VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തിലെ സര്‍വകലാശാലകളില്‍ ചട്ട വിരുദ്ധ നിയമനങ്ങള്‍; വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നത സമിതിയെകൊണ്ട് അന്വേഷിപ്പിക്കാനൊരുങ്ങി ഗവര്‍ണര്‍

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം വളരെ മികച്ചതാണ്. എന്നാല്‍ കേരളത്തിലെ മികച്ച വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നത്. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണ് ഇതിന് കാരണം. താന്‍ ചാന്‍സിലര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിഗൂഢതകള്‍ താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍

VSK Desk by VSK Desk
20 August, 2022
in കേരളം, വാര്‍ത്ത
ShareTweetSendTelegram

തിരുവനന്തപുരം : കേരളത്തിലെ സര്‍വ്വകലാശാലകളിലെ ചട്ട വിരുദ്ധ ബന്ധു നിയമനങ്ങളില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നത സമിതിയെ അന്വേഷണത്തിന് നിയോഗിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.  വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയില്‍ അംഗങ്ങള്‍ ആയേക്കും.  

മുഴുവന്‍ സര്‍വ്വകലാശാലകളിലെയും മൂന്ന് വര്‍ഷത്തെ നിയമനങ്ങളാണ് ഉന്നതസമിതി അന്വേഷിക്കുക. പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനം സ്റ്റേ ചെയ്ത ചാന്‍സിലര്‍ മുഴുവന്‍ സര്‍വ്വകലാശാലകളിലെയും മുഴുവന്‍ ബന്ധുനിയമനങ്ങള്‍ക്കുമെതിരെ കടുത്ത നടപടിക്കാണ് ഒരുങ്ങുന്നത്. ഓരോ സര്‍വ്വകലാശാലകളുടെയും ചട്ടങ്ങള്‍ വ്യത്യസ്തമാണ്. പക്ഷെ സര്‍വ്വകലാശാലയുടെ മേലധികാരി എന്ന നിലയില്‍ ചാന്‍സിലര്‍ക്ക് ഏത് നിയമനങ്ങളും പരിശോധിക്കാം. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി എടുക്കാം.  

വിരമിച്ച ഹൈക്കോടതി ജഡ്ജി, രാജ്യത്തെയും സംസ്ഥാനത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍. മുന്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാകും അന്വേഷണം നടത്തുക. നിയമനങ്ങളുടെ മുഴുവന്‍ രേഖകളും വിസിമാരോട് ആവശ്യപ്പെടും. വിസിമാരടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിങ് നടത്തിയുള്ള നടപടികളിലേക്കാണ് രാജ്ഭവന്‍ നീങ്ങുന്നത്.  

നിയമനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തനിക്ക് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ വൈസ് ചാന്‍സ്ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പെരുമാറുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ കേഡര്‍ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച രീതിയിലല്ല പ്രവര്‍ത്തനം. പ്രിയ വര്‍ഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം വളരെ മികച്ചതാണ്. എന്നാല്‍ കേരളത്തിലെ മികച്ച വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നത്. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണ് ഇതിന് കാരണം. താന്‍ ചാന്‍സിലര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിഗൂഢതകള്‍ താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.  

ഇടത് സര്‍ക്കാര്‍ വന്നശേഷം വിവിധ നേതാക്കളുടെ ഭാര്യമാരെ അടക്കം നിയമിച്ചതില്‍ ഉയര്‍ന്നത് നിരവധി പരാതികളാണ്. പല പരാതികളും ചാന്‍സിലറുടെ പരിഗണനയിലുമാണ്. അന്വേഷിക്കുമ്പോള്‍ ഈ പരാതികളും പരിഗണിക്കും. എന്നാല്‍ അന്വേഷണം സംബന്ധിച്ച് ദല്‍ഹിയിലുള്ള ഗവര്‍ണര്‍ മടങ്ങി വന്നതിന് ശേഷമാകും തീരുമാനമുണ്ടാകുക.

Share6TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies