VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

അടിയന്തിരാവസ്ഥയും ദേവസ്സിക്കുട്ടിയും

അടുത്തിടെ അന്തരിച്ച പി ടി ദേവസ്സിക്കുട്ടിയെ അനുസ്മരിച്ച് മാധ്യമ പ്രവർത്തകൻ ടി. സതീശൻ എഴുതിയ കുറിപ്പ്

ടി. സതീശൻ by ടി. സതീശൻ
7 March, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

പി.ടി. ദേവസ്സിക്കുട്ടിയെ അടിയന്തിരാവസ്ഥ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. അന്ന് ദേവസ്സിക്കുട്ടി, എം.എ ജോണ്‍ (മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. രാജന്‍ ചേട്ടനും മറ്റും) നയിക്കുന്ന കോണ്‍ഗ്രസ്സ് പരിവര്‍ത്തനവാദി പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി. എറണാകുളം ഷേണായീസ് തിയറ്ററിനും കോണ്‍വെന്‍റ് ജങ്ഷനുമിടയ്ക്കുള്ള ഒരു ഇടവഴിയിലെ പരിവര്‍ത്തനവാദി സ്റ്റേറ്റ് ഓഫീസ് ആ കാലത്ത് എബിവിപിയുടെ അന്നത്തെ സംഘടനാ കാര്യദർശി കെ.ജി. വേണുഗോപാലിന്റെയും എന്റെയും ഷെൽട്ടർ ആയിരുന്നു. അന്ന് മുതല്‍ ദേവസ്സിക്കുട്ടിയും ഞാനും അടുത്ത സുഹൃത്തുക്കളായി.

അന്ന് ദേവസ്സിക്കുട്ടി ജയില്‍ വിമുക്തനായിട്ടു അധികം ദിവസങ്ങള്‍ ആയിരുന്നില്ല. പി. രാജന്‍ ചേട്ടന്‍ എഴുതിയ “ഇന്ദിരയുടെ അടിയന്തരം” എന്ന ലഘുലേഖ പ്രചരിപ്പിച്ചതിനായിരുന്നു ആദ്യ അറസ്റ്റ്. പിന്നീട് അടിയന്തിരാവസ്ഥക്കെതിരെ പ്രസംഗിച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ടു.

ആ കാലത്ത് സംഘം ‘ലോക് സംഘര്‍ഷ സമിതി’യുടെ പേരില്‍ എല്ലാ ഭാരതീയ ഭാഷകളിലും 15 ദിവസം കൂടുമ്പോൾ അണ്ടര്‍ ഗ്രൗണ്ട് പത്രങ്ങള്‍ പ്രിന്‍റ് ചെയ്തു രഹസ്യമായി വിതരണം ചെയ്തിരുന്നു. കേരളത്തില്‍ അതിന്റെ പേര് “കുരുക്ഷേത്രം” എന്നായിരുന്നു. പ്രിന്‍റിംഗ് എന്നത് ഭീകരമായ പ്രശ്നം. പിടിക്കപ്പെട്ടാല്‍ പ്രസുകാരന്റെ ജീവിതം കഴിഞ്ഞു. സംഘത്തിന്റെ പ്രിന്‍റിംഗ് ഏര്‍പ്പാടുകാരനും അതേ ഗതി തന്നെ. അത് കൊണ്ട് തന്നെ പ്രിന്‍റിംഗ് കോസ്റ്റും എത്രയോ ഇരട്ടി കൊടുക്കണമായിരുന്നു ! എന്നിട്ടും സംഘം അടിയന്തിരാവസ്ഥയുടെ അവസാനം വരെ അത് ഭംഗിയായി നടത്തിയിരുന്നു. അതില്‍ ഒരു നല്ല പങ്ക് വഹിച്ച ആളാണ് ദേവസ്സിക്കുട്ടി.

അതില്‍ സംഘത്തിന്റെ ‘ലെയ്സൺ മാന്‍” ആയിരുന്നു അന്നത്തെ ജനസംഘം നേതാവും എന്റെ ആ കാലത്തെ അടുത്ത സുഹൃത്തുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ചേട്ടന്‍. അന്നത്തെ എറണാകുളം വിഭാഗില്‍ പെട്ട ആലുവ- കൊച്ചി-കോട്ടയം-ഇടുക്കി ജില്ലകള്‍ക്കൂള്ള പ്രിന്‍റിംഗ് ആയിരുന്നു ദേവസ്സിക്കുട്ടി വഴി ഏറ്റുമാനൂര്‍ നിര്‍വഹിച്ചിരുന്നത്.
കര്‍ശനമായ അണ്ടര്‍ഗ്രൌണ്ട് ചട്ടങ്ങള്‍ക്ക് അനുസൃതമായി രണ്ടു പേരും നീങ്ങി. രണ്ടു പേരും അടുത്ത സുഹൃത്തുക്കളായിട്ടും എന്നോടു ഈ വിവരം പറഞ്ഞിരുന്നില്ല. വളരെ മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഞാന്‍ മറ്റൊരു സാഹചര്യത്തില്‍ അത് മനസ്സിലാക്കിയത്.

അടിയന്തിരാവസ്ഥ കഴിഞ്ഞു . രാഷ്ട്രീയത്തില്‍ നിരവധി മാറ്റങ്ങള്‍. ജോണും കുറച്ചു സുഹൃത്തുക്കളും കെ. കരുണാകരന്‍ നയിച്ച കോൺഗ്രസ്സ് (ഐ) യില്‍ ചേക്കേറി. ടി.ഡി. ജോര്‍ജും കൂട്ടരും ജനതാ പാർട്ടി, പിന്നീട് ജനതാദൾ എന്നിങ്ങിനെ. വേറെ ചിലര്‍ 1970കളിലെ നക്സലൈറ്റ്കളെ പോലെ മോഹഭംഗത്തിലായി. പി. രാജന്‍ ചേട്ടന്‍ തന്റെ തനതു ശൈലിയില്‍ ജേര്‍ണലിസത്തില്‍ തല ഉയര്‍ത്തി നിന്നു. 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവസ്സിക്കുട്ടിക്ക് വടക്കേക്കര മണ്ഡലത്തില്‍ ടിക്കറ്റ് ഏകദേശം ഉറപ്പായതാണ്. ലാസ്റ്റ് മിനിട്ടില്‍ എന്തോ സംഭവിച്ചു. അദ്ദേഹത്തിന് സീറ്റ് ഇല്ല. രാഷ്ട്രീയമല്ലേ !

അങ്ങിനെ കാലം മുന്നോട്ട് പോയി. കുറച്ചു വര്ഷം മുൻപ് സ്വല്‍പ്പം തിരക്ക് കുറഞ്ഞ കാലം പഴയ സുഹൃത്തുക്കളെ എങ്ങിനെയെങ്കിലും കോൺടാക്ട് ചെയ്യണമെന്ന് ഒരു മോഹം തോന്നി. പി. രാജന്‍ ചേട്ടന്‍ ദേവസ്സിക്കുട്ടിയുടെ ഫോണ്‍ നമ്പര്‍ തന്നു. വിളിച്ചു. അവസാനമായി ബന്ധപ്പെട്ടിട്ടു 40 വർഷം ആയപ്പോഴാണെന്ന് ഓര്‍ക്കണം. കാര്യമായ ആമുഖം കൂടാതെ നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. അതെന്നെ ഞെട്ടിച്ചു എന്നത് സത്യം. ധാരാളം സംസാരിച്ചു. ഇരുവര്‍ക്കും സന്തോഷം. അന്ന് അദ്ദേഹം തിരുവനന്തപുരത്ത് ഒരു ലോഡ്ജിന്‍റെ മാനേജര്‍. ശേഷം പല ജോലികളും ചെയ്തു. കാണാം എന്ന കരാറില്‍ അന്ന് ഫോണ്‍ സംഭാഷണം കഴിഞ്ഞു.

പിറ്റെന്നു രാവിലെ ദേവസ്സിക്കുട്ടി വിളിക്കുന്നു: “എടോ, ഞാനിന്നലെ രാത്രി കുറെ കരഞ്ഞു”. “എന്തു പറ്റി” എന്നു ഞാന്‍. അദ്ദേഹത്തിന്റെ മറുപടി എന്നെയും ഇമോഷനില്‍ എത്തിച്ചു: “40 വര്‍ഷത്തോളം കാണാതിരുന്ന ഒരാള്‍ എന്നെ വിളിച്ചു, എന്നോട് സംസാരിച്ചു. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. എനിക്കു തന്നെ ഒന്നു കാണണം.” അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങാന്‍ കുറച്ചു ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അവിടെ വെച്ച് കാണാം എന്ന ധാരണയില്‍ എത്തി.

അങ്ങിനെ അദ്ദേഹം പുസ്തകോത്സവത്തില്‍ എത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്നു അദ്ദേഹം വിളിച്ചപ്പോള്‍ ഞാന്‍ പുസ്തകോല്‍സവത്തില്‍ ഉണ്ടായിരുന്നു. അപ്പോഴാണ് ഓര്‍ത്തത്, എങ്ങിനെ തിരിച്ചറിയും ! പരസ്പരം ഷര്‍ട്ടിന്റെ നിറം പറഞ്ഞു. അദ്ദേഹം മുഖ്യകവാടത്തില്‍ എത്തി. 40 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു സമാഗമം. പിന്നീട് പലപ്പോഴും ഫോണില്‍ സംസാരിച്ചു. പക്ഷേ കാണുകയുണ്ടായില്ല.

Share12TweetSendShareShare

Latest from this Category

നവോത്ഥാനത്തിന്റെ പ്രചാരകൻ

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

ഇന്ന് പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം

ഭാരതാംബയുടെ അഗ്‌നിപുത്രി

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാറിനെ അനുമോദിച്ചു

താരാവാലിയിലെ ശ്രാവണ്‍ സിന്ദൂറിലെ പോരാളി

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2025 പ്രഖ്യാപിച്ചു

മയില്‍പ്പീലി ബാലമാസിക പോസ്റ്റര്‍ പ്രകാശനം

പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി നടി ശോഭനയും ഫുട്‌ബോൾതാരം ഐ.എം. വിജയനും

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി കോടതി തള്ളി

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

“ഏകതാ കുംഭം” പുസ്തക പ്രകാശനം മെയ് 31ന്

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies