മലപ്പുറം: ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസിൽ മൂന്ന് മലയാളികളെ എൻ ഐ എ അറസ്റ്റ് ചെയ്തു. മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ.റാഹിസ് റഷീദ് എന്നിവരാണ് പിടിയിലായത്. കേരളത്തിൽ എട്ടിടങ്ങളിൽ ഉൾപ്പടെ രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളിൽ നടന്ന റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്.
മലയാളിയായ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാൻ പദ്ധതിയിട്ടെന്നും എൻ ഐ എ വ്യക്തമാക്കുന്നു. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി എൻ ഐ എ അറിയിച്ചു.
കേരളത്തിൽ മലപ്പുറം, കാസർകോട്, കണ്ണൂർ കൊല്ലം എന്നിവിടങ്ങളിലും ഡൽഹിയിൽ ജാഫറാബാദിലും കർണ്ണാടകയിൽ ബംഗലൂരുവിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ ലാപ്പ്ടോപ്പ്, മൊബൈൽ , സിംകാർഡുകൾ, പെൻഡ്രൈവ്, എന്നിവ കൂടാതെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട നിരവധി രേഖളും കണ്ടെത്തിയെന്ന് എൻഐഎ വ്യക്തമാക്കി. കേസിൽ ഏഴ് പേരെയാണ് എൻഐഎ പ്രതി ചേർത്തിരിക്കുന്നത്. മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും കേരളത്തിലും കർണാടകത്തിലും ചിലരെ വധിക്കാൻ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ പദ്ധതിയിട്ടെന്നും എൻ ഐ എ കണ്ടെത്തിയിരുന്നു.
Discussion about this post