VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ആദര്‍ശത്തിന് സമര്‍പ്പിച്ച ജീവിതം..

VSK Desk by VSK Desk
14 September, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

കെ. സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍

പി.പി.മുകുന്ദന്റെ നിര്യാണം ബിജെപിക്കും ദേശീയ പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ്. അദ്ദേഹത്തെപ്പോലുള്ളവരുടെ ജീവിതം രാഷ്‌ട്രീയ, പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാവേണ്ടതാണ്. പ്രത്യേകിച്ച് പൊതുപ്രവര്‍ത്തകരുടെ ജീവിത ശൈലിക്കും പ്രവര്‍ത്തനരീതിക്കുമെതിരെ വ്യാപകമായ അതൃപ്തിയും എതിര്‍സ്വരങ്ങളും ഉയരുന്ന സമയത്ത്. എല്ലാത്തിനെയും ഭൗതികനേട്ടങ്ങളുടെ കണ്ണിലൂടെ കാണുന്നവര്‍ക്ക് പി.പി.മുകുന്ദന്റെ സംഭാവനകളെ ശരിക്കും മനസ്സിലാക്കാന്‍ കഴിയില്ല. കൗമാര പ്രായത്തില്‍ പൊതുപ്രവര്‍ത്തന രംഗത്ത്. 60 വര്‍ഷത്തിലേറെ നീണ്ട സാമൂഹ്യ പ്രവര്‍ത്തനം. സ്വത്ത് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചായത്തംഗം പോലും ആകാന്‍ കഴിഞ്ഞിട്ടില്ല. മക്കളും മരുമക്കളുമില്ലാത്ത അദ്ദേഹത്തിന്റെ അനന്താരാവകാശികള്‍, അദ്ദേഹം വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ മാത്രം.

ഇന്നത്തെ രാഷ്ടീയ പ്രവര്‍ത്തനത്തെ നോക്കിക്കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ കാര്യമാണിത്. അനേകം പേര്‍ യാതൊരു ലാഭേച്ഛയുമില്ലാതെ പി.പി.മുകുന്ദനെ പോലെ സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നുണ്ട്. അധികാര രാഷ്‌ട്രീയത്തിന്റെ നാലയലത്തുപോലും വരാതെ അവര്‍ രാഷ്‌ട്ര നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഭംഗുരം പ്രവര്‍ത്തിക്കുന്നു. പൊതുപ്രവര്‍ത്തനം ചെളിക്കുണ്ടായിയെന്ന് ചിലര്‍ ആരോപിക്കുമ്പോഴും ദേശീയ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ആരുമറിയാതെ, ആരെയുമറിയിക്കാതെ ജനങ്ങളുടെ ഇടയില്‍ നിസ്വാര്‍ത്ഥരായി ചിലര്‍ പ്രവര്‍ത്തിക്കുന്നവെന്നതാണ് സമൂഹത്തിന്റെ വെള്ളിവെളിച്ചം. ആ ദീപങ്ങളിലൊന്നാണ് പി.പി.മുകുന്ദന്‍. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഹൃദയത്തില്‍ അദ്ദേഹം എന്നും ജീവിക്കും.

സാമൂഹ്യവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ ദേശീയ പ്രസ്ഥാനത്തിന് വലിയ കരുത്തില്ലാതിരുന്ന കേരളത്തിലാണ് അതിന്റെ മുന്നണിപ്പോരാളിയായി പി.പി.മുകുന്ദന്‍ വരുന്നത്. പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍. സ്വാതന്ത്യത്തിന് മുമ്പ് കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റിലും നുഴഞ്ഞു കയറിയ കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്ന കണ്ണൂര്‍ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അവിടെ ഒതുങ്ങിയില്ല. കേരളത്തിലെ മുക്കിലും മൂലയിലും ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശവുമായി എത്തി, നേതാവായിട്ടല്ല. സാധാരണ സംഘാടകനായി. 9 വര്‍ഷമായി ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സമയത്തു പോലും. ഭാരതമെന്ന സങ്കലപ്‌ത്തെ പോലും ചോദ്യം ചെയ്യാന്‍ ആളുള്ളപ്പോള്‍ 60 വര്‍ഷം മുമ്പ് വൈദേശിക പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് കേരളീയ സമൂഹത്തിലുണ്ടായ സ്വാധീനം പറയേണ്ടതില്ല. ആ മേഖലയിലേക്കാണ് ദേശീയതയുടെയും പ്രതിബദ്ധതയുടെയും സന്ദേശവുമായി മുകുന്ദനെപ്പോലുള്ളവര്‍ ജനസേവനത്തിനിറങ്ങിയത്.

ഒരിക്കലും അധികാര രാഷ്ടീയത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ ശ്രമിച്ചില്ല. ഉന്നത വിദ്യാഭ്യാസം നേടാന്‍ പോലും ശ്രമിച്ചില്ല. നേടിയ വിദ്യാഭ്യാസം അനൗപചാരികവും ജനജീവിതത്തിലെ അനുഭവങ്ങളുമായിരുന്നു. ദേശീയ ബോധമുള്ള, രാജ്യസ്‌നേഹമുളള നിരയെ വാര്‍ത്തെടുക്കാനാണ് മുകുന്ദേട്ടനെ പോലുളളവര്‍ ശ്രമിച്ചത്. കഴിവുള്ളവരെ കണ്ടെത്തി, അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ സ്‌നേഹവും പ്രചോദനവും സഹായവും ഏറ്റു വാങ്ങിയവര്‍ ജീവിതത്തിന്റെ നാനാതുറകളില്‍ ഇന്നും ജ്വലിച്ചു നില്‍പ്പുണ്ട്. വിവിധ മേഖലകളില്‍ മിടുക്കരും സത്യസന്ധരും ത്യാഗികളുമായവരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരികയാണ് യഥാര്‍ത്ഥ നേതൃത്വം ചെയ്യേണ്ടത്. അതായിരുന്നു മുകുന്ദനെപ്പോലുള്ളവര്‍ ചെയ്തതും.

ബിജെപി പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്കാണ് മുകുന്ദേട്ടനുമായി ഇടപെടാന്‍ അവസരം ലഭിക്കുന്നത്. ഇന്ന് ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കഴിവുള്ളവരെ കണ്ടെത്താന്‍ അനിതര സാധാരണമായ വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചും ന്യൂനതകളെ കണ്ടെത്തി അവ പരിഹരിക്കാന്‍ സഹായിച്ചും നേതൃ നിരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം യത്‌നിച്ചു.

വിപുലമായിരുന്നു അദ്ദേഹത്തിന്റെ സമ്പര്‍ക്ക വലയം. അധികാരത്തിന്റെ ശീതളിമ ഒട്ടുമില്ലാത്ത പാര്‍ട്ടിയായിട്ടും ഉദ്യോഗസ്ഥ മേധാവികള്‍ അദ്ദേഹത്തെ ബഹുമാനിച്ചു. കലാകാരന്മാരും സാഹിത്യകാരന്മാരും കായികതാരങ്ങളുമായും ശാസ്ത്ര സാങ്കേതിക രംഗത്തും ആതുരസേവന രംഗത്തും ഉള്ളവരുമായിട്ടും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. രാഷ്‌ട്രീയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം, അയിത്തം പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പ്രായോഗിക രംഗത്തും അദ്ദേഹം അതുകാണിച്ചുകൊടുത്തു. സൗമ്യമായി ഇടപെടുമ്പോഴും സംഘടനാപരമായ കാര്‍ക്കശ്യം പുലര്‍ത്തി. മികച്ച സംഘാടകനായിരുന്നു. ബിജെപിയുടെും ദേശീയ പ്രസ്ഥാനങ്ങളടെയും ജനകീയ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മികച്ച പാടവമാണ് കാണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ ബിജെപി സംഘടനാ സെക്രട്ടറിയായിരിക്കേ മുകുന്ദന്‍ കേരളത്തില്‍ ബിജെപിയുടെ സംഘടനാ ചുമതല വഹിച്ചിരുന്നു. ആ വ്യക്തിബന്ധം അദ്ദേഹം അവസാനംവരെ കാത്തുസൂക്ഷിച്ചിരുന്നു. അടിത്തട്ടിലുള്ള പ്രവര്‍ത്തകരുമായും ഊഷ്മളമായ ബന്ധം നിലനിര്‍ത്തി. എത്രയോ കുടുംബങ്ങള്‍ക്ക് അദ്ദേഹം സ്വന്തം വീട്ടുകാരനായിരുന്നു.

രാഷ്‌ട്രീയ സംഘര്‍ഷം മൂലം സ്‌ഫോടനാത്കമായ സാഹചര്യമുണ്ടായപ്പോഴും സംഘടനയെ കാറ്റിലും കോളിലും മുങ്ങാതെ നയിച്ചു. അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശ ധ്വംസനങ്ങളെയും ജനാധിപത്യവിരുദ്ധതയെയും എതിര്‍ക്കാന്‍ അദ്ദേഹം മുന്നോട്ടു വന്നു. കുറേക്കാലം ജനങ്ങളുടെ ഇടയിലിറങ്ങി അടിയന്തരാവസ്ഥയ്‌ക്കെതിരായ ചെറുത്തുനില്പിന് നേതൃത്വം കൊടുത്ത അദ്ദേഹം പിന്നീട് ജയില്‍വാസവും വരിച്ചു. ജീവന്‍ രാഷ്‌ട്രത്തിന് നല്‍കുന്നതോടൊപ്പമോ അതിനേക്കാളേറെയോ മഹത്തരമാണ് ജീവിതം നാടിനു വേണ്ടി നല്‍കുന്നത്. സ്വന്തം ജീവിതം നാടിനുവേണ്ടി ഉഴിഞ്ഞുവയ്‌ക്കുകയും ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിക്കുകയും ചെയ്ത പി.പി.മുകുന്ദന്‍ എല്ലാപൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്.

Share7TweetSendShareShare

Latest from this Category

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies