തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടുത്തം. സെക്രട്ടറിയേറ്റ് ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് ഇക്കുറി കത്തിയത്. ഓഫീസ് സമയത്തെ അഗ്നിബാധ സെക്രട്ടറിയേറ്റിൽ പരിഭ്രാന്തി പരത്തി.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അലയൊലികൾ ആരംഭ ദശയിലായിരുന്ന ഓഗസ്റ്റ് 25ന് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം വന്‍ വിവാദമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു ഫാനില്‍നിന്നാണു തീ പടര്‍ന്നതെന്നാണു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിനു മുകളിലെ പേപ്പറില്‍ വീണു തീപിടിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതു വിശദീകരിക്കുന്ന ഗ്രാഫിക്‌സ് വീഡിയോ പൊലീസ് പുറത്ത് വിടുകയും ചെയ്തിരുന്നു.
അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഫയലുകള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായതെന്ന് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറൻസിക് വിഭാഗവും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Discussion about this post