ലഡാക്ക്: ഇന്ത്യൻ അതിർത്തിയിൽ ചൈന വീണ്ടും നുഴഞ്ഞു കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.ലഡാക്കിലെ റെജാങ് ലാ പ്രദേശം കൈവശപ്പെടുത്താനായിരുന്നു ചൈനയുടെ ശ്രമം.ഇതോടെ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ വീണ്ടും മുഖാമുഖം നിന്നു.പാൻഗോങ്ങിനടുത്തുള്ള റെജാങ് ലായിൽ ഇരുവശത്തുനിന്നും 40-50 സൈനികരാണ് മുഖാമുഖം എത്തിയത്.
ഈ പ്രദേശം മുഴുവൻ ഇന്ത്യയുടെ നിയന്തണത്തിലാണ്.ഈ പ്രദേശം പാങ്കോങ്ങിലെ ഒരു എലവേഷൻ ഏരിയയായി കണക്കാക്കപ്പെടുന്നു. തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണിത്.ഇന്ത്യൻ സൈനികരെ ഈ പ്രദേശത്ത് നിന്ന് മാറ്റി ഉയരം കൂടിയ
റെജാങ് ലാ പിടിച്ചെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.എന്നാൽ ചൈനയുടെ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി.
റെജാങ്ങ് ലായിലെത്തിയ പീപ്പിൾസ് ലിബറേഷൻ ആർമിയെ ഇന്ത്യൻ സൈന്യം തടഞ്ഞപ്പോൾ ചൈന വെടിയുതിർക്കുകയായിരുന്നു. വ്യോമാക്രമണത്തിലൂടെ ഇന്ത്യൻ സൈനികരെ ഭയപ്പെടുത്താനായിരുന്നു ചൈനയുടെ അടുത്ത ശ്രമം. എന്നാൽ ഇന്ത്യൻ സൈന്യം അല്പം പോലും പിന്നോട്ട് പോകാതെ തന്നെ ചൈനയുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.
Discussion about this post