പാലക്കാട് : തപസ്യ കലാസാഹിത്യ വേദിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് ജനുവരി മാസത്തിൽ നടക്കുവാൻ പോകുന്ന അന്തർദേശീയ സംഗീതോത്സവത്തിന്റെ ഭാഗമായി യുവജനങ്ങൾക്കായി വായ്പാട്ട്, വയലിൻ, മൃദംഗം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 10000 രൂപയും രണ്ടാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 5000 രൂപയും മൂന്നാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 2500 രൂപയും രൂപയും കൂടാതെ സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്. 9 മുതൽ
15 വയസ്സുവരെ ഉള്ളവരെ ജൂനിയർ വിഭാഗത്തിലും 16 മുതൽ 23 വയസ്സ് വരെ ഉള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ആകാശവാണി ഗ്രേഡുകൾ നേടിയിട്ടുള്ളവർ മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യരല്ല. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 20-ാം തീയതിക്ക് മുമ്പായി 9 7 4 6 6 4 3 8 8 6 , 9 4 4 7 6 0 4 9 6 7 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.












Discussion about this post