VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പരമേശ്വര്‍ജി യാത്രയായി

VSK Desk by VSK Desk
9 February, 2020
in വാര്‍ത്ത
ShareTweetSendTelegram

കൊച്ചി: കേരള സാമൂഹിക ജീവിതത്തിന്റെ ചിന്താലോകത്തെ വഴിനിയന്ത്രിച്ച പി. പരമേശ്വര്‍ജിക്ക് ആദരാഞ്ജലി ആര്‍പ്പിച്ച് ആയിരങ്ങള്‍. ഒറ്റപ്പാലത്ത് നിന്ന് അദ്ദേഹത്തിന്റെ ഭൗതികദേഹം ഞായറാഴ്ച വെളുപ്പിന് നാലേമുക്കാലോടെയാണ് കൊച്ചി എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയമായ മാധവനിവാസില്‍ എത്തിച്ചത്. പരമേശ്വര്‍ജിയുടെ ദേഹവിയോഗ വാര്‍ത്തകേട്ട് സമൂഹത്തിലെ നാനാമേഖലകളില്‍ നിന്നും അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ എളമക്കരയിലേക്ക്  രാവിലെ തന്നെ ജനങ്ങളെത്തി.
കാര്യാലയത്തിലെ പ്രധാന ഹാളില്‍ ഡോക്ടര്‍ജിയുടെ പ്രതിമക്ക് മുന്നില്‍ കിടത്തിയ ഭൗതീക ശരീരത്തിന് അരികില്‍ ഇരുന്ന് അമ്മമാരും സ്വയം സേവകരും രാമായണ പാരായണവും കീര്‍ത്തനങ്ങളും ആലപിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, കാര്യകാരി  സദസ്യന്‍ എസ്. സേതുമാധവന്‍ എന്നിവരും അരികിലുണ്ടായിരുന്നു.
പ്രത്യയ ശാസ്ത്രങ്ങളുടെ സംഘര്‍ഷ ഭൂമിയായിരുന്ന പരശുരാമ ക്ഷേത്രത്തില്‍ ദേശസ്‌നേഹത്തിന്റെയും സാമൂഹ്യസേവനത്തിന്റെയും തിരികൊളുത്തി, സാമൂഹ്യ സമരസതയുടെയും സമന്വയത്തിന്റെയും വിത്തുപാകിയ അതിമാനുഷന്റെ ഭൗതിക ശരീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം എത്തി. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, രാമകൃഷ്ണാശ്രമത്തിലെ സ്വാമി സദ്ഭവാനന്ദ, പ്രജാപിതാ ബ്രഹ്മ കുമാരീസ് ആശ്രമം പ്രതിനിധികള്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എംഎല്‍എ, എസ്. ശര്‍മ്മ എംഎല്‍എ, ഡോ.എം. ലക്ഷമികുമാരി, മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ്, സിപിഐ നേതാവ് ബിനോയി വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി. രാജീവ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ലതികാ സുഭാഷ്, പ്രൊഫ. കെ.വി. തോമസ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. വന്ന്യരാജന്‍, ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി, ബിഎംഎസ് ദേശീയ അദ്ധ്യക്ഷന്‍ അഡ്വ.സി.കെ. സജിനാരായണന്‍, പിഎസ് സി മുന്‍ ചെയര്‍മാന്‍ ഡേ.കെ.എസ്. രാധാകൃഷ്ണന്‍, കവി എസ്. രമേശന്‍നായര്‍, ജസ്റ്റീസ് എന്‍. നഗരേഷ്, ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു,  മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ. കൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.വി. ശിവന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എ.എന്‍. രാധാക്യഷ്ണന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. വേലായുധന്‍, ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍, മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി.വാര്യര്‍, മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് രാ. വേണുഗോപാല്‍, പി. നാരായണന്‍, ശബരിമല കര്‍മ്മ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍, പത്മശ്രീ എം.കെ. കുഞ്ഞോല്‍, യുവമോച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു, മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ്,  കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ജന്മഭൂമി എംഡി: എം.രാധാകൃഷ്ണന്‍, മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍, എറണാകുളം കരയോഗം പ്രസിഡന്റ് പി. രാമചന്ദ്രന്‍  തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വൈകിട്ട് 3.50ന് അന്ത്യപ്രണാമത്തിനായി പരമേശ്വര്‍ജിയുെട ഭൗതികശരീരം കാര്യാലയത്തിന് മുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ എത്തിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സംഘചാലക് വന്ന്യരാജന്‍ ഭൗതിക ശരീരത്തില്‍ പട്ടുപുതപ്പിച്ചു. പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലകുട്ടി മാസ്റ്റര്‍, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമീപമുണ്ടായിരുന്നു. സ്വയം സേവകരും അനുഭാവികളടക്കം ആയിരങ്ങള്‍ പരമേശ്വര്‍ജിക്ക് അന്ത്യ പ്രണാമം അര്‍പ്പിച്ചു. തുടര്‍ന്ന് 4.10 ന് പ്രത്യകം അലങ്കരിച്ച വാഹനത്തില്‍ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

ShareTweetSendShareShare

Latest from this Category

ജ്ഞാനസഭ സ്വാഗതസംഘ കാര്യാലയം ഉദ്ഘാടനം ചെയ്തു

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

സരോജിനി ഭട്ട് അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജ്ഞാനസഭ സ്വാഗതസംഘ കാര്യാലയം ഉദ്ഘാടനം ചെയ്തു

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

സരോജിനി ഭട്ട് അന്തരിച്ചു

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies