VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങൾ ആണെന്ന് ഉൾക്കൊണ്ടത് ഭാരതീയർ: ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ജി ഭഗവത്

VSK Desk by VSK Desk
30 August, 2020
in വാര്‍ത്ത
ShareTweetSendTelegram

പ്രകൃതി വന്ദനം: ഹിന്ദു സ്പരിച്വല്‍ സര്‍വ്വീസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 30ന് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തില്‍ ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗം.


ഇന്ന് നാം വളരെയധികം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പദമാണ് പരിസ്ഥിതി എന്നത്. പരിസ്ഥിതിക്കുവേണ്ടി ഒരു ദിവസം ആചരിക്കുന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇന്നുവരെ മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന രീതി പരിസ്ഥിതിക്ക് അനുകൂലമല്ല. പ്രകൃതിയെ കീഴ്‌പ്പെടുത്തി മനുഷ്യന്‍ ജീവിക്കണം, പ്രകൃതി മനുഷ്യന്റെ ഉപഭോഗത്തിനുവേണ്ടിയുള്ളതാണ്, പ്രകൃതിയുടെ യാതൊരു ഉത്തരവാദിത്തവും മനുഷ്യനില്ല, മനുഷ്യന് പ്രകൃതിയുടെ മേല്‍ മുഴുവന്‍ അധികാരവുമുണ്ട് എന്നൊക്കെ കരുതിയുള്ള ജീവിതരീതിയായിരുന്നു മനുഷ്യന്റേത്. കഴിഞ്ഞ 200-250 വര്‍ഷങ്ങളായി ഇങ്ങനെയാണ് മനുഷ്യന്‍ ജീവിച്ചിരുന്നതും. അതിന്റെ ദുഷ്പരിണാമങ്ങളാണ് ഇന്ന് നമ്മുടെ മുമ്പിലുള്ളത്. ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ ഇനി ജീവിക്കാന്‍ മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായെന്ന് വരില്ല. അതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. അങ്ങനെ പരിസ്ഥിതിദിനം ആഘോഷിക്കാന്‍ തുടങ്ങി.


എന്നാല്‍ ഭാരതത്തിന്റെ രീതി മറ്റുള്ളവരുടേതില്‍ നിന്നും തികച്ചും വിഭിന്നമാണ്. അസ്തിത്വത്തിന്റെ സത്യത്തെ നമ്മുടെ പൂര്‍വ്വികര്‍ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ മനസ്സിലാക്കിയിരുന്നു. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്‍ എന്നവര്‍ മനസ്സിലാക്കിയിരുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രവര്‍ത്തിക്കുമ്പോള്‍ ശരീരവും പ്രവര്‍ത്തിക്കുന്നു. അഥവാ ശരീരം പ്രവര്‍ത്തിക്കുന്നതുവരെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവും പ്രവര്‍ത്തിക്കും. ശരീരത്തിന് ജീവന്‍ ഇല്ലെങ്കില്‍ ഹൃദയം നിലയ്ക്കുന്നു, അല്പസമയത്തിനുള്ളില്‍ മസ്തിഷ്‌കവും പണിമുടക്കും. അങ്ങനെ എല്ലാ അവയവും പണിമുടക്കുകയും മരിക്കുകയും ചെയ്യും. ശരീരം അവയവങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അവയവങ്ങള്‍ നിലനിലക്കുന്നത് ശരീരത്തില്‍ നിന്നും ലഭിക്കുന്ന പ്രാണോര്‍ജ്ജത്തെ ആശ്രയിച്ചും ആണ്. ഈ പരസ്പരബന്ധം പ്രപഞ്ചവുമായി നമുക്കുണ്ട്. നമ്മള്‍ പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. നമ്മുടെ പ്രാണന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി നാം പ്രകൃതിയില്‍ നിന്നും സ്വീകരിക്കുന്നു; എന്നാല്‍ ചൂഷണം ചെയ്യുന്നില്ല, മറിച്ച് പ്രകൃതിയെ കറന്നെടുക്കുകയാണ് ചെയ്യുന്നത്. ഈ ജീവിതരീതി നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു. ഒരു ദിവസത്തേക്കോ ഒരു ശരീരത്തിനോ വേണ്ടിയല്ല മുഴുവന്‍ ജീവിതത്തിനും വേണ്ടിയാണ് ഈ രീതി സ്വീകരിച്ചത്. മരങ്ങള്‍ക്ക് ജീവനുണ്ടെന്നും സന്ധ്യയ്ക്ക് ശേഷം അവ ഉറങ്ങുന്നതുകൊണ്ട് അവയെ മുറിക്കാന്‍ പാടില്ലെന്നും നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞിരുന്നു. മരങ്ങളും പ്രപഞ്ചത്തിന്റെ ഭാഗമാണ്. ആധുനികശാസ്ത്രം നമ്മുടെ അടുത്ത് എത്തുന്നതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭാരതത്തിലെ നിരക്ഷരനായ വ്യക്തിക്കുപോലും ഇതൊക്കെ അറിയാമായിരുന്നു.


നമ്മുടെ ജീവിതരീതിയില്‍ എന്തൊക്കെ ചെയ്യുന്നു എങ്ങനെയൊക്കെ നില്‍ക്കണം എന്നതെല്ലാം മാറ്റമില്ലാതെ തുടരുന്നതാണ്. നമ്മള്‍ ദിവസവും പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നു, പശുക്കള്‍ക്ക് പുല്ല് നല്‍കുന്നു, നായകള്‍ക്കും പക്ഷികള്‍ക്കും കൃമികീടങ്ങള്‍ക്കും ബലി നല്‍കുന്നു, ഗ്രാമത്തിലെ ഏതെങ്കിലും അതിഥി വിശന്നിരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനുവേണ്ടി പഞ്ചബലി നല്‍കിയതിനുശേഷമാണ് ഗൃഹസ്ഥന്‍ ഭക്ഷണം കഴിക്കുന്നത്. ഇത് ജീവികളെ കൊന്ന് നല്‍കുന്ന ബലിയല്ല; മറിച്ച് സ്വന്തം വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം എല്ലാര്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്. ഈ ജീവജാലങ്ങളെയെല്ലാം സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ് എന്തെന്നാല്‍ ഇവയെല്ലാം മനുഷ്യന്റെ ജീവിതത്തിന് ആവശ്യമാണ്. ഇതൊക്കെ മനസ്സിലാക്കിയാണ് നമ്മള്‍ ജീവിച്ചത്. നദികളെയും വൃക്ഷങ്ങളെയും തുളസിയെയും പര്‍വ്വതങ്ങളെയും ഗോക്കളെയും പാമ്പുകളെയും ഒക്കെ ഭാരതീയര്‍ പൂജിക്കാന്‍ ഇതാണ് കാരണം.
ഈ പ്രപഞ്ചത്തിലെ ചരാചരങ്ങളില്‍ മുഴുവന്‍ ചൈതന്യം ദര്‍ശിക്കുക അവയെ ആദരിക്കുക, ആത്മീയ ദൃഷ്ടിയോടെ അവയെ വീക്ഷിക്കുക, മൈത്രീഭാവത്തില്‍ പെരുമാറുക, പരസ്പരം സഹകരിച്ച് ജീവിക്കുക ഇതാണ് ഭാരതീയ ജീവിതരീതി.


ഭഗവദ്ഗീതയില്‍ പറഞ്ഞിട്ടുണ്ട് പരസ്പരം ഭാവയന്ത: ദേവന്മാരെ നല്ല പെരുമാറ്റത്തിലൂടെ തൃപ്തിപ്പെടുത്തൂ; അവര്‍ നിങ്ങള്‍ക്ക് യശസ്സ് നല്‍കട്ടെ. പരസ്പര സഹകരണത്തിലൂടെയാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. ഇതായിരുന്നു നമ്മുടെ ജീവിതരീതിയും. എന്നാല്‍ മാറിയ ജീവിതശൈലിയുടെ സ്വാധീനം നിമിത്തം നാം ഇതൊക്കെ മറന്നു. അതുകൊണ്ടാണ് ഇന്ന് നമുക്കും പരിസ്ഥിതിയെ പറ്റി ഓര്‍മ്മിക്കുന്നതിനുവേണ്ടി ഒരു ദിനം ആചരിക്കേണ്ടിവരുന്നത്. ഇത് നല്ലത് തന്നെയാണ്. എല്ലാ വീടുകളിലും ഈ സ്മരണ ഉണ്ടാവണം. ഈ വര്‍ഷം ആഗസ്റ്റ് 30നാണ് നാം പരിസ്ഥിതിദിനം ആചരിക്കുന്നത്. നാഗപഞ്ചമി, ഗോവര്‍ദ്ധന പൂജ, തുളസീ വിവാഹം എന്നിവയെല്ലാം ഉചിതമായ രീതിയില്‍ ആചരിച്ച്, നമ്മുടെ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കണം. അങ്ങനെ പുതിയ തലമുറയും നമ്മുടെ സംസ്‌കാരത്തെപ്പറ്റി അറിയും. നമ്മളും പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയെ കീഴ്‌പ്പെടുത്തുകയല്ല സംരക്ഷിക്കുകയാണ് വേണ്ടത്. പ്രകൃതിയില്‍ നിന്നും പോഷണം സ്വീകരിച്ച് അതിനെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തണം. ഇങ്ങനെ നാം ജീവിച്ചാല്‍, കഴിഞ്ഞ 300-350 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ കോട്ടങ്ങള്‍ വരുന്ന 100-200 വര്‍ഷങ്ങള്‍ കൊണ്ട് മറികടക്കാന്‍ നമുക്ക് കഴിയും. പ്രപഞ്ചവും മനുഷ്യകുലവും സുരക്ഷിതവും ജീവിതം സുന്ദരവുമാവും.


ഈ ദിവസം ആഘോഷിക്കുമ്പോള്‍ നമ്മള്‍ മനോരഞ്ജകമായ പരിപാടി നടത്തുകയാണെന്ന ചിന്ത വേണ്ട. മുഴുവന്‍ പ്രപഞ്ചത്തെയും പോഷിപ്പിക്കുന്നതിനും ജീവിതം സുന്ദരമാക്കുന്നതിനും എല്ലാവര്‍ക്കും പുരോഗതി ഉണ്ടാക്കുന്നതിനുമാണ് ഇത്തരം പരിപാടികള്‍ നടത്തുന്നത് എന്നാണ് നാം ചിന്തിക്കേണ്ടത്. ഈ ഒരു ദിവസത്തെ സന്ദേശം, വര്‍ഷം മുഴുവന്‍, ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ പ്രാവര്‍ത്തികമാക്കണം. ഇതാണ് ഞാന്‍ നിങ്ങളുടെ മുന്നിലേക്ക് വെക്കുന്ന ചിന്തകള്‍. എല്ലാവര്‍ക്കും ശുഭാശംസകള്‍.

Share5TweetSendShareShare

Latest from this Category

കശ്മീരില്‍ മംഗളേശ്വര ഭൈരവക്ഷേത്രം പുനര്‍ജനിക്കുന്നു

മയക്കുമരുന്ന് കടത്തിലൂടെ പണം സ്വരൂപിക്കാന്‍ നിരോധിത സംഘടനകള്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍റെ അനുജനും

പി.ടി.ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ പദ്ധതി പാതിവഴിയില്‍ നിലച്ചു

കാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ മരിച്ചു, 24 പേരുടെ നില ഗുരുതരം

കൊടുങ്ങല്ലൂർ ഭരണി അന്നദാന വേദിയിൽ ഭൂ പോഷണ അഭിയാൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കശ്മീരില്‍ മംഗളേശ്വര ഭൈരവക്ഷേത്രം പുനര്‍ജനിക്കുന്നു

മയക്കുമരുന്ന് കടത്തിലൂടെ പണം സ്വരൂപിക്കാന്‍ നിരോധിത സംഘടനകള്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍റെ അനുജനും

പി.ടി.ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ പദ്ധതി പാതിവഴിയില്‍ നിലച്ചു

കാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ മരിച്ചു, 24 പേരുടെ നില ഗുരുതരം

കൊടുങ്ങല്ലൂർ ഭരണി അന്നദാന വേദിയിൽ ഭൂ പോഷണ അഭിയാൻ

മാലിന്യ സംസ്കരണം നിരീക്ഷിക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണല്‍

Load More

Latest English News

Kerala welcomed the ‘incredible yogi’ on Feb 22

Witness of Teacher’s Brutal Murder Ends Her Life

Communists are criminals ; Have never seen good communists, says Hungarian filmmaker Bela Thar

Loose Talk Have No Room In Democracy, Says Hon. Goa Gov

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies