ഡൽഹി: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഗ്രേറ്റ ത്യുൻബെക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ഗ്രെറ്റ ത്യുൻബെയുടെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ ഖലിസ്താന്‍ അനുകൂല സംഘടനയാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന പീസ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ ഇടപെടലുണ്ട് എന്നാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നത്.
ഖാലിസ്ഥാന്‍ വാദിയായ വ്യക്തിയുടെ സഹകരണത്തോടെ ആരംഭിച്ച സ്ഥാപനമാണ് പീസ് ഫോര്‍ ജസ്റ്റിസ്. കേസെടുത്തതിനു പിന്നാലെ ട്വീറ്റിന്റെയും ടൂൾ കിറ്റിന്റെയും പേരിൽ വിശദീകരണം നൽകാൻ ഡൽഹി പൊലീസ് ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് ഗ്രേറ്റ ട്വീറ്റും ടൂൾ കിറ്റും പങ്കു വെച്ചത്.
ഇതിൽ ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാൻ ഗ്രേറ്റ ആവശ്യപ്പെടുന്നു. അതേസമയം ടൂള്‍കിറ്റ് വിഷയം ഗൗരവപൂര്‍ണമായ ഒന്നാണെന്നും ചില വിദേശ ഗൂഢസംഘങ്ങൾ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തുന്നതിന് തെളിവാണിതെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Discussion about this post