ഭോപ്പാല്‍: രാജ്യത്തെ ഏറ്റവും വലിയ ഹ്രസ്വചിത്രമഹോത്സവത്തിന് ഭോപാലില്‍ അരങ്ങൊരുങ്ങുന്നു. 2022 ഫെബ്രുവരി 18, 19, 20 തീയതികളിലായി നടക്കുന്ന ചിത്രഭാരതി ദേശീയ ഷോര്‍ട് ഫിലിംഫെസ്റ്റിവലിന് എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്. ഷോര്‍ട്ഫിലിം, അനിമേഷന്‍, ഡോക്യുമെന്ററി, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഷോര്‍ട്ഫിലിമിന് പരമാവധി 30 മിനിട്ട് ദൈര്‍ഘ്യം ആകാം. ഡോക്യുമെന്ററി(45 മിനിട്ട്), അനിമേഷന്‍(5 മിനിട്ട്), കാമ്പസ് ഫിലിം(20 മിനിട്ട്) എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള പരമാവധി സമയം.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം, അണ്‍ലോക്ഡൗണ്‍, വോക്കല്‍ ഫോര്‍ ലോക്കല്‍, സന്തുഷ്ടഗ്രാമം സമൃദ്ധരാഷ്ട്രം, ഭാരതീയസംസ്‌കൃതിയും മൂല്യങ്ങളും, പരിസ്ഥിതിയും ഊര്‍ജ്ജവും, കുടുംബം, വിദ്യാഭ്യാസവും പ്രതിഭയും എന്നീ വിഷയങ്ങളിലൊന്നിനെ ആധാരമാക്കിയുള്ളതാകണം ചിത്രീകരണങ്ങള്‍.
മികച്ച ഷോര്‍ട് ഫിലിമിന് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം ലഭിക്കും. വിവിധ വിഭാഗങ്ങളിലായി 10 ലക്ഷം രൂപയുടെ പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. ഇ മെയില്‍: [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് : www.chitrabharati.org
Discussion about this post