‘ ഇന്ന് ഞാനിവിടെ വന്നു , ഭാരതാംബയുടെ മഹാനായ പുത്രന് പ്രണാമമർപ്പിക്കാൻ ‘ 2018 ജൂൺ 7 ന് ആർ.എസ്.എസ് സ്ഥാപകൻ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ജന്മഗൃഹം സന്ദർശിച്ച ശേഷം സന്ദർശക പുസ്തകത്തിൽ പ്രണാബ് മുഖർജി എഴുതി.
ഇന്ത്യയുടെ ചരിത്രത്തില്‍ ആര്‍എസ്എസ് തലവന് രാഷ്ട്രപതി ഭവനില്‍ വിരുന്നുനല്‍കിയ ആദ്യ രാഷ്ട്രപതിയായിരുന്നു പ്രണാബ് മുഖർജി .രാഷ്ട്രപതി സ്ഥാനത്ത് ഇരുന്ന സമയത്ത് തന്നെ ആര്‍എസ്എസ് ബിജെപി നേതാക്കളുമായി ഗാഢമായ ആത്മബന്ധം സൂക്ഷിച്ചിരുന്നു.
രാഷ്ട്രപതി സ്ഥാനത്ത് നിന്നും ഇറങ്ങിയതിന് ശേഷമാണ് 2018 ജൂണ്‍ 7ന്ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ നടന്ന ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്.
പ്രണാബ് മുഖർജി ക്യാമ്പിൽ പങ്കെടുക്കുന്നതിനെതിരേ നിരവധി കോൺഗ്രസ് നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും താൻ പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് പ്രണാബ് വ്യക്തമാക്കിയിരുന്നു. പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല അടക്കമുള്ളവർ പ്രണാബ് മുഖർജിയ്ക്ക് കത്തയക്കുകയും ചെയ്തു.എന്നാൽ അതൊന്നും അദ്ദേഹത്തെ പിന്നോട്ടാക്കിയില്ല .
മാത്രമല്ല ഹരിയാനയിലെ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രണബ് മുഖർജി ഫൗണ്ടേഷൻ ആസൂത്രണം ചെയ്തിരിക്കുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ ആർ എസ് എസിന്റെ സഹായത്തോടെ നടപ്പിലാക്കാനും ആലോചനകൾ ഉണ്ടായിരുന്നു.
ആര്‍.എസ്.എസിന് നല്ല സ്വാധീനമുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മുതിര്‍ന്നവരും ചെറുപ്പക്കാരുമായ 15 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രണാബ് മുഖര്‍ജി ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
രാഷ്ട്രപതിയായിരിക്കെയുള്ള അവസാന ഔദ്യോഗിക ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ലഭിച്ച കത്ത് തന്റെ ഹൃദയം തൊട്ടെന്ന് പ്രണാബ് മുഖര്‍ജി പറയുകയും ചെയ്തിരുന്നു. രാഷ്ട്രത്തിന് നൽകുന്ന സംഭാവനയ്ക്ക് നന്ദി അറിയിക്കുന്നു. നേതൃത്വം കൊണ്ടും ഉന്നത മൂല്യങ്ങള്‍ കൊണ്ടും ലാളിത്യം കൊണ്ടും അങ്ങ് ഞങ്ങളെ പ്രചോദിപ്പിച്ചു. പ്രധാനമന്ത്രി ആയതിന് ശേഷം എനിക്ക് മുമ്പിലുള്ള ജോലി കഠിനവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഈ വേളയിലെല്ലാം നിങ്ങള്‍ ഒരു പിതാവിനെപ്പോലെ നിന്നു. താങ്കളുടെ മാര്‍ഗനിര്‍ദേശമാണ് എന്നില്‍ ആത്മവിശ്വാസവും കരുത്തും നിറച്ചത് എന്നൊക്കെയായിരുന്നു മോദി കത്തില്‍ എഴുതിയിരുന്നത്. കത്ത് ട്വിറ്ററിലൂടെ പ്രണാബ് മുഖര്‍ജി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post