VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ഭാരതത്തിന്റെ മഹാനായ ഋഷി

VSK Desk by VSK Desk
10 November, 2024
in ലേഖനങ്ങള്‍
ShareTweetSendTelegram

സ്വാമി അവധേശാനന്ദ ഗിരി

ദത്തോപന്ത്ജിയുമായി എന്റെ ബന്ധം ആരംഭിക്കുന്നത് 1980കളുടെ തുടക്കത്തിലാണ്. ശ്രീരാമജന്മഭൂമി പ്രക്ഷോഭകാലത്ത് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സന്യാസിമാരുടെ യോഗം ഇടയ്ക്കിടെ ചേരാറുണ്ടായിരുന്നു. VHP മാർഗദർശക് മണ്ഡലിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന സന്യാസിമാർ, മുതിർന്ന ആധ്യാത്മിക, സാമൂഹ്യ സംഘടനാ നേതാക്കൾ അതിൽ പങ്കെടുത്തിരുന്നു. അവിടെ ഡൽഹി, കർണാവതി, ഉഡുപ്പി എന്നിവിടങ്ങളിലെ സന്യാസിമാരുടെ വിവിധ ചർച്ചകൾ നടക്കാറുണ്ടായിരുന്നു.

ശ്രീരാമ ജന്മഭൂമിയുടെ വിമോചനത്തിനായി 1984 ഒക്ടോബർ 7 നാണ് അയോദ്ധ്യ പ്രക്ഷോഭം അടിസ്ഥാനപരമായി തുടങ്ങുന്നത്. ജന്മസ്ഥാനിലെ താഴ് തുറക്കുക എന്നതായിരുന്നു ആദ്യത്തെ പ്രവർത്തനം. ഒരിക്കൽ ഹരിദ്വാറിലെ സന്യാസിമാരുടെ ഒരു വലിയ സമ്മേളനം നടക്കുകയുണ്ടായി. ഞാൻ ദത്തോപന്ത്ജിയോട് അർത്ഥതത്വത്തെ കുറിച്ച് സംസാരിക്കാൻ അഭ്യർത്ഥിച്ചു. നാം നമ്മുടെ സംസ്കാരത്തിൽ 4 പുരുഷാര്ഥങ്ങളെ സ്വീകരിച്ചിരിക്കുന്നു. ധർമം, അർത്ഥം, കാമം, മോക്ഷം. നാം ഒരിക്കലും അർത്ഥത്തെ നിരാകരിച്ചിട്ടില്ല. നാം പാശ്ചാത്യരെ പോലെ ഉപഭോഗ സംസ്കാരം പിന്തടരുന്നില്ലെങ്കിലും ഭൗതികവാദത്തിന്റെ നൂതന ആശയങ്ങളെ പൂർണമായും തള്ളികളയാനും ശ്രമിച്ചിട്ടില്ല. മറ്റു ഒരു ജീവിത രീതിയിലും ചെയ്യാത്ത പോലെ നാം ആഴത്തിലും നവീന രീതിയിലും അർത്ഥശാസ്ത്രത്തെ കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചിന്തനം ചെയ്യുകയും ചെയ്തു. നമ്മുടെ സംസ്കാരത്തിൽ നിരവധി വൈവിദ്ധ്യങ്ങളുണ്ട്. നമ്മുടെ കലാപരമായ കാഴ്ചപ്പാടുകൾ സമാന്തരമില്ലാത്തതാണ്. ഇന്നും നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന താരതമ്യം ചെയ്യാനാകാത്ത പ്രാചീന വാസ്തുശില്പ ചാതുരി അതിനു തെളിവാണ്. ഭാരതത്തിന്റെ ഭക്ഷണ വൈവിദ്ധ്യം ലോകത്ത് ഒരിടത്തും കാണാൻ സാധിക്കില്ല. ഈ എല്ലാതരത്തിലുള്ള വൈവിദ്ധ്യങ്ങളുടെയും അടിസ്ഥാനം അർത്ഥമാണ്. അത്‌ കൊണ്ട് ഞാൻ അദ്ദേഹത്തോട് അർത്ഥ തത്വത്തെ കുറിച്ച് സംസാരിക്കാൻ അഭ്യർത്ഥിച്ചു. അദ്ദേഹം പെട്ടെന്ന് തന്നെ സമ്മതിച്ചു. 10 മിനിറ്റ് ആണ് സംസാരിക്കാൻ നിശ്ചയിച്ചതെങ്കിലും ഒരു മുന്നൊരുക്കവും കൂടാതെ എല്ലാവരെയും വിഷയത്തെ വ്യക്തമായി ബോധ്യപ്പെടുത്തി കൊണ്ട് അദ്ദേഹം 45 മിനിറ്റ് സംസാരിച്ചു. പ്രമുഖരായ സന്യാസിമാർ പോലും അർത്ഥശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവിന്‌ മുന്നിൽ അദ്‌ഭുതപ്പെട്ടു പോയി. വിവിധ വിഭാഗങ്ങളിലുള്ള സന്യാസിമാരും ഒരു വിധം എല്ലാ അഖാഡകളിലുമുള്ള പ്രതിനിധികളും അവിടെ പങ്കെടുത്തിരുന്നു. അവരെല്ലാവരും അത്യന്തം ശ്രദ്ധയോടെ അദ്ദേഹതിന്റെ പ്രഭാഷണം ശ്രവിച്ചു. അദ്ദേഹത്തിന്റെ അസാധാര പ്രസംഗപാടവം, വാക്ചാതുര്യം, ബുദ്ധിസാമർഥ്യം, ഒരു പ്രത്യേക വിഷയത്തിലുള്ള അറിവും ആഴത്തിലുള്ള പഠനവും എന്നിവ ഞങ്ങൾക്ക് അന്ന് അനുഭവിക്കാൻ സാധിച്ചു. ഒരു ആധുനിക ചാണക്യന്റെ മുന്നിലുള്ള ഒരു പ്രഭാഷണ സദസ്സ് പോലെയോ അല്ലെങ്കിൽ അർത്ഥ ശാസ്ത്രത്തെ കുറിച്ച് വൈദികമായ അറിവും അസാധാരണ പാടവവും ഉള്ള ഒരു മഹാ മനീഷിയുടെ മുന്നിൽ ഇരിക്കുന്നത് പോലെയോ ഞങ്ങൾക്ക് തോന്നി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹം തന്നെ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കുന്ന ചായക്കടകളും തെരുവ്കേന്ദ്രങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ അറിവിന്റെ പ്രധാന സ്രോതസ്സ്. അദ്ദേഹം ഏതു കാര്യവും സാധാരണക്കാരന്റെ കണ്ണിലൂടെയും മനസ്ഥിതിയിലൂടെയും അവലോകനം ചെയ്തു. താൻ ഇടപെടുന്ന സാധാരണ ജനങ്ങൾക്കിടയിൽ അവരിൽ ഒരാളെ പോലെയുള്ള സജീവ ബന്ധമായിരുന്നു ഈ അറിവിന്‌ ആധാരം. രാജ്യസഭാ അംഗമായിരുന്നിട്ടും രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ സ്ഥാപകനായിരുന്നിട്ടും അദ്ദേഹം ഒരിക്കലും സാധാരണ തൊഴിലാളികൾക്കൊപ്പം, ചായവിൽപ്പനകാർക്കൊപ്പം, ചെരുപ്പ്കുത്തികൾക്കൊപ്പം, വഴിയോര കച്ചവടക്കാർ തുടങ്ങിയവർക്കൊപ്പം ഇരിക്കാൻ ഇടപഴകാൻ മടി കാണിച്ചില്ല. അദ്ദേഹം തികച്ചും അജേയപുരുഷനും, അജാതശത്രുവും അതോടൊപ്പം വിനയവും എളിമയും ഉള്ള ഒരു മഹാത്മാവ് കൂടിയായിരുന്നു. പർവത പ്രദേശങ്ങളിലെ ഗുഹാമുഖത്ത് ഇരുന്ന് കൊണ്ട് അർത്ഥശാസ്ത്രത്തിന്റെ ആഴങ്ങളിൽ മുങ്ങി തുടിക്കുന്ന ഒരു മഹാനായ ഋഷിയെ ഞാൻ അദ്ദേഹത്തിൽ കണ്ടു.

ഒരു ഭരണാധികാരി തന്റെ പ്രജകളിൽ നിന്നും എത്ര നികുതി ശേഖരിക്കണം, അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ നികുതി ഘടന എങ്ങനെ ആയിരിക്കണം. ദത്തോപന്ത്ജി അത്‌ വളരെ കൃത്യമായി വിവരിച്ചു തന്നു. വൈദിക കാലഘട്ടത്തിൽ ഭരണാധികാരിയും സന്യാസിമാരും ഒരു പോലെയായിരുന്നു. ഒരു തേനീച്ച പൂവിൽ നിന്നും തേൻ വലിച്ചെടുക്കുന്ന പോലെയായിരിക്കണം ഭരണാധികാരി പ്രജകളിൽ നിന്നും നികുതി ശേഖരിക്കേണ്ടത്. ആ പ്രവർത്തനത്തിൽ പൂവിനു ഒരിക്കലും താൻ ചൂഷണം ചെയ്യപ്പെട്ടതായോ ചതിക്കപ്പെട്ടതായോ തോന്നുന്നില്ല. തന്റെ പൂംപൊടി പൂമ്പാറ്റ എടുത്തു കൊണ്ട് പോകുമ്പോഴോ, തേനീച്ച തന്റെ തേൻ വലിച്ചെടുക്കുംപോഴോ, കടന്നൽ തന്നെ ശല്യപ്പെടുതുംപോഴോ ഒരിക്കലും ഒരു പൂവിനു തന്റെ ഘടന, രൂപം മൃദുലത, സുഗന്ധം, ആകർഷകത, എന്നിവയിൽ ഒരു വ്യത്യാസവും വരുന്നില്ല. ഒരു ഭരണാധികാരിയുടെ നികുതി സമ്പ്രദായം ഇത്തരത്തിൽ ആയിരിക്കണം. എല്ലാവരുടെയും നന്മയ്ക്കായി ചിന്തിക്കുന്ന തപസ്വിമാരെ പോലെ ആയിരുന്നു അദ്ദേഹം തൊഴിലാളികളെ കണ്ടിരുന്നത്.

അദ്ദേഹത്തിന്റെ ജന്മ ശതാബ്ദി വർഷത്തിൽ അദ്ദേഹത്തെ സ്മരിക്കുമ്പോൾ നമ്മുടെ പൗരാണികഭാരതീയ ചിന്തയുടെ ശക്തനായ വക്താവ് ആയിരുന്നു ദത്തോപന്ത്ജി എന്ന് എനിക്ക് നിസംശയം പറയാൻ സാധിക്കും. ആ ഭാരതീയ ചിന്ത ഓരോ വ്യക്തിയുടെയും അവകാശങ്ങൾ സ്വകാര്യത, ആത്മാഭിമാനം സ്വാതന്ത്ര്യം എന്നിവയെ സംരക്ഷിക്കുന്നതാണ്. ഒരു വ്യക്തിയുടെ സ്വകാര്യത, അവകാശം ഒരിക്കലും മറ്റൊരാളുടെ സ്വകാര്യത, സ്വാതന്ത്ര്യം, തൊഴിൽ എന്നിവയുടെ മേലുള്ള കടന്നുകയറ്റമോ, അവഹേളനമോ ആവരുതെന്നു അദ്ദേഹം ഉറപ്പിച്ചു പറയുമായിരുന്നു. സാധാരണ തൊഴിലാളികളെയും കര കൗശല ജോലിക്കാരെയും ഒരുമിച്ചു കൂട്ടുമ്പോൾ രാഷ്ട്രത്തിന്റെ തൊഴിലാളി സമ്പത്തിനെ മാത്രമല്ല മറിച്ചു അവരുടെ ബൗധിക ശക്തിയെ കൂടിയായിരുന്നു അദ്ദേഹം ഒരുമിച്ചു ചേർത്തത്. അദ്ദേഹം ശരിക്കും ഒരു യുഗസ്രഷ്ടാവ് തന്നെ ആയിരുന്നു. അദ്ദേഹം ചരിത്രത്തിലെ ഒരു അധ്യായമോ ഒരു ഏടോ ആയിരുന്നില്ല മറിച്ചു ഒരു കാലഘട്ടം തന്നെ ആയിരുന്നു. അദ്ദേഹം വെറും ഒരു കഥ ആയിരുന്നില്ല ഒരു ഇതിഹാസം തന്നെ ആയിരുന്നു.

ഭാരതത്തിലെ എല്ലാ സന്യാസി സമൂഹത്തിന്റെയും പ്രതിനിധി സഭയായ ഹിന്ദുധർമ ആചാര്യ സഭയുടെ പേരിൽ ഭാരതത്തിന്റെ ദേശീയ ജീവിതത്തിനു അദ്ദേഹം നൽകിയ സംഭാവനകളെ പൂർണ ബഹുമാനത്തോടെ ഞാൻ അനുസ്മരിക്കുന്നു. 15 ലക്ഷം അംഗങ്ങൾ ഉള്ള ഗുണ അഖാഡയുടെ പേരിലും ഈ ഭാരതഭൂവിലെ മഹാനായ ഋഷിയെ ഞാൻ അനുസ്മരിക്കുന്നു. ആചാര്യ സഭയുടെ അധ്യക്ഷൻ എന്ന നിലയിൽ നിന്ന് കൊണ്ട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു ദത്തോപാന്ത്‌ജി ഒരു ചൈതന്യപുരുഷൻ ആയിരുന്നു. ആധ്യാത്മ സമ്പന്നമായ ഒരു മനുഷ്യജന്മം ആയിരുന്നു.

അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ഭാരതമെമ്പാടും നിരവധി സെമിനാറുകൾ, സിമ്പോസിയങ്ങൾ പ്രഭാഷണപരമ്പരകൾ മറ്റു നിരവധി കാര്യങ്ങൾ തുടങ്ങിയവ നടക്കുന്നുണ്ടാവാം. അദ്ദേഹവുമായി ചേർന്ന് പ്രവർത്തിച്ച നിരവധി വ്യക്തികളുടെ ഓർമക്കുറിപ്പുകൾ സമഗ്രമായി കൂട്ടിചേർക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരിൽ പലരും വളരെ പ്രായം ഏറിയവർ ആയിരിക്കും. ആരെങ്കിലും അവരെ സമ്പർക്കം ചെയ്യുകയും അവരുടെ അനുഭവങ്ങൾ ശേഖരിക്കുകയും വേണംഈ സമാഹരണങ്ങൾ നിർബന്ധമായും നടത്തണം എന്തെന്നാൽ വരും തലമുറയ്ക്ക് ആ അനുഭവസമ്പത് ഒരു മുതൽകൂട്ടാകും എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ സമ്പൂർണ ജീവിതം പഠിക്കുന്നതിലൂടെ നമുക്ക് മനസിലാകും എങ്ങനെയാണ് ഒരു സാധാരണ മനുഷ്യൻ രാജ്യത്തെ എറ്റവും വലിയ തൊഴിലാളി സംഘടന രൂപീകരിച്ചതും വളർത്തിയതും എന്ന്. സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ച തൊഴിലാളി സമൂഹത്തെ എങ്ങനെയാണു രാഷ്ട്രനിർമാതാക്കൾ ആക്കിയതെന്ന്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ കണ്ടു വരുന്ന ഭാവാത്മക ചിന്തയ്ക്കടിസ്ഥാനം ശ്രീ ഗുരുജി, ദീനദയാൽജി, ദത്തോപാന്ത്‌ജി എന്നീ ദ്രഷ്ട്ടാക്കളുടെ തപസ്യയാണ്. ലോക മനസിനെ വായിച്ചറിഞ്ഞ ഒരു മഹാത്മാവ് ആയിരുന്നു ദത്തോപാന്ത്‌ജി. അദ്ദേഹം എല്ലാവരുമായും അവരിൽ ഒരാളെ പോലെ ഇഴുകി ചേർന്നു. അദ്ദേഹത്തിൽ ഞാൻ ഭാരതത്തിന്റെ ഒരു മഹാനായ ഋഷിയെ ദർശിക്കുന്നു.

ShareTweetSendShareShare

Latest from this Category

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലക്ഷ്മണനും അശ്വത്ഥാമാവും

പുതുയുഗത്തിന്റെ ഉദയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് തുടക്കം

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies