ന്യൂഡല്‍ഹി: ലോകം മുഴുവനും കൊറോണയ്‌ക്കെതിരെ പോരാടുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ സൈബര്‍ ജിഹാദുമായി അരുന്ധതി റോയ്. ജര്‍മന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി റോയ് പാക്കിസ്ഥാന്റെ നാക്കായി മാറിയത്. ഇന്ത്യയിലെ ക്വാറന്റൈന്‍ സെന്ററുകള്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളാണെന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാന്‍ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം മറയാക്കുന്നുവെന്നും അവര്‍ ആരോപണമുയര്‍ത്തി. ഭാരതം അനിതരസാധാരണമായ സാഹചര്യത്തിലൂടെ പോകുമ്പോളാണ് പെരുംനുണകളുമായി അരുന്ധതി റോയ് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനിറങ്ങിയിരിക്കുന്നത്. അല്‍ജസീറ ജേര്‍ണലിസ്റ്റ് മെഹ്ദി ഹസനു നല്‍കിയ അഭിമുഖത്തില്‍ കുറച്ചുകൂടി തീവ്രമായാണ് അരുന്ധതി റോയ് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പേടിയോടെയാണ് ജീവിക്കുന്നതെന്നും ഇന്ത്യയില്‍ പേടിയില്ലാതെ ജീവിക്കാനാവുന്നില്ലെന്നുമൊക്കെയാണ് തട്ടിവിട്ടിരിക്കുന്നത്. ഐഎസ്‌ഐ നിയന്ത്രിക്കുന്ന സംഘടനയായ കശ്മീര്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുത്ത് ഇന്ത്യക്കെതിരെ വിഷം തുപ്പിയിട്ടുള്ള അരുന്ധതി റോയ് എല്ലാ ഇന്ത്യാവിരുദ്ധ സംഘടനകള്‍ക്കുമൊപ്പം നിരവധി തവണ നിലയുറപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളുമായി രംഗത്തെത്തിയ അരുന്ധതിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Discussion about this post