പി. പരമേശ്വരന്‍
ഒരു സമരം ഇന്ത്യന്‍ സ്വാതന്ത്ര്യസമരമാകണമെങ്കില്‍, അതിന്റെ അടിസ്ഥാനപരമായ പ്രേരണ, ഇന്ത്യന്‍ സ്വാതന്ത്ര്യമായിരിക്കണം, ദേശീയ സ്വാതന്ത്ര്യമായിരിക്കണം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന സമരം ആയിരിക്കണം. ബ്രിട്ടീഷുകാര്‍ക്കെതിരാകുക എന്നത് സമരത്തിന്റെ നിഷേധാത്മകഭാവം മാത്രമാണ്. ഇന്ത്യയ്ക്കു വേണ്ടി ആയിരിക്കണം എന്നതാണ് കാതലായ വശം. ഖിലാഫത്ത് പ്രസ്ഥാനം, ഈ മാനദണ്ഡം വച്ചു നോക്കുമ്പോള്‍ ഇന്ത്യയ്ക്കുവേണ്ടിയായിരുന്നില്ല. ഇന്ത്യന്‍ പ്രശ്‌നങ്ങളുടെ പേരിലായിരുന്നില്ല. അതിനാല്‍ രാഷ്ട്രീയ സൗകര്യവാദക്കാര്‍, രാഷ്ട്രീയ കച്ചവടക്കാര്‍ എന്തു പറഞ്ഞാലും ശരി ഖിലാഫത്ത് പ്രസ്ഥാനം, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ആയിരുന്നില്ല.
മാപ്പിളലഹളയെന്നോ, മലബാര്‍ കലാപമെന്നോ അഥവാ വെറും ഏറനാട് കലാപമെന്നോ ഏതു പേരുവിളിച്ചാലും ശരി, ഒരു ചരിത്രയാഥാര്‍ഥ്യം അനിഷേധ്യമായി അവശേഷിക്കുന്നു; അത് ഇതാണ്; 1921ല്‍ നടന്ന ലഹള ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നില്ല; ഖിലാഫത്ത് സമരത്തിന്റെ ഭാഗമായിട്ടാണ് അത് ആരംഭിച്ചതെന്നും, ആ സമയത്ത് അത് ബ്രിട്ടീഷുകാര്‍ക്കെതിരെയായിരുന്നുവെന്നും സമ്മതിക്കാം. പക്ഷേ, ബ്രിട്ടീഷുകാര്‍ക്കെതിരായി ആരംഭിച്ച പ്രക്ഷോഭമായിരുന്നു എന്ന കാരണംകൊണ്ടു മാത്രം, അത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമായി പരിഗണിക്കപ്പെടാമോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു സമരം ഇന്ത്യന്‍ സ്വാതന്ത്ര്യസമരമാകണമെങ്കില്‍, അതിന്റെ അടിസ്ഥാനപരമായ പ്രേരണ, ഇന്ത്യന്‍ സ്വാതന്ത്ര്യമായിരിക്കണം, ദേശീയ സ്വാതന്ത്ര്യമായിരിക്കണം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന സമരം ആയിരിക്കണം. ബ്രിട്ടീഷുകാര്‍ക്കെതിരാകുക എന്നത് സമരത്തിന്റെ നിഷേധാത്മകഭാവം മാത്രമാണ്. ഇന്ത്യയ്ക്കു വേണ്ടി ആയിരിക്കണം എന്നതാണ് കാതലായ വശം. ഖിലാഫത്ത് പ്രസ്ഥാനം, ഈ മാനദണ്ഡം വച്ചു നോക്കുമ്പോള്‍ ഇന്ത്യയ്ക്കുവേണ്ടിയായിരുന്നില്ല. ഇന്ത്യന്‍ പ്രശ്‌നങ്ങളുടെ പേരിലായിരുന്നില്ല. അതിനാല്‍ രാഷ്ട്രീയ സൗകര്യവാദക്കാര്‍, രാഷ്ട്രീയ കച്ചവടക്കാര്‍ എന്തു പറഞ്ഞാലും ശരി ഖിലാഫത്ത് പ്രസ്ഥാനം, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ആയിരുന്നില്ല.
രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി നിന്ന തുര്‍ക്കിയിലെ ഖാലിഫിനെ അധികാരത്തില്‍ നിന്നു പുറംതള്ളുകയും തുര്‍ക്കി പലതായി വിഭജിക്കുകയും ചെയ്ത ബ്രിട്ടീഷ് സര്‍ക്കാരിറിനെതിരായി ലോകമെങ്ങും അലയടിച്ചുയര്‍ന്ന മുസ്ലീം ക്ഷോഭത്തിന്റെ ഇന്ത്യയിലെ അലയായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം. പാന്‍ ഇസ്ലാമിസത്തിന്റെ ശക്തിപ്രകടനമായിരുന്നു അത്.
Let Hindus not be frightened by Pan Islamism. It is not, it nee not be, anti India or abit Hindu. Musalman must wish wall to every Musalman states he must therefore co-operate with his Muslim brother in the attempt to save the Turkish empire from Extinction. (Mahatma Gandhi Young India Turkish question June 29, 1921.)
‘പാന്‍ ഇസ്ലാമിസത്തെ ഹിന്ദുക്കള്‍ ഭയപ്പെടാതെ ഇരിക്കണം. അത് ഹിന്ദുവിരുദ്ധമോ, ഇന്ത്യാവിരുദ്ധമോ ആയിക്കൊള്ളണമെന്നില്ല. മുസല്‍മാന്‍മാര്‍ എല്ലാ മുസ്ലീംരാജ്യങ്ങളുടെ നന്മ ഇച്ഛിക്കുന്നവരായിരിക്കണം. അതിനാല്‍ തുര്‍ക്കി സാമ്രാജ്യത്തെ ഉന്മൂലനാശത്തില്‍ നിന്നും രക്ഷിക്കുവാനുള്ള മുസല്‍മാന്മാരുടെ ശ്രമവുമായി നാം സഹകരിക്കണം.’
(മഹാത്മാഗാന്ധി, യംഗ് ഇന്ത്യ, തുര്‍ക്കി പ്രശ്‌നം, 29-06-1921)
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ Discovery of India എന്ന പുസ്തകത്തില്‍ ഈ ഭാഗം നോക്കുക.
World war; and the fate of Turkish Khilafat and the Muslim holy places produced a powerful impression on the Muslims of India and made them intensly anti British… a Muslim organisation grew up in close co-operation of the Congress The Khilafat committee.
(J. Nehru Discovery of India, Page 318)
‘ഒന്നാം ലോകമഹായുദ്ധവും അതുവഴി തുര്‍ക്കിയിലെ ഖാലിഫേറ്റിനും മുസ്ലീം പുണ്യസ്ഥലങ്ങള്‍ക്കും സംഭവിച്ച വിധിവൈപരീത്യങ്ങളും, ഇന്ത്യയിലെ മുസ്ലീങ്ങളില്‍ ഉല്‍ക്കടമായ വികാരാവേശമുണ്ടാക്കുകയും അത് അവരെ അങ്ങേയറ്റം ബ്രിട്ടീഷ് വിരുദ്ധരാക്കുകയും ചെയ്തു…കോണ്‍ഗ്രസിന്റെ ശക്തമായ പിന്തുണയോടെ ഒരു മുസ്ലീം സംഘടന ഉടലെടുത്തു- ‘ദി ഖിലാഫേറ്റ് കമ്മിറ്റി’ (നെഹ്‌റു, ഇന്ത്യയെ കണ്ടെത്തല്‍- പേജ് 318). ഉന്മൂലനാശത്തില്‍ നിന്ന് തുര്‍ക്കി സാമ്രാജ്യത്തെ സംരക്ഷിക്കുവാനുള്ള ഒരു പരിശ്രമത്തിന്റെ ഭാഗമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനമെന്ന് ഇതില്‍ നിന്ന് സ്പഷ്ടമാണല്ലോ. അത്തരമൊരു പ്രസ്ഥാനം ബ്രിട്ടീഷുകാര്‍ക്കെതിരായി എന്ന കാരണം കൊണ്ടുമാത്രം എങ്ങിനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരമാകും?
ഖിലാഫത്തിനെ ഗാന്ധിജി ആയുധമാക്കുന്നു
ഒരു കാര്യം വാസ്തവമാണ്. ഇന്ത്യന്‍ ദേശീയതയില്‍ നിന്നും, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളില്‍ നിന്നും ദൂരദൂരം അകന്നു നിന്ന മുസ്ലീം സമുദായത്തെ, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്താന്‍ മഹാത്മാഗാന്ധി പരിശ്രമിച്ചു. അതിനദ്ദേഹം ഖിലാഫത്ത് പ്രശ്‌നത്തെ ആയുധമാക്കി. അഥുവരെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ബ്രിട്ടീഷുകാരുടെ ഭാഗത്തു നില്‍ക്കുകയായിരുന്നു. 1906ല്‍ മുസ്ലീംലീഗ് സ്ഥാപിച്ചതു തന്നെ ബ്രിട്ടീഷുകാരുടെ നിര്‍ദേശപ്രകാരമായിരുന്നു. അങ്ങിനെ കോണ്‍ഗ്രസ് വിരുദ്ധവും ബ്രിട്ടീഷ് അനുകൂലവുമായ നിലയില്‍ നീങ്ങിക്കൊണ്ടിരുന്ന മുസ്ലീം ജനതയെ, ബ്രിട്ടീഷുകാരില്‍ നിന്നകറ്റി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുപ്പിക്കുവാന്‍ മഹാത്മജി ശ്രമിച്ചു. ഖിലാഫത്ത് പ്രശ്‌നം, മുസ്ലീം മനസിനെ ഇളക്കിമറിച്ച ഒരു പ്രശ്‌നമാണെന്നദ്ദേഹം കണ്ടു. അതദ്ദേഹം അങ്ങേയറ്റം ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചു. ഭാരതവുമായി യാതൊരു ബന്ധവുമില്ലാത്ത, തീര്‍ത്തും മതപരമായ ഒരു പ്രശ്‌നത്തെ മഹാത്മജി ഒരായുധമാക്കി ഉപയോഗിച്ചു; ഇന്ത്യന്‍ മുസല്‍മാന്മാരെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാക്കി മാറ്റാന്‍.
എന്നാല്‍ മുസല്‍മാന്മാരുടെ ദൃഷ്ടിയില്‍ ഖിലാഫത്ത് പ്രസ്ഥാനം, ഒരിന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനമായി അവര്‍ കണക്കാക്കിയിരുന്നില്ലെന്ന് സ്പഷ്ടമാണ്. തുര്‍ക്കിയിലെ ഖാലിഫിന്റെ കീഴില്‍, തുര്‍ക്കി സാമ്രാജ്യം പുനഃസ്ഥാപിക്കണമെന്നതില്‍ കവിഞ്ഞ്, ഇന്ത്യയുടെ സ്വാതന്ത്ര്യം അവര്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ബ്രിട്ടീഷുകാര്‍ക്കു പകരം അഫ്ഗാനിസ്ഥാനോ, മറ്റേതെങ്കിലും രാജ്യമോ ഇന്ത്യയെ ആക്രമിച്ചു കീഴടക്കി ഭരണം നടത്തുന്നതിന്ന്, ഖിലാഫത്ത് പ്രസ്ഥാനക്കാരായ മുസല്‍മാന്മാര്‍ എതിരായിരുന്നില്ലെന്ന് മാത്രമല്ല, അവര്‍ അഫ്ഗാനിസ്ഥാനിലെ അമാനുള്ള രാജാവിനെ, ഇന്ത്യയെ ആക്രമിക്കുവാന്‍ ക്ഷണിക്കുക കൂടി ചെയ്തു. ഈ മനോഭാവത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ഒരു പ്രക്ഷോഭത്തെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടത്.
1920 ജൂണ്‍ 9ലെ Young India-യില്‍ മഹാത്മജി എഴുതുന്നതു നോക്കുക.
The Khilafat meeting at Allahabad has unanimously re- affirmed the principle of non co-operation and appointed an executive committee to lay down and enforce a detailed programme… It was a wise step on the part of the Khilafat committee to invite Hindu representing all shades of thought to give them the benifit of their advice… Whilst other Hindu speakers approved of the principles of no- corporation in theory, they saw many practical difficulties and they feared also complications arising from Mohammadans welcoming an Afgan invansion of India. The Mohamadan speakers gave the fullest and frankest assurance that they would fight to a man any invader who wanted to conquer India, but they were equally frank in assering that any invasion from without, undertaken with a view to uphold the prestige of Islam and to vindicate justice would have their full sympathy, (if not their actaul support.’
അലഹബാദിലെ ഖിലാഫത്ത് സമ്മേളം നിസ്സഹകരണ തത്വത്തെ ഏകകണ്ഠമായി ഉറപ്പിച്ചു പറയുകയും വിശദമായ പരിപാടികള്‍ തയ്യാറാക്കാന്‍ ഒരു കമ്മിറ്റിയെ നിശ്ചയിക്കുകയും ചെയ്തു. എല്ലാ വിഭാഗത്തിലും പെട്ട ഹിന്ദുക്കളുടെയും, ഉപദേശങ്ങളെക്കൂടി പ്രയോജനപ്പെടുത്താനായി അവരെ ക്ഷണിച്ച ഖിലാഫത്ത് കമ്മിറ്റിയുടെ തീരുമാനം വിവേകപൂര്‍ണമായ ഒര അടവായിരുന്നു… നിസ്സഹകരണത്തെ ഹിന്ദുക്കള്‍ തത്വത്തില്‍ അംഗീകരിച്ചുവെങ്കിലും പല പ്രായോഗിക വിഷമതകളും അവര്‍ കണ്ടു. ഇന്ത്യയെ അഫ്ഗാനിസ്ഥാന്‍ ആക്രമിക്കുന്നതിനെ മുസല്‍മാന്മാര്‍ സ്വാഗതം ചെയ്യുന്നതില്‍ നിന്നും പല സങ്കീര്‍ണ പ്രശ്‌നങ്ങളും ഉണ്ടായേക്കുമെന്ന് അവര്‍ ഭയപ്പെട്ടു. ഇന്ത്യയെ കീഴടക്കുവാനായി വരുന്ന ആക്രമണകാരികളെ തങ്ങള്‍ ഒരുമിച്ചെതിര്‍ക്കുമെന്ന് മുസ്ലീം പ്രാസംഗികര്‍ തുറന്നുതന്നെ ഉറപ്പുകൊടുത്തു.എന്നാല്‍ ഇസ്ലാമിന്റെ അന്തസിനെ ഉയര്‍ത്തിപ്പിടിക്കാനും, നീതി സമ്പാദിക്കാനും വേണ്ടി പുറമെ നിന്നും നടത്തുന്ന ഏതാക്രമണത്തെയും അവര്‍ സഹായിക്കും. അവരുടെ പൂര്‍ണമായ സഹാനുഭൂതി അതിന്നുണ്ടായിരിക്കുമെന്ന് അത്രയും തന്നെ വ്യക്തമായി പറയുവാനും അവര്‍ മടിച്ചില്ല.
(മഹാത്മാഗാന്ധി, യംഗ് ഇന്ത്യ- 9-6-1920)
വിചിത്രമായ വിരോധാഭാസം
ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കു പകരം തല്‍സ്ഥാനത്ത് അഫ്ഗാനിസ്ഥാനിലെ രാജാവിനെ ഇന്ത്യന്‍ ചക്രവര്‍ത്തിയായി അവരോധിക്കാന്‍ തയ്യാറായവര്‍ കേവലം തുര്‍ക്കിയിലെ ഖിലാഫിനു വേണ്ടി നടത്തിയ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യസമരയമായി പ്രഖ്യാപിക്കണമെന്നു പറയുന്നതിലധികം വിരോധാഭാസമെന്താണ്?
മാത്രമല്ല, ഇതേ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മറ്റൊരു ഭാഗമായി, സിന്ധ്, അതിര്‍ത്തി സംസ്ഥാനം എന്നീ പ്രദേശങ്ങളില്‍ നിന്ന്, പതിനായിരക്കണക്കിന് മുസല്‍മാന്മാര്‍, അഫ്ഗാനിസ്ഥാനിലേക്ക് തീര്‍ത്ഥയാത്ര പുറപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരായ മനോഭാവം, അവരെ കൊണ്ടെത്തിച്ചത് ഇന്ത്യവിട്ട് മുസ്ലീം രാജ്യമായ അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറിപ്പാര്‍ക്കാനാണ്! ഇന്ത്യന്‍ സ്വാതന്ത്ര്യസമരക്കാരുടെ മനോഭാവം- ദേശാഭിമാനം- നോക്കണം!
പട്ടാഭി സീതാരാമയ്യ കോണ്‍ഗ്രസ് ചരിത്രത്തില്‍ എഴുതുന്നു-
‘തുര്‍ക്കിയുമായി ബ്രിട്ടീശുകാര്‍ സന്ധിയുണ്ടാക്കിയ ശേഷം ബ്രിട്ടീഷിന്ത്യയില്‍ തങ്ങള്‍ക്കു താമസിക്കാന്‍ നിവൃത്തിയില്ലെന്ന വിശ്വാസത്തിന്മേല്‍ മുസ്ലീങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് തീര്‍ത്ഥയാത്ര ചെയ്യുവാന്‍ ഒരു പദ്ധതി തയ്യാറാക്കി. ആ പ്രസ്ഥാനം സിന്ധില്‍ ആരംഭിച്ച് വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശത്തു മുഴുവന്‍ പടര്‍ന്നു. ഓഗസ്റ്റ് മാസമായപ്പോഴേക്കും 18000ത്തിലധികം പേര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നുവെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഉടന്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ ആ യാത്ര നിരോധിച്ചതിനാല്‍ പ്രസ്ഥാനത്തിന് തിരിച്ചടി സംഭവിച്ചു. വമ്പിച്ച ആള്‍നാശവും യാതനകളും അനുഭവിച്ചതിനുശേഷം അത് അവസാനിച്ചു.’
ഇത്രയും പറഞ്ഞത് പാന്‍ ഇസ്ലാമിക ചിന്താഗതിയുടെ സന്തതിയായിരുന്നു ഖിലാഫത്ത് പ്രസ്ഥാനമെന്നും, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുള്ള അഭിലാഷമില്ലായിരുന്നു അതിന്റെ പ്രേരണശക്തി എന്നും വ്യക്തമാക്കാനാണ്. ഖിലാഫത്തിലൂടെ മുസല്‍മാന്മാരുടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലേക്കു കൊണ്ടുവരാനുള്ള മഹാത്മജിയുടെ മോഹം കേവലം വ്യാമോഹമായി അവശേഷിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായി ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനം, ഹിന്ദു വിരോധത്തിലേക്കു തിരിയുകയും, ഭരതത്തിലുടനീളം ഹിന്ദു വിരുദ്ധ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തുവെന്ന് മാത്രമല്ല ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവും ഗാന്ധിജി സ്വന്തം സഹോദരനെന്ന് വിളിച്ചുപോന്ന ആളുമായ മൗലാന ഷൗക്കത്തലി തന്നെ, ഗാന്ധിജിയുടെ കീഴിലുള്ള കോണ്‍ഗ്രസില്‍ നിന്നും അതിന്റെ സ്വാതന്ത്ര്യ സമരസംരംഭങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ മുസല്‍മാന്മാരെ ഉപദേശിക്കുകയും ചെയ്തു.
1930 മാര്‍ച്ച് 12-ലെ Young Indiaയില്‍ മഹാത്മജി എഴുതുന്നത് നോക്കുക:
Maulana Shaukat Ali is reported to have said that the independence movement is a movement not for swaraj but for Hinduraj, and against Musalmans, that therefore the letter should leave it alone. On reading the report, I wired to the Maulana enquiring whether he was correctly reported. He was kindly replied confirming the report.
സ്വാതന്ത്ര്യപ്രസ്ഥാനം ‘സ്വരാജി’നു വേണ്ടിയുള്ളതല്ല, ‘ഹിന്ദു സ്വരാജി’നു വേണ്ടിയുള്ളതാണെന്നും അതിനാല്‍ മുസല്‍മാന്മാര്‍ അതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും മൗലാനാ ഷൗക്കത്തലി പ്രസ്താവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അത് വായിച്ച ഉടനെ വാസ്തവസ്ഥിതി അറിയുവാന്‍ ഞാനദ്ദേഹത്തിന് കമ്പിയടിച്ചിരുന്നു. ശരിയാണെന്ന് മറുപടി അദ്ദേഹം ദയാപൂര്‍വം അയച്ചുതന്നു. (യംഗ് ഇന്ത്യ- 12-03-1930).
ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളുടെ മനോഗതി ഇതായിരുന്നു. ആ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാറിലെ പ്രക്ഷോഭം. മൗലാന ഷൗക്കത്തലിയെയാണ്, മഹാത്മജിയെ അല്ല പിന്തുടര്‍ന്നതെന്നതിന് തെളിവാവശ്യമില്ല. എന്നിട്ട് മാപ്പിള ലഹളയ്ക്ക് സ്വാതന്ത്ര്യസമരത്തിന്റെ പദവി നല്‍കിയത് ചരിത്രാവബോധത്തിലുള്ള അജ്ഞത കൊണ്ടല്ലെങ്കില്‍ മറ്റെന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടതല്ലേ?
Discussion about this post