ദേവി അഹല്യാബായി രാജ്യഭരണം ഈശ്വരസേവയാക്കി: നിവേദിതാ ഭിഡെ
ഇന്‍ഡോര്‍: വിജയകരവും അര്‍ത്ഥപൂര്‍ണവുമായ ജീവിതമായിരുന്നു ലോകമാതാ ദേവി അഹല്യാബായി ഹോള്‍ക്കറുടേതെന്ന് പദ്മശ്രീ നിവേദിതാ ഭിഡേ. റാണി അഹല്യാബായിയുടെ ജന്മത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്‍ഡോറില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍...























