഉത്തരവിലാണ് ഗോതമ്പ് കയറ്റുമതി ‘ഉടന്‍ പ്രാബല്യത്തില്‍’ സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്‍റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയല്‍രാജ്യങ്ങളുടെയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ നീക്കം മെന്ന് സര്‍ക്കാര്‍ അറിയിച്ചു.
”പല ഘടകങ്ങളാല്‍ ഗോതമ്പിന്‍റെ ആഗോള വിലയില്‍ പെട്ടെന്നുള്ള വര്‍ധന ഉണ്ടായിട്ടുണ്ട്, ഇതിന്റെ ഫലമായി ഇന്ത്യയുടെയും അയല്‍രാജ്യങ്ങളുടെയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെയും ഭക്ഷ്യ സുരക്ഷ അപകടത്തിലാണെന്ന് മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു.
നോട്ടിഫിക്കേഷന്‍ തീയതിയിലോ അതിന് മുമ്പോ തിരിച്ചെടുക്കാനാകാത്ത ക്രെഡിറ്റ് ലെറ്ററുള്ള കയറ്റുമതിയുടെ കാര്യത്തില്‍ കയറ്റുമതി അനുവദിക്കും. മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാകും കയറ്റുമതി അനുവദിക്കുക.
Discussion about this post