VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

മഹാരാഷ്ട്രയില്‍ രണ്ടു സന്യാസിമാരെയടക്കം മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി

VSK Desk by VSK Desk
20 April, 2020
in വാര്‍ത്ത
ShareTweetSendTelegram

മുംബൈ: മഹാരാഷ്ട്ര പോലീസിന്റെ സാന്നിധ്യത്തില്‍ പല്‍ഘര്‍ ജില്ലയില്‍ ഗന്ധ്ഛിന്‍ഛ്‌ലെ ഗ്രാമത്തില്‍ സന്യാസിമാരടക്കം മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ചു കൊന്നു. ആദ്യം ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാനെത്തിയ പോലീസ് ഇരുനൂറിലേറെ വരുന്ന ആയുധധാരികളായ അക്രമികള്‍ക്കിടയിലേക്ക് സന്യാസിമാരെ തള്ളിവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അക്രമാസക്തരായ ജനക്കൂട്ടം രണ്ടു സന്യാസിമാരെയും അവരുടെ ഡ്രൈവറെയും അടിച്ചും ആയുധങ്ങള്‍കൊണ്ട് ആക്രമിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 16നായിരുന്നു സംഭവം. മുംബൈയില്‍നിന്ന് 125 കിലോ മീറ്റര്‍ മാത്രമകലെയാണ് പ്രദേശം. ഇത്രദിവസമായിട്ടും മാധ്യമങ്ങളോ സര്‍ക്കാരോ ഇതേക്കുറിച്ച് അക്ഷരം മിണ്ടിയില്ല. കോണ്‍ഗ്രസ്- ശിവസേന ഭരണവും കമ്യൂണിസ്റ്റ് സ്വാധീനമേറയുള്ള പ്രദേശത്തെ രാഷ്ട്രീയ നേതാക്കളും ഇതേക്കുറിച്ച് യാതൊരു വിവരവും പുറത്തുവിട്ടില്ല. 19ന് ചില സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഭീകരമായ ആള്‍ക്കൂട്ട ആക്രമണ വിവരം പുറംലോകമറിഞ്ഞത്. 

സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വീഡിയോയില്‍ കാണുന്നതുപ്രകാരം പോലീസ് പ്രായംചെന്ന, കാവിയുടുത്ത ഒരു സന്യാസിയെ ഒരു കെട്ടിടത്തില്‍നിന്ന് പുറത്തുകൊണ്ടുവരുന്നു. വടിയും ആയുധങ്ങളുമായി പുറത്ത് വലിയ ജനക്കൂട്ടം കാത്തുനില്‍ക്കുന്നു. പുറത്തുവന്ന അദ്ദേഹം തലമുറിഞ്ഞ് ചോരയൊലിപ്പിച്ച് ഭയന്നു വിറച്ചാണ് കാണപ്പെട്ടത്. ആള്‍ക്കൂട്ടം അദ്ദേഹത്തെ കൈയിലെടുത്ത് മര്‍ദിക്കുന്നു, അടിക്കുന്നു. പോലീസ് തടയാന്‍ ശ്രമിക്കുന്നില്ല. മറ്റൊരു വീഡിയോയില്‍ ആള്‍ക്കൂട്ടം പോലീസ് വാഹനത്തിന്റെ ചില്ല് പൊട്ടിക്കുന്നുണ്ട്. ആള്‍ക്കൂട്ടം മൂന്ന് വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. രണ്ടെണ്ണം പോലീസിന്റേതാണ്. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. കൊല്ലപ്പെട്ട രണ്ട് സന്യാസിമാര്‍ ചിക്‌നേ മഹാരാജ് കല്‍പവൃക്ഷ് ഗിരി (70), സുശീല്‍ ഗിരി മഹാരാജ് (35) എന്നിവരാണ്. ഇരുവരും വാരാണസി ശ്രീ പഞ്ച് ദസ്‌നം ജുനാ അഖാഡയില്‍നിന്നുള്ളവരാണ്. മൂന്നാമത്തേയാള്‍ ഇവരുടെ ഡ്രൈവര്‍ നീലേഷ് തെല്‍ഗേനാണ് (35). ഏറെ പ്രസിദ്ധമായ ജുന അഖാഡ രാജ്യത്തെ ഏറ്റവും പുരാതന സന്യാസി സമൂഹമാണ്. ഈ അഖാഡയുടെ തലപ്പത്തെ സമിതിയായ മഹാമണ്ഡലേശ്വറിന്റെ അടുത്ത തലവനായി ദളിത് സമൂഹത്തില്‍നിന്ന് വന്ന സന്യാസിയെ ചുമതലപ്പെടുത്തിയ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു.

ഗ്രാമത്തിലെ പോലീസ് സ്റ്റേഷനായ കാസായിലെ അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ ്‌റാവു കാലെ പറയുന്നതിങ്ങനെ: മൂന്നു പേര്‍ ഒരു എക്കോ വാനില്‍ നാസിക്കില്‍നിന്ന് വരികയായിരുന്നു. വാഹനം ഗന്ധ്ഛിന്‍ഛ്‌ലെ ഗ്രാമത്തില്‍ ദഭാദി- ഖാന്‍വെല്‍ റോഡില്‍ ഒരു കൂട്ടം ആളുകള്‍ തടഞ്ഞ് ആക്രമിച്ചു. ഡ്രൈവര്‍ രക്ഷപ്പെട്ട് പോലീസിനെ അറിയിച്ചു. ഞങ്ങള്‍ ഓടിയെത്തി രക്ഷപ്പെടുത്തി. അവിടുന്ന് സംഭവത്തെക്കുറിച്ച് അറിയാന്‍ മൂന്നു പേരേയും പോലീസ് കൊണ്ടു പോയി. ആള്‍ക്കൂട്ടം പറഞ്ഞത് ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്നാണയിരുന്നു. പോലീസ് സ്റ്റേഷനില്‍നിന്ന് ഇവരെ പുറത്തേക്കു കൊണ്ടുവന്നപ്പോള്‍ ആള്‍ക്കൂട്ടം കല്ലും വടിയും ആയുധങ്ങളും കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് കാലെ പറയുന്നു. മൂന്നു പേരും കൊല്ലപ്പെട്ടു, അവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലേക്കയച്ചു എന്നും പല്‍ഘര്‍ പോലീസ് പറഞ്ഞു. സന്യാസിമാര്‍ അവരുടെ ഗുരു മഹന്ത് രാമഗിരി ഗുജറാത്തില്‍ സമാധിയായതിനെ തുടര്‍ന്ന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് അഖാഡ എഴുതിയ കത്തില്‍ വിശദീകരിക്കുച്ചു.

Tags: Lynching of Hindusadhus
ShareTweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies