ആർ.എസ്.എസ്.മുതിർന്ന പ്രചാരകൻ ടി.ശങ്കരൻ (70) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്ഥാന മുൻ വ്യവസ്ഥാ പ്രമുഖ് ആയിരുന്നു.
എറണാകുളം ചിറ്റൂർ സ്വദേശിയായ ടി. ശങ്കരൻ നാലരപതിറ്റാണ്ടായി ആർ.എസ്.എസ്. പ്രചാരകനായി കേരളത്തിലുടനീളം പ്രവർത്തിച്ചുവരികയായിരുന്നു. ദീർഘകാലം വനവാസി വികാസ കേന്ദ്രത്തിന്റെ സംസ്ഥാന ചുമതല വഹിച്ചിരുന്നു. വനവാസി വികാസ കേന്ദ്രം സംസ്ഥാന സംഘടനാ കാര്യദർശിയായിരുന്നു.
അടിയന്തിരാവസ്ഥ കാലത്ത് ആറ്റിങ്ങൽ, കിളിമാനൂർ,നാവായിക്കുളം ഭാഗങ്ങളിൽ പ്രചാരകനായിരുന്നു. അടിയന്തിരാവസ്ഥ പോരാട്ടത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവിച്ചിരുന്നു.
എളമക്കരയിലെ ആർ.എസ്.എസ്.കാര്യാലയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സംസ്‌കാരം വൈകിട്ട് അഞ്ചിന്.
Discussion about this post