കൊച്ചി: വർത്തമാനകാലമാധ്യമ രംഗത്തെ ദുഷ്പ്രവണതകളെ തുറന്നു കാട്ടി മാധ്യമ വെബിനാർ.നാലാം തൂൺ ദേശവിരുദ്ധമോ എന്ന വിഷയത്തിൽ വിശ്വ സംവാദ കേന്ദ്രമാണ് വെബിനാർ സംഘടിപ്പിച്ചത്.നരേന്ദ്ര മോദി സർക്കാരിനെതിരെയും ബിജെപിക്കുമെതിരെ വിമർശനമുയർത്തുന്നുവെന്നതിന്റെ പേരിൽ ഒരു വിഭാഗം മാധ്യമങ്ങൾ ദേശവിരുദ്ധ ചിന്തയാണ് പ്രചരിപ്പിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ബിജെപി സംസ്ഥാനജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. ഇത് ആഗോള അജണ്ടയുടെ ഭാഗമാണ്.വസ്തുതകളല്ല മറിച്ച് വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ചില മാധ്യമ പ്രവർത്തകരെ വിലക്കെടുത്താണ് ഇത് നടപ്പാക്കുന്നത്. ഇത്തരം വാർത്തകൾ ബിജെപിയെയല്ല മറിച്ച് രാജ്യഭദ്രതയെയാണ് ഉന്നം വെക്കുന്നത്. ഒരേ രീതിയിൽ വ്യാജ വാർത്തകൾ പല മാധ്യമങ്ങളിലൂടെയും പുറത്തു വരുന്നതിന് പിന്നിൽ ആസൂത്രണമുണ്ട്. ഇസ്രായേലിൽ മലയാളിപെൺകുട്ടി ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ ചില രാഷ്ടീയ പാർടികൾ ഇക്കാര്യത്തിൽ മൗനം പാലിച്ചു.രാഷ്ടീയ പാർടികൾ തമസ്കരിക്കുന്നവ പുറത്ത് കൊണ്ടുവരേണ്ട മാധ്യമങ്ങളാണ് ആരെയൊക്കെയോ ഭയന്ന് ഈ വാർത്തയുടെ പിന്നിലെ വസ്തുതകളെ തമസ്കരിച്ചത്. അദ്ദേഹം പറഞ്ഞു. മാധ്യമ രംഗത്ത് അപചയം സംഭവിച്ചിട്ടുണ്ടെന്ന് ഇടത് നിരീക്ഷകനായ റെജി ലൂക്കോസ് പറഞ്ഞു. മുഴവൻ മാധ്യമങ്ങളെയും കുറ്റപ്പെടുത്താനാവില്ല.എന്നാൽ കേന്ദ്ര സർക്കാർ വിമർശിക്കപ്പെടുമ്പോൾ അസഹിഷ്ണുത കാണിക്കുകയാണ് അദ്ദേഹം പറഞ്ഞു. ഇടത് മാധ്യമ സിണ്ടിക്കേറ്റാണ് മാധ്യമ രംഗത്തെ അപചയത്തിന് കാരണമെന്ന് സി.സദാനന്ദൻ മാസ്റ്റർ പറഞ്ഞു. കോവിഡിന്റെമൂന്നാം തരംഗത്തെ നേരിടുന്നതിൽ നമ്മൾ അലംഭാവം കാണിച്ചുവെന്ന ഡോ.മോഹൻ ഭഗവതിന്റെ നിരീക്ഷണത്തെ ആർ എസ് എസ് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയെന്ന് വളച്ചൊടിക്കുകയാണ് മാധ്യമങ്ങൾ ചെയ്ത് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകനായ അനുനാരായണൻ ചർച്ച നയിച്ചു.
Discussion about this post