VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

VSK Desk by VSK Desk
13 May, 2026
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളും നിലപാടുകളും ആഗോള തലത്തില്‍ ചര്‍ച്ചയാക്കി സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ വിദേശ സന്ദര്‍ശനം. യുകെ, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ അക്കാദമിക് സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും ക്ഷണം സ്വീകരിച്ചാണ് ദത്താത്രേയ ഹൊസബാളെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ശതാബ്ദിയിലെത്തിയ സംഘയാത്രയുടെ ചരിത്രവും ദര്‍ശനവും അറിയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നതെന്ന് യാത്രാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് സര്‍കാര്യവാഹ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

ഏപ്രില്‍ 10 മുതല്‍ 15 വരെ ലണ്ടനിലും റഗ്ബിയിലുമായി നടന്ന വ്യത്യസ്ത പരിപാടികളില്‍ പങ്കെടുത്തു. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സായ ചാഥം ഹൗസില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസിന്റെ ലോകവീക്ഷണത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. ലണ്ടന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റയനബിലിറ്റിയില്‍, ഭാരതത്തെ അറിയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തിലും സര്‍കാര്യവാഹ് സംവദിച്ചു. സംഘവും സാമൂഹ്യസംഘടനകളുമെന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍, സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, കേംബ്രിഡ്ജ് സര്‍വകലാശാല, സസെക്‌സ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഫാക്കല്‍റ്റികളും പങ്കെടുത്തു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍ എന്നിവരുടെ പ്രതിനിധികള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ഹൗസ് ഓഫ് കോമണ്‍സിലെയും ഹൗസ് ഓഫ് ലോര്‍ഡ്സിലെയും വിശിഷ്ട വ്യക്തികള്‍ എന്നിവരുമായി അദ്ദേഹം സംവദിച്ചു. ലണ്ടനിലെ മുതിര്‍ന്ന ബിസിനസ്സ് നേതാക്കളുമായുള്ള അനൗപചാരിക കൂടിക്കാഴ്ചകളില്‍ ആര്‍എസ്എസിന്റെ ആഗോള ദര്‍ശനം ചര്‍ച്ചയായി.
ബ്രിട്ടനിലെ ഹിന്ദുസ്വയംസേവക് സംഘം പ്രവര്‍ത്തകരും കാര്യകര്‍ത്താക്കളുമായി റഗ്ബിയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം സംവദിച്ചു.

ഏപ്രില്‍ 16 മുതല്‍ 26 വരെയായിരുന്നു അമേരിക്കയിലെ പര്യടനം. സ്റ്റാന്‍ഫോര്‍ഡ് ഫാക്കല്‍റ്റി ക്ലബില്‍ നടന്ന ത്രൈവ് 2026 ഉച്ചകോടിയായിരുന്ന പ്രധാന പരിപാടി.
ഗ്ലോബല്‍ സയന്‍സ് ഇന്നൊവേഷന്‍ ഫോറത്തിന്റെ ഉച്ചകോടിയില്‍ നോബല്‍ സമ്മാന ജേതാക്കള്‍, ആഗോള നയതന്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സയന്‍സ്, നോളജ് സിസ്റ്റംസ്, സിവിലൈസേഷണല്‍ ലീഡര്‍ഷിപ്പ് എന്ന സെമിനാറില്‍ ദത്താത്രേയ ഹൊസബാളെ സംസാരിച്ചു. ഭൗതികശാസ്ത്ര നോബല്‍ ജേതാവും മുന്‍ യുഎസ് എനര്‍ജി സെക്രട്ടറിയുമായ പ്രൊഫ. സ്റ്റീവന്‍ ചു, മുന്‍ യുഎസ് നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്റര്‍; ഗൂഗിള്‍ സ്ഥാപക ബോര്‍ഡ് അംഗം റാം ശ്രീറാം, ഖോസ്ല വെഞ്ചേഴ്സ് സ്ഥാപകന്‍ വിനോദ് ഖോസ്ല, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. ഡാം ജൂലിയറ്റ് ജെറാര്‍ഡ് എന്നിവരും പങ്കെടുത്തു.

വാഷിങ്ടണ്‍ ഡിസിയിലെ ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന  ഫയര്‍സൈഡ് ഡയലോഗില്‍ വിദേശ നയ ചിന്തകനും ചരിത്രകാരനുമായ വാള്‍ട്ടര്‍ റസ്സല്‍ മീഡ് സര്‍കാര്യവാഹുമായി നടത്തിയ സംഭാഷണം ലോകമാധ്യമങ്ങളുടെ ശ്രദ്ധ നേടി, ഹിന്ദുദര്‍ശനവും സംസ്‌കാരവും ആധിപത്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് സര്‍കാര്യവാഹ് പറഞ്ഞു.  ഹിന്ദുക്കള്‍ ഒരിക്കലും ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ക്ക് ക്ഷമാപണം നടത്താന്‍ ഒന്നുമില്ലെന്ന ഹൊസബാളെയുടെ വാക്കുകള്‍ ലോകം ശ്രദ്ധിച്ചു.

വിര്‍ജീനിയയിലെ ഹില്‍ട്ടണ്‍ മക്ലീനില്‍ പൗരസ്വീകരണത്തോടെയാണ് സര്‍കാര്യവാഹിനെ വരവേറ്റത്.  

ആധുനിക ജീവിതത്തിന്റെ പ്രതിഫലനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു. മനുഷ്യവര്‍ഗം വലിയ വീടുകളില്‍ ചെറിയ കുടുംബങ്ങള്‍ നിര്‍മിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അറിവ് കൂടുതലും തീരുമാനങ്ങള്‍ കുറവുമാണ്. വിദഗ്ധരുടെ എണ്ണം കൂടുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ കുറയുന്നുമില്ല. മനുഷ്യന്‍ പുറം ലോകത്തെ കീഴടക്കി. അതേസമയം ആന്തരികമായി അവന് നിയന്ത്രണം നഷ്ടപ്പെടുന്നു. ഭാരതീയ തത്ത്വചിന്ത, പ്രകൃതിയെ അമ്മയായി സ്വീകരിക്കുന്നു. വിഭവങ്ങള്‍ നമ്മുടെ ആവശ്യത്തിന് മതി, അത്യാഗ്രഹം നിറവേറ്റാനല്ല. ലോകം ഒരു കുടുംബമാണെന്ന് ഭാരതം പറയുന്നത് അനുഭവത്തില്‍ നിന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 24 ന് വാഷിംഗ്ടണ്‍ ഡിസിയില്‍, നാഷണല്‍ പബ്ലിക് റേഡിയോയ്ക്ക് സര്‍കാര്യവാഹ്  അഭിമുഖം നല്‍കി.

ഏപ്രില്‍ 28, 29 തീയതികളിലായിരുന്നു ജര്‍മ്മനിയിലെ സന്ദര്‍ശനം. പ്രമുഖ ജര്‍മ്മന്‍ നയതന്ത്ര സ്ഥാപനങ്ങളുമായും പ്രവാസി ഭാരതീയരുമായും അദ്ദേഹം ബെര്‍ലിനില്‍ സംവദിച്ചു.
ജര്‍മ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് സെക്യൂരിറ്റി അഫയേഴ്സില്‍ സംഘടിപ്പിച്ച സെമിനാറില്‍ സര്‍കാര്യവാഹ് സംസാരിച്ചു. കോണ്‍റാഡ്-അഡനൗവര്‍-സ്റ്റിഫ്റ്റങ്ങില്‍ നടന്ന പരിപാടിയില്‍ പ്രഭാഷണം നടത്തി.
അബ്‌ജോര്‍ഡ്‌നെറ്റന്‍ഹൗസ്, ബെര്‍ലിന്‍ പ്രതിനിധി സഭകളിലെ അംഗങ്ങളുമായി സംവദിക്കവെ പൗരന്റെ കടമകളെക്കുറിച്ചും കുടുംബമൂല്യങ്ങളെക്കുറിച്ചുമുള്ള ഭാരതീയ വീക്ഷണങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
തുടര്‍ന്ന് ജര്‍മ്മനിയിലെ ഹിന്ദു സ്വയംസേവക് സംഘം പ്രവര്‍ത്തകരുടെ ഒത്തുചേരലിലും അദ്ദേഹം പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies