24 വയസ്സിൽ നിങ്ങൾ എന്ത് ചെയ്തിരുന്നു എന്ന് ഓർമ്മ ഉണ്ടോ ?
ക്രിക്കറ്റിൽ സച്ചിനും സിനിമയിൽ മോഹൻലാലും ഒക്കെ പോലെ ഇന്ത്യൻ സൈന്യത്തിലും നായകർ അനവധി ഉണ്ട്. പക്ഷെ കാർഗിൽ മലനിരകളിൽ ഒരു മലയുടെ പേര് ഒരു സൈനികന്റെ ആയി മാറുക, അയാളുടെ ബലിദാന ദിവസം ആ മലക്ക് മുകളിൽ ഇന്ത്യൻ സൈന്യത്തിന്‍റെ വടക്കൻ കമാൻഡ് സുഖോയ് 31 MKi യിൽ ആ മലനിരകളിൽ വലം വച്ചു ആദരാഞ്ജലി അർപ്പിക്കുക, എന്നതൊക്കെ വിരളം ആയി ഒരു സൈനികന് ലഭിക്കുന്ന ആദരവാണ്.
വെറും 24 വയസ്സിൽ രാജ്യത്തിന് വേണ്ടി സ്വന്തം ശരീരവും ആത്മാവും അമ്മയുടെ തൃപ്പാദത്തിൽ അർപ്പിച്ച ആ യുവാവിന്‍റെ പേരിൽ ആണ് അരഡസനിൽ അധികം ശത്രുക്കളെ കൊന്ന് അയാൾ ജീവൻ നൽകി കീഴടക്കിയ ആ കുന്ന് ഇന്ന് അറിയപ്പെടുന്നത്. ബത്ര ടോപ്പ് – പോയിന്റ് 4875..
“Tiger calling Delta, Point 5140 Captured,
yeh dil mange more. 🤘🤘”
യേ ദിൽ മാംഗെ മോർ എന്ന കാർഗിൽ യുദ്ധവിജയത്തി ന്‍റെക്യാപ്‌ഷൻ ആയി മാറിയത് പോയിന്റ് 5140 കീഴടക്കിയ ശേഷം ഈ ക്യാപ്റ്റൻ വയർലസ്സിൽ വിളിച്ചു പറഞ്ഞ വാക്യം ആണ് …
പാകിസ്താന്‍റെ വയർലസ് സന്ദേശം ഇന്റർസെപ്റ്റ് ചെയ്ത ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് ആണ്, പാക്കിസ്ഥാൻ ഈ ക്യാപ്പ്റ്റന് ഇട്ടിരിക്കുന്ന പേര് പുറത്തു വിട്ടത്. ഷെർഷാ – സിംഹരാജാവ്…
മറ്റാരും അല്ല, വെറും 24 വയസുള്ള,
പരം വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്ര.
ജമ്മു & കശ്മീർ റൈഫിൾസ്.. 🇮🇳🇮🇳🇮🇳
- ആദ്യം JK റൈഫിൽസിന് കൊടുത്ത assignment അതിസങ്കീർണമായ ടോലോലിംഗ് കുന്നുകൾ പിടിക്കുക എന്നതായിരുന്നു…
അതിന് മുൻപ് 18 ഗ്രനേഡിയേഴ്‌സ് രജിമെന്റ്4 തവണ ടോലോലിംഗ് പിടിക്കാൻ ശ്രമം നടത്തി എങ്കിലും ചെങ്കുത്തായ പാറക്കെട്ടുകൾ കാരണം വലിയ. നഷ്ടം സംഭവിച്ചു പിന്മാറി. അടുത്തത് ക്യാപ്റ്റൻ വിക്രം ബത്ര അടങ്ങുന്ന 13 JK റൈഫിൾസ് ആ ദൗത്യം ഏറ്റെടുത്തു. നെഞ്ചുറപ്പ് മാത്രം പോരാ ടോലോലിംഗ് പിടിക്കാൻ, തന്ത്രങ്ങൾ വേണം.. JK റൈഫിൾസ് ടോലോലിംഗ് പിടിച്ചടക്കി ചെല്ലുമ്പോൾ തന്നെ അവർക്ക് അടുത്ത മിഷൻ തയ്യാറായിരുന്നു… - പോയിന്റ് 5140 :
3 വശവും പാക്കിസ്ഥാൻ സൈന്യം അങ്ങു ഉച്ചിയിൽ ബങ്കർ കെട്ടി കാവൽ ഇരിക്കുന്ന കുത്തനെ ഉള്ള കുന്നാണ് പോയിന്റ് 5140. അള്ളിപ്പിടിച്ചു താഴെ നിന്നു മലകയറി വരുന്ന ഇന്ത്യൻ സൈനികരെ ചായ ഒക്കെ കുടിച്ചു ഉന്നം നോക്കി വെടി വെക്കാൻ തക്ക പൊസിഷനിൽ ആണ് പാക്കിസ്ഥാൻ സൈന്യം മുകളിൽ ഉള്ളത്.
4 മത്തെ വശം അഗാധ ഗർത്തം ആണ്. കുത്തനെ ഉള്ള പാറക്കെട്ട്. ഒരു സൈന്യവും ആ വഴി വരില്ല എന്നു നല്ല ഉറപ്പുള്ളത് പാക്കിസ്ഥാൻ ആത്മവിശ്വാസത്തോടെ 3 ഭാഗം പിടിച്ചു വച്ചപ്പോഴും മനുഷ്യ സാധ്യമല്ലാത്ത ആ നാലാമത്തെ വശം ഒഴിച്ചിട്ടു.
ഇന്ത്യ 5140 പിടിക്കാൻ 3 വശത്തും നിന്നും ശ്രമം തുടർന്ന് കൊണ്ടിരുന്നു. ആ സമയം 4 മത്തെ വശത്ത് നിന്നും ക്യാപ്പ്റ്റൻ വിക്രം ബത്രയും 5 പേരും കൂടി കുത്തനെ ഉള്ള പാറക്കെട്ടുകളിൽ തൂങ്ങി തൂങ്ങി മല കയറാൻ തുടങ്ങി. ശ്രദ്ധ തിരിക്കാൻ മറുഭാഗത്ത് നിന്നു ഇന്ത്യ കനത്ത ആക്രമണം നടത്തുന്നത് പോലെ വെടിവെയ്പ്പ് തുടർന്ന് കൊണ്ടിരുന്നു. പക്ഷെ മുന്നോട്ടു അഡ്വാൻസ് ചെയ്യുന്നുണ്ടായിരുന്നില്ല എന്നു പാക്കിസ്ഥാൻ ശ്രദ്ധിച്ചപ്പോഴേക്കും വൈകി പോയിരുന്നു. പിന്നിലെ പാറക്കെട്ടുകൾ കയറി സിംഹം ബങ്കറുകൾക്ക് പിന്നിൽ എത്തിയിരുന്നു. ബത്ര വളരെ സൗകര്യപൂർവ്വം തോളിൽ ഒരു RPG വച്ചു 3 ബങ്കറുകൾ തകർത്തു. ഗ്രനേഡ് ഉപയോഗിച്ചു ബാക്കി ഷെൽറ്ററുകളും. എന്നിട്ടും കലിപ്പ് തീരാതെ 3 പാക്കിസ്ഥാൻ സൈനികരെ കൈകൾ കൊണ്ട് ഇടിച്ചു കൊന്നു. ആ കുന്നിൽ മുകളിൽ ബത്രയുടെ കൈകൾ കൊണ്ട് മരിച്ചു വീണത് 8 പാക് പട്ടാളക്കാർ ആയിരുന്നു.
അവിടെ നിന്നും ബത്രയും സംഘവും പിടിച്ചെടുത്ത വിമാനവേധ തോക്കും ( anti aircraft gun )കൊണ്ടു നിൽകുന്ന ചിത്രമാണ് തൊട്ടടുത്ത ദിവസത്തെ പത്രങ്ങളുടെ ഒന്നാം പേജിൽ ഉണ്ടായിരുന്നത്. ആശങ്കയോടെ കാത്തിരുന്ന ബേസ് ക്യാമ്പിലേക്ക് പോയിന്റ് 5140 യുടെ ഉച്ചിയിൽ നിന്നും ഒരു വയർലസ് സന്ദേശം. Tiger calling Delta, Point 5140 Captured, yeh dil mange more.
ബേസിന് കാര്യം മനസിലായി. ബത്രക്കും സംഘത്തിനും വേണ്ടി അടുത്ത മിഷൻ തയ്യാർ…
പോയിന്റ് 4875 :
5140 പിടിച്ചടക്കി വന്ന ബത്രക്കും കൂട്ടർക്കും പോയിന്റ് 4875 പിടിക്കാനുള ദൗത്യം ഏല്പിച്ചു എങ്കിലും വേണ്ട വിശ്രമം ലഭിക്കാനായി അവർക്ക് മുന്നേ മൗണ്ടൻ ബ്രിഗേഡ് മറ്റൊരു സംഘത്തെ അയച്ചു. ബത്ര ആ സമയത്ത് പനി പിടിച്ചു രോഗബാധിതമായി കിടപ്പിലായി. പോയിന്റ് 4875 ന്റെ പ്രത്യേകത എന്തെന്നാൽ നാഷണൽ ഹൈവേ 1 , അതായത് ശ്രീനഗർ – ലേഹ് ലഡാക്ക് പാതയിലേക്ക് നേരെ പാകിസ്ഥാന് കണ്ണും നട്ട് ഇരിക്കാവുന്ന ലൊക്കേഷൻ ആണത്. ഇന്ത്യയുടെ ബേസിലെ മൂവ്മെന്റ് കാണാം, ഹൈവേയിലെ സൈനിക നീക്കം കാണാം, കയറി വരുന്ന പട്ടാളക്കാരെ ഒക്കെ നിരീക്ഷിക്കാൻ സാധിക്കും.. 4875 പിടിക്കാതെ ഇന്ത്യക്കു വേറെ വഴി ഇല്ല…
അവസാനം 4875 ൽ ഇന്ത്യൻ സൈന്യത്തിന് ചുവട് പിഴച്ചു തുടങ്ങിയപ്പോൾ ബത്ര വീണ്ടും ഇറങ്ങി. വളരെ കുറച്ചു സൈനികർക്കൊപ്പം പുറപ്പെട്ട ബത്ര അപകടത്തിൽ ആണെന്ന് അറിഞ്ഞു കമാൻഡറുടെ ഓർഡർ ലംഘിച്ചു സൈനികർ മലകയറാൻ തുടങ്ങി എന്നാണ് പറയപ്പെടുന്നത്. ഏറ്റവും ഒടുവിൽ ഒരേ ഒരു മെഷീൻ ഗണ് പോയിന്റ് ഒഴികെ ബാക്കി മലമുകളിലെ മുഴുവൻ പാക്കിസ്ഥാൻ സാന്നിധ്യവും ബത്രയും സംഘവും തകർത്തു. പാക്കിസ്ഥാൻ 2, 3 തവണ reinforcement അയച്ചു എണ്ണം കൂട്ടി പ്രതിരോധിക്കാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു.
ആ സമയത്ത് ബത്രയുടെ സംഘത്തിലെ ഒരു സൈനികന് വെടിയേറ്റ് വീണു. വീണത് മുകളിലെ മെഷീൻ ഗണ് റേഞ്ചിനു മുന്നിൽ. അയാളെ എടുക്കാൻ വരുന്നവരെ കാത്തു മുകളിൽ നിന്നും തോക്കുകൾ കാത്തിരിക്കുന്നു… കൂടെയുള്ള മറ്റൊരു സൈനികനോട് ” ആപ് ബാൽ ബച്ചേ വാല ആദ്മി ഹേ സാബ്, മേ ജാതാ ഹൂ..( നിങ്ങൾക്കും കുടുംബവും കുട്ടികളും ഒക്കെ ഉള്ളതാണ്, ഞാൻ പൊയ്ക്കൊള്ളാം)” എന്നു പറഞ്ഞു തോക്ക് തോളിൽ തൂക്കി ആ സൈനികനെ എടുത്തു കൊണ്ട് പോകാനായി ഉയർത്തിയപ്പോഴേക്കും എവിടെ നിന്നോ ഒരു സ്നൈപ്പർ ബുള്ളറ്റ് ബത്രയുടെ കണ്ണിൽ പെടാതെ ഉണ്ടായിരുന്നു. പിന്നാലെ തന്നെ ഒരു RPG ഫയറിങ്. അടുത്ത അര മണിക്കൂറിൽ ഇന്ത്യൻ സൈന്യം 4875 പൊടിച്ചെടുത്തു. അതോടു കൂടി ഏതാനും ദിവസങ്ങളിൽ കാർഗിലിൽ ഇന്ത്യ യുദ്ധം വിജയിച്ചു. ശിവജി മഹാരാജാവ് പറഞ്ഞ പോലെ സിംഹഗഢ് കോട്ട നമ്മൾ പിടിച്ചു, പക്ഷെ സിംഹത്തെ നഷ്ടപ്പെട്ടു. പോയിന്റ് 4875 നമ്മൾ പിടിച്ചു പക്ഷെ at the cost of Shershah Vikram Batra.
- July 26 ന് അന്നത്തെ പ്രധാനമന്ത്രി കാർഗിളിൽ നടന്ന ഓപ്പറേഷൻ വിജയമായി പ്രഖ്യാപിച്ചു. അടുത്ത വർഷം സ്വാതന്ത്ര്യദിനത്തിന് ക്യാപ്റ്റൻ വിക്രം ബത്രയുടെ പിതാവ് ശ്രീ GL ബത്ര ഇന്ത്യൻ രാഷ്ട്രപതി ശ്രീ KR നാരായണനിൽ നിന്നും മരണാനന്തര ബഹുമതി ആയി ഏറ്റവും ഉയർന്ന സൈനിക ബഹുമതി ആയ പരം വീർ ചക്ര ഏറ്റുവാങ്ങി.
നോട്ട് : ബത്രക്കു ബത്രയുടെ ഫോട്ടോസ്റ്റാറ്റ് പോലെ ഇരിക്കുന്ന ഒരു ഇരട്ട അനിയൻ ഉണ്ടായിരുന്നു. ബത്ര വീരചരമം പ്രാപിച്ച ശേഷം ബത്രയുടെ അമ്മ പറഞ്ഞ വാചകം ഓരോ അമ്മമാരുടെയും കണ്ണു നനയിക്കും… “ഒരു മകനെ അമ്മക്ക് വേണ്ടി ജീവൻ നൽകാൻ കൊടുക്കേണ്ടി വരും എന്നറിഞ്ഞു കൊണ്ടാവും എന്റെ ഭഗവാൻ എനിക്ക് അത് പോലെ തന്നെയുള്ള മറ്റൊരാളെ അവന്റെ കൂടെ തന്നെ അയച്ചത്”…
എത്രയോ വിക്രം ബത്രമാർ ജീവൻ നൽകി കാത്ത ഈ കശ്മീരിലെ മണ്ണ് JNU വിലെ കുറെ കമ്മ്യൂണിസ്റ്റ് പട്ടി_ൾ മുദ്രാവാക്യം വിളിച്ചാൽ നമ്മൾ അങ്ങു വിട്ടു കൊടുക്കുമോ.. ?
Discussion about this post