ഓസ്റ്റിന്‍: ഗീതാ ശ്ലോകങ്ങളാല്‍ മന്ത്രമുഖരിതമായി ടെക്‌സാസ്. ചരിത്രത്തിലാദ്യമായി 1500 വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്ന് ഭഗവത് ഗീതയിലെ 700 ശ്ലോകങ്ങളുരുവിട്ട് ഗിന്നസ് ബുക്കിലിടം നേടി.
ടെക്‌സാസിലെ ഡാലസില്‍ അവധൂത ദത്ത പീഠം സംഘടിപ്പിച്ച ഗീത സഹ്രസഗല ചടങ്ങാണ് ചരിത്രം രചിച്ചത്. ആഗസ്ത് 13നായിരുന്നു പരിപാടി. ഗിന്നസ് ബുക്കിലിടം നേടിയതോടെ ആഗസ്ത് 13 ഗീത സഹസ്രഗല ദിനമായി ഫ്രിസ്‌കോ മേയര്‍ പ്രഖ്യാപിച്ചു.
ഗണപതി സച്ചിദാനന്ദ സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു ഗീതാ പാരായണം. 1500 വിദ്യാര്‍ഥികള്‍ക്കൊപ്പം ഗീത ഹൃദിസ്ഥമാക്കിയ 700 പ്രമുഖരും ചടങ്ങിന്റെ ഭാഗമായി. ഇതാദ്യമാണ് ഇത്രയും പേര്‍ ഒന്നിച്ചിരുന്ന് മനപ്പാഠമായി ഗീത ചൊല്ലുന്നത്. ഒരു വര്‍ഷമായി അവര്‍ ഇതിനുള്ള പരിശീലനത്തിലായിരുന്നു.
ഡാലസില്‍ ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിക്കുന്നതിന് അവധൂത ദത്ത പീഠത്തിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ കത്തെഴുതിയിരുന്നു. കത്തില്‍ സഹസ്രഗലയിലെ ഭഗവത് ഗീത പാരായണ ചടങ്ങിന് ആശംസകളും അര്‍പ്പിച്ചിരുന്നു.
Discussion about this post