VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ഫോണിലൂടെ ആ വാണീ നാദം..

VSK Desk by VSK Desk
4 February, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

മാധ്യമ പ്രവർത്തകൻ
ടി. സതീശൻ ഓർക്കുന്നു

വാണി ജയറാം ……. വിശേഷണങ്ങള്‍ വെറും ക്ലീഷേകള്‍ ആകുന്ന വാനംപാടി ……. പുകഴ്ത്തലുകള്‍ അപ്രസക്തമാകുന്ന സ്വരവാണി… “ഗുഡി”യിലെ ‘ബോലി രെ പപിഹര’ എന്ന ഒരൊറ്റ ഗാനം കൊണ്ട് ഹിന്ദി സിനിമാ രംഗത്ത് ശക്തമായ സ്ഥാനം ഉറപ്പിച്ച മധുര വാണി.

“The Sunday Indian” വീക്ക്ലിയില്‍ ജോലി ചെയ്യുന്ന കാലത്ത്, 2009ല്‍, ഈ സംഗീത പ്രതിഭയെ ഫോണ്‍ ഇന്‍റര്‍വ്യു ചെയ്യാന്‍ നിയുക്തനായത് ഓർമ്മ വരുന്നു. നേരിയ പരിഭ്രമം ഉണ്ടായിരുന്നു. പാട്ട് കേള്‍ക്കാന്‍ ഇഷ്ടമാണ് എന്ന തൊഴിച്ചാല്‍ സംഗീതത്തെ കുറിച്ച് സീറോ വിജ്ഞാനം എന്നതായിരുന്നു ഭയത്തിന്റെ അടിസ്ഥാനകാരണം. മുൻപ് നാല് വ്യത്യസ്ത അവസരങ്ങളില്‍ ദാസേട്ടനോടൊപ്പമിരുന്ന് ആറ് മണിക്കൂറിലധികം സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് മാത്രമായിരുന്നു ഒരു മുന്‍ പരിചയം. അന്ന് അത് സാധിച്ചതു ചില VIPകളുടെ “വാല്‍” ആയി പോകാന്‍ കഴിഞ്ഞത് കൊണ്ട് മാത്രം എന്നത് മറ്റൊരു സത്യം.

ഏതായാലും രണ്ടും കല്‍പ്പിച്ച് ചെന്നൈയിലെ വീട്ടിലേക്ക് വിളിച്ചു. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവിശ്വനീയമായ ദയാവായ്പ്പോടെ അവര്‍ സംസാരിച്ചു. സുന്ദരമായ ഇംഗ്ലീഷ്. ധാരാളം സംസാരിച്ചു.

സംസാരത്തിനിടയില്‍ അക്കാലത്ത് സിനിമയിൽ പാടാത്തതിനെ കുറിച്ചും ചോദിച്ചു. നിര്‍ദോഷമായ മറുപടി എന്നെ അത്ഭുതപ്പെടുത്തി: “I don’t know really. No one calls. I don’t know why”.

താങ്കള്‍ അതിന്റെ കാരണം അന്വേഷിക്കാന്‍ ശ്രമിച്ചില്ലെ എന്നു ഞാന്‍ ചോദിച്ചു. ഉടനെ വന്നു മറുപടി: “Not at all. എന്നെ വിളിച്ചാല്‍ ഞാന്‍ പാടാന്‍ തയ്യാര്‍”.

ഉടനെ അവര്‍ കൂട്ടിച്ചേര്‍ത്തു: “പക്ഷേ, എനിക്കു ഒരു വിഷമമോ ദുഖമോ ഇല്ല. ഫിലിമില്‍ പാടുന്ന കാലത്തേക്കാള്‍ ഞാനിന്ന് തിരക്കിലാണ്. ഫിലീം സംഗീതമല്ലാത്ത ധാരാളം റിക്കോര്‍ഡിങ് ഉണ്ട്. ഞാന്‍ ഏറെ തിരക്കിലാണ്. ഇന്നലെ രാത്രി കോഴിക്കോട് നിന്നു റിക്കോര്‍ഡിങ് കഴിഞ്ഞു വന്നതേയുള്ളൂ”.

ഇലക്ട്രോണിക് മാധ്യമത്തിലൂടെ മാത്രം കേട്ടു പരിചയിച്ച ഏതെങ്കിലും ഒരു ഗാനം ഫോണിലൂടെ കേള്‍ക്കണമെന്ന് കടുത്ത ആഗ്രഹം തോന്നി. പക്ഷേ, ചോദിക്കാന്‍ ധൈര്യം വന്നില്ല. എന്നാല്‍, യാതൊരു പ്രൊവോക്കേഷനും കൂടാതെ ദാ വരുന്നു ആ സ്വര്‍ഗീയ ശബ്ദം: സലീല്‍ദാ ഈണം പകര്‍ന്ന “സ്വപ്നം” എന്ന സിനിമയിലെ “ സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണ സൌഗന്ധിക ……… സ്വപനം … സ്വപ്നം ………..”. ഞാന്‍ ഏതോ സ്വപ്ന ലോകത്തിലോ എന്ന അവസ്ഥ. വാക്കുകള്‍ തൊണ്ടയില്‍ തന്നെ തടഞ്ഞു നിന്നു. അത് കഴിഞ്ഞപ്പോള്‍ അടുത്ത ഗാനം : “വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി” ( “പിക്നിക്”). ദാസേട്ടനോടൊത്തു പാടിയ ഓള്‍ ടൈം ഹിറ്റിലെ ഫീമെല്‍ പാര്‍ട്. Goosebumps എന്നൊക്കെ പറഞ്ഞാല്‍ എന്റെ അവസ്ഥയ്ക്കു നിര്‍വചനമാകുമോ എന്നറിയില്ല. ആകെ പറയാന്‍ കഴിഞ്ഞത് “താങ്ക് യൂ വെരി മച്ച്” എന്നു മാത്രം. ജീവിതത്തിലെ മറക്കാനാവാത്ത ഒരേട്.

വാണി അമ്മയുടെ ഓര്‍മ്മക്കു മുന്നില്‍ എന്നെ കണ്ണീര്‍പ്പൂക്കള്..

Share6TweetSendShareShare

Latest from this Category

പരമേശ്വര്‍ജി : പ്രത്യാക്രമണത്തിന്റെ വിരാടരൂപം

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

കരുതലിന്റെ കരമാകും സക്ഷമ

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ലോക ഭിന്നശേഷി ദിനം : സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

മാർക്സിസ്റ്റ്‌ പാർട്ടിയുടെ നുണപ്രചാരണത്തിലൂടെ സൃഷ്‌ടിച്ച ദേശവിരുദ്ധതയുടെ ഉരുക്കുകോട്ടയെ തകർക്കാൻ പരമേശ്വർജിക്ക് കരുത്തായത് വിവേകാനന്ദൻ എന്ന പഞ്ചാക്ഷരീമന്ത്രം ആയിരുന്നുവെന്ന് പി ആർ സജീവ്

ആരോഗ്യക്ഷേമത്തിന്റെ മന്ത്രവുമായി ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവാ യാത്ര

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം:ഡോ. മോഹന്‍ ഭാഗവത്

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമാക്കി കേന്ദ്ര സർക്കാർ: സംസ്ഥാനങ്ങൾക്ക് ഉത്തരവ്

കേരള നവോത്ഥാനത്തെ യാഥാർത്ഥ്യ ബോധത്തോടെ വിശകലനം ചെയ്തു പൊതു മണ്ഡലത്തിൽ അവതരിപ്പിച്ചത് പി പരമേശ്വർജി ആണ് : വി. മഹേഷ്‌

ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ കോഴിക്കോട്ട് 'പ്രേരണ' പരിപാടിയില്‍ ക്ഷണിക്കപ്പെട്ട യുവജനങ്ങളുമായി   സംവദിക്കുന്നു.

രാഷ്ട്രീയ രംഗം കുറ്റമറ്റതാകാന്‍ വ്യക്തിഗുണമുള്ളവര്‍ കടന്നുവരണം: ദത്താത്രേയ ഹൊസബാളെ

രാഷ്ട്രനിര്‍മ്മാണത്തിന്റെ ചുമതല യുവസമൂഹം ഏറ്റെടുക്കണം: ഡോ. കൃഷ്ണ ഗോപാല്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies