ന്യൂദല്‍ഹി: വോട്ട് ബാങ്ക് രാഷ്ട്രീയം വിദേശ നയങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്ന നാളുകള്‍ ഇല്ലാതായതിന്‍റെ അടയാളമാണ് ഇസ്രയേലിനോടുള്ള ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ‘ഇസ്രായേലും പാലസ്ഥീനും തമ്മിലുള്ള സംഘര്‍ഷം കാലങ്ങളാല്‍ അത്തരം കാര്യാങ്ങളില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട്. പക്ഷേ അത് ഇസ്രയേലുമായുള്ള സൗഹൃദത്തെ ബാധിക്കില്ല. ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുന്നില്ല എന്നുകരുതി ആ ബന്ധത്തില്‍ വിള്ളലുണ്ടാകില്ല. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
എത്രയോ മുമ്പേ ദൃഢമാക്കേണ്ടിയിരുന്ന ബന്ധമാണത്. അതില്‍ നിന്ന് നേട്ടമുണ്ടാക്കാമായിരുന്നുവെന്ന് രാജ്യത്തിനാകെ അറിയാം. എന്നാല്‍ അതിന് വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുവരണമായിരുന്നു. ഇന്ത്യ മാറിയിരിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം ദേശീയ താല്‍പ്പര്യത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ആ നാളുകള്‍ പോയി,’ ജയശങ്കര്‍ പറഞ്ഞു.
തന്‍റെ പുസ്തകമായ ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണസെര്‍ട്ടന്‍ വേള്‍ഡ്’ ന്റെ ഗുജറാത്തി പരിഭാഷയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണം അപകടകരമാണെന്നും അതിന് ശ്രമിച്ചവര്‍ ഇപ്പോള്‍ ദുഃഖിക്കുകയാണെന്നും സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടിയായി വിദേശകാര്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസവും സാമൂഹിക അവബോധവും മൂലം ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ട്. അതേസമയം നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണം അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചില രാജ്യങ്ങളില്‍ അത് ലിംഗസന്തുലിതാവസ്ഥ തകരാറിലാക്കിയിട്ടുണ്ട്. അത് ഒരു സമൂഹത്തിനും യോജിച്ചതല്ല. ജനസംഖ്യാപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ജനാധിപത്യപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളില്‍ അവിടങ്ങളിലെ എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. അദ്ദേഹം ബുള്ളറ്റ് ട്രെയിനില്‍ സവാരി നടത്തി; ദക്ഷിണ കൊറിയ അതിന്‍റെ മലിനമായ നദി എങ്ങനെ വൃത്തിയാക്കുന്നുവെന്ന് കാണാന്‍ പോയി; ബെര്‍ലിന്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു; സിംഗപ്പൂരില്‍ നിന്നാണ് സ്മാര്‍ട് സിറ്റി എന്ന ആശയം അദ്ദേഹത്തിന് ലഭിച്ചത്. പുതിയ ഇന്ത്യ നല്ലതിനെ ഉള്‍ക്കൊള്ളുകയാണ്. ലോകത്തിന് നല്ലത് നല്‍കുകയാണ്. മറ്റ് രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ നിരീക്ഷിക്കുന്നു, പഠിക്കുന്നു, നല്ലത് നടപ്പാക്കുന്നു, ജയശങ്കര്‍ പറഞ്ഞു.
Discussion about this post