യുകെ മലയാളി ഹിന്ദു സംഘടനയായ (OHM UK)-യുടെ ഏഴാമത് വാർഷിക കുടുംബ ശിബിരം -ശതജ്യോതി 2025- വിൽടണിൽ നടന്നു.
വിൽട്ടൻ : യുകെയിലെ മലയാളിഹൈന്ദവ സമൂഹത്തിൻ്റെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി യു കെ (OHM UK) യുടെ ഏഴാമത് വാർഷിക പരിവാർ ശിബിരം ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ടോൺടണിനടുത്തുള്ള വിൽട്ടണിലെ നെറ്റിൽകോംബ് കോർട്ട് ഫീൽഡ് സ്റ്റഡി സെന്ററിൽ വെച്ച് വിജയകരമായി സമാപിച്ചു.
മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിവിധ സെമിനാറുകളും ചർച്ചകളും കൂടാതെ, കളികളും, യോഗയും, പ്രാണായാമവും ഉൾപ്പെടെയുള്ള ശാരീരിക, ബൗദ്ധിക സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.
2017 മുതൽ നടന്നുവരുന്ന ഈ വാർഷിക ശിബിരങ്ങൾ 2022 മുതൽ രണ്ട് ഭാഗങ്ങളായാണ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന കാര്യകർത്താ പരിശീലന ശിബിരത്തിൻ (Leadership Training Camp) 120 പേർ പങ്കെടുത്തപ്പോൾ, എല്ലാ കുടുംബാംഗങ്ങൾക്കുമായുള്ള ഏകദിന പരിവാർ ശിബിരത്തിൽ 250 പേർ പങ്കെടുത്തു.

ശിബിരത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ ഹിന്ദു സ്വയംസേവക് സംഘ് യുകെ (HSS UK) സംഘചാലക് ആയ മാന്യ ധീരജ് ജി ഷാ, ഹിന്ദു സ്വയംസേവക സംഘത്തിൻ്റെ വിശ്വ വിഭാഗ് സഹ സംയോജക് രാം ജി വൈദ്യ എന്നിവർ പങ്കെടുത്തു. ഇവർ OHM UK-യുടെ വിവിധ പദ്ധതികളായ ചിദഗ്നി (സാമൂഹിക കുടുംബ ക്ഷേമ പ്രവർത്തനം), OHM UK സേവ (സേവന കാര്യങ്ങൾ), ബാലഭാരതി UK (കുട്ടികൾക്കായുള്ള പ്രസ്ഥാനം), OFBJP UK കേരളാ ചാപ്റ്റർ (രാഷ്ട്രീയ കാര്യ സമിതി), കേരള ഹിന്ദു വിദ്യാർത്ഥി പരിഷത്ത് (വിദ്യാർത്ഥി വിഭാഗം) എന്നിവയുടെയെല്ലാം വാർഷിക പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

യുകെയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളി കുടുംബങ്ങൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു. കൂടാതെ, സംഘടനയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശിബിരത്തിൽ പങ്കെടുത്തവർ ശതജ്യോതി 2025 പരിവാർ ശിബിരത്തിന്റെ വിജയത്തിൽ അതീവ സംതൃപ്തി രേഖപ്പെടുത്തി.
			












Discussion about this post