ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബെഞ്ച് ജനുവരിയില്‍ പരിഗണിക്കും. ശബരിമല തീര്‍ഥാടനം അവസാനിക്കുന്ന ജനുവരി 14ന് ശേഷമായിരിക്കും ബെഞ്ച് ഇത് പരിഗണനയ്‌ക്കെടുക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ത്ത് ബിന്ദു അമ്മിണിക്കും രഹ്ന ഫാത്തിമയ്ക്കും ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കാനും സുപ്രീംകോടതി വിസമ്മതിച്ചു.
Discussion about this post