വൈവിധ്യമാർന്ന നിശാശലഭ ഇനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് എറിബിടെ (Erebidae) കുടുംബത്തിൽ പെട്ട പിക്കാസോ നിശാശലഭം. ബയോറിസ ഹൈറോഗ്ലിഫിക്ക (Baorisa hieroglyphica) എന്നാണ് ശാസ്ത്രിയ നാമം. 1882-ൽ ബ്രിട്ടീഷ് കീടശാസ്ത്രജ്ഞനായ ഫ്രെഡറിക് മൂറാണ് ഈ നിശാശലഭത്തിന്റെ സവിശേഷതകളെ ആദ്യമായി വിവരിച്ചത്. കൂടുതലായും വടക്കുകിഴക്കൻ ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഇവയുടെ ചിറകുകൾക്ക് ഏകദേശം രണ്ടിഞ്ച് വീതിയുണ്ട്.
വെള്ള ചിറകുകളാകുന്ന ക്യാൻവാസിൽ പ്രകൃതി തീർത്ത മാസ്റ്റർപീസ് ആണ് പിക്കാസോ ശലഭം. ചിറകുകളിലെ വൈവിധ്യമാർന്നതും വർണ്ണാഭമായതുമായ ഡിസൈനുകൾ ആധുനിക കലയോട് സാമ്യമുള്ളതിനാലാണ് പ്രശസ്ത സ്പാനിഷ് ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ പേര് നൽകിയത്.
മിക്ക നിശാശലഭങ്ങളെയും പോലെ, ബയോറിസ ഹൈറോഗ്ലിഫിക്ക ഒരു രാത്രികാല പ്രാണിയാണ്. പൂന്തേനാണ് ഇവയുടെ ഭക്ഷണം.
Discussion about this post