കോഴിക്കോട്: ആത്മാര്‍ഥതയും അര്‍പണബോധവും ഏകീഭവിച്ച ഒരു മഹാവ്യക്തിത്വത്തെയാണ് ടി.വി. ബാബുവിന്റെ വിയോഗത്തോടെ നാടിന് നഷ്ടമായതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. അവശതയും അവഗണനയും ഏറ്റുവാങ്ങിയ സമൂഹത്തിന്റെ ഉന്നമനത്തിനായി സര്‍വസ്വവും സമര്‍പ്പിച്ച ത്യാഗോജ്ജ്വലമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ബന്ധപ്പെടുന്നവരുമായി ആഴത്തില്‍ സ്‌നേഹം പങ്കുവയ്ക്കുകയും എളിമയോടെ പെരുമാറുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ആത്മാര്‍ഥമായി അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗ ദുഃഖം സഹിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് കരുത്തുനല്‍കണമേയെന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിന്‍ പങ്കുചേരുകയും ചെയ്യുന്നുവെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
സ്വസമുദായത്തിനും സമാജത്തിനും വലിയ ഒരു നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടുമൂലം സംഭവിച്ചത്. അദ്ദേഹത്തിന്റെ ജീവല്‍ ദൗത്യം പൂര്‍ത്തീകരിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹത്തോട് നമുക്കു ചെയ്യാന്‍ കഴിയുന്ന ശ്രദ്ധാഞ്ജലി. അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമായ ഒരു മുഹൂര്‍ത്തത്തിലാണ് നിയതിയുടെ നിശ്ചയത്തിന് അദ്ദേഹം വിധേയനായത്. ധന്യാത്മാവായ സഹോദരന്റെ വേര്‍പാടില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post