തിരുവനന്തപുരം: മണ്ണിനും മനസ്സിനും പുണ്യസുഗന്ധമരുളുന്ന തുളസിത്തൈകള്‍ നട്ട് ബാലഗോകുലത്തിന്റെ ‘അങ്കണത്തുളസി” പദ്ധതിക്ക് തുടക്കം. വീടുകളില്‍ തുളസിത്തറ നിര്‍മ്മിച്ച് തുളസിച്ചെടി നട്ട് കുട്ടികള്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ‘അങ്കണത്തുളസി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.എന്‍ ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ കടമ്മനിട്ടയിലും പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ വെള്ളൂരിലും പരിപാടികളില്‍ പങ്കെടുത്തു.
മുറ്റത്തെ തുളസി കൊണ്ടുതന്നെ മാലകെട്ടി ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കണ്ണനു ചാര്‍ത്താന്‍ സാധിക്കണം എന്നതാണ് ലക്ഷ്യം
മുറ്റത്തൊരു തുളസിത്തറ പാരമ്പര്യത്തിന്റെ ഭാഗമാണ്. ആരോഗ്യത്തിനും ആരാധനയ്ക്കും ആവശ്യമായ തുളസിച്ചെടി വ്യാപകമായി നട്ടുപിടിപ്പിക്കണം. അതിനുവേണ്ടി യാണ് ‘അങ്കണത്തുളസി ‘ പദ്ധതി. വീടുകളില്‍ തുളസിച്ചെടികള്‍ ധാരാളമായി വച്ചുപിടിപ്പിക്കുക. തുളസിയുടെ ഔഷധഗുണവും മാഹാത്മ്യവും തിരിച്ചറിയുകയും പ്രചരിപ്പിക്കുകയും ചെയ്യുക. തുളസീവന്ദനം നിത്യജീവിതത്തിന്റെ ഭാഗമാക്കാനാണ് ബാലഗോകുലം ലക്ഷ്യമിടുന്നത്. സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ പറഞ്ഞു.
Discussion about this post