പൂനെ: മാതൃരാജ്യവും മഹത്തായ ഭൂതകാലവുമാണ് രാഷ്ട്ര ഏകതയുടെ ആധാരമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പൂനെ ആസ്ഥാനമായുള്ള ഗ്ലോബല്‍ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘രാഷ്ട്ര സര്‍വപ്രഥം’ പരിപാടിയിഅദ്ദേഹത്തെ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ രാജ്യത്തെ മുഴുവന്‍ ജനതയുടെയും പൂര്‍വ്വികര്‍ ഒന്നാണ്. മുസ്ലീങ്ങളുടെ ആധിപത്യത്തെക്കുറിച്ചല്ല ഭാരതത്തിന്റെ മുന്നേറ്റത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ശക്തിശാലിയാകാനുള്ള ഭാരതത്തിന്റെ ആഗ്രഹത്തെ ആരും ഭയപ്പെടേണ്ടതില്ല, അത് ആര്‍ക്കും തടയാനുമാകില്ല. എന്നാല്‍ ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തി അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. അത്തരം ഭ്രാന്തന്‍ സമീപനങ്ങളെ മുസ്ലീം ബുദ്ധിജീവികള്‍ എതിര്‍ക്കുകയും അപലപിക്കുകയും വേണമെന്ന് ഇസ്ലാമിക പണ്ഡിതസമൂഹം അണിനിരന്ന സമ്മേളനത്തില്‍ സര്‍സംഘചാലക് പറഞ്ഞു.
അധിനിവേശത്തിലൂടെയാണ് ഇസ്ലാം ഇന്ത്യയില്‍ വന്നതെന്നത് ചരിത്രമാണ്. അത് പറയണം. മതമൗലികവാദത്തിനെതിരെ ചിന്തിക്കുന്ന ഇസ്‌ളാമിക സമൂഹത്തിന് കടുത്ത നിലപാട് സ്വീകരിക്കണം. നമുക്ക് അത്തരക്കാരെ തിരുത്തേണ്ടിവരും. അതെത്രയും വേഗം ആരംഭിക്കുന്നുവോ അത്രയും മികച്ച ഫലമുണ്ടാകും. നമ്മുടെ പാരമ്പര്യമാണ് ഐക്യത്തിന്റെ അടിസ്ഥാനം. ഹിന്ദു എന്നത് ഒരു ഭാഷാപരവും സാമുദായികവുമായ സ്വത്വമല്ല, മറിച്ച് മനുഷ്യവികാസത്തിന് സഹായിക്കുന്ന പാരമ്പര്യത്തിന്റെ പേരാണ്, ഭാരതം ഒരു മഹാശക്തിയാകും, അത് പക്ഷേ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനല്ലെന്ന് സര്‍സംഘചാലക് പറഞ്ഞു.
ബ്രിട്ടീഷുകാരാണ് ഭിന്നത സൃഷ്ടിച്ചത് ഹിന്ദുക്കള്‍ ഭൂരിപക്ഷമായതിനാല്‍ സ്വതന്ത്രജനാധിപത്യഭാരതത്തില്‍ എല്ലാം ലഭിക്കുന്നത് അവര്‍ക്കായിരിക്കുമെന്നും മുസ്ലീങ്ങള്‍ക്ക് ഒന്നും കിട്ടില്ലെന്നും അവരുടെ ആഗ്രഹങ്ങള്‍ ഭാരതത്തില്‍ പൂര്‍ത്തീകരിക്കപ്പെടില്ലെന്നും ബ്രീട്ടീഷുകാര്‍ പ്രചരിപ്പിച്ചു. ഇസ്‌ളാം ഭാരതത്തില്‍ ഇല്ലാതാകുമെന്ന അവരുടെ നുണപ്രചരണമാണ് പ്രത്യേകരാഷ്ട്രത്തിനുള്ള മുറവിളിക്ക് കാരണം. സ്വതന്ത്രഭാരതം 75 വര്‍ഷം പിന്നിടുന്നു. ബ്രിട്ടീഷുകാരന്‍ പറഞ്ഞതുപോലെ സംഭവിച്ചോ? ഇസ്ലാം ഭാരതത്തില്‍ ഇല്ലാതായോ? ഇസ്ലാം എന്ന് ഇന്ത്യയില്‍ വന്നോ അന്ന് മുതല്‍ അവരിവിടെയുണ്ട്. ഭരണാധികാരികളായും അല്ലാതെയും. രാജ്യത്തിന്റെ ഏത് പദവിയിലും മുസ്ലീമിന് കടന്നിരിക്കാനുള്ള സര്‍വസ്വാതന്ത്ര്യം ഇന്ന് ഭാരതത്തിലുണ്ട്. ഹിന്ദുക്കളോട് ബ്രിട്ടീഷുകാരന്‍ പറഞ്ഞത് മുസ്ലീങ്ങളൊക്കെ തീവ്രവാദികളാണെന്നാണ്. ഇരുകൂട്ടരെയും തമ്മിലടിപ്പിക്കുകയായിരുന്നു അവരുടെ ഉന്നം. നമുക്ക് നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റണം. രോഗത്തിന്റെ വേര് തേടി സ്ഥായിയായ പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ലെഫ് ജനറല്‍ സയ്യിദ് ഹസ്‌നൈന്‍, ഇസ്ലാമിക പണ്ഡിതരായ കലീം അഹ്മദ് സിദ്ദിഖി, സയ്യിദ് അബ്ദുള്ള താരിഖ്, മൗലാന സക്വാന്‍ നദ്വി, സിറാജുദ്ദീന്‍ ഖുറേഷി, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് നദീം കിര്‍മാണി, എഎംയു ഫാക്കല്‍റ്റി റെഹാന്‍ അക്തര്‍, ഹാജി സയ്യിദ് സല്‍മാന്‍ ചിഷ്തി, ഗാഡി നാഷിന്‍-ദര്‍ഗ അജ്മീര്‍ ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരതത്തില്‍ എല്ലാവരും തുല്യര്‍
നാനാത്വമാണ് ഭാരതീയ ഏകതാനതയുടെ സൗന്ദര്യം. വിവിധതകള്‍ ആക്രമിക്കപ്പെടുന്ന ഇടങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. വൈവിധ്യത്തില്‍ സൗന്ദര്യം കണ്ട സമൂഹങ്ങള്‍ സമഗ്രവും സമ്പൂര്‍ണവുമാണ്. ഭാരതത്തില്‍ എല്ലാവരും തുല്യരാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍
പാകിസ്ഥാനെതിരെ ജാഗ്രത വേണം
‘മാറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിനനുസരിച്ച് മുസ്ലീം ബുദ്ധിജീവികള്‍ ജാഗരൂകരായിരിക്കണം. അഫ്ഗാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ മറയാക്കി ഇന്ത്യന്‍ മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും വേണം.
ലെഫ് ജനറല്‍ സയ്യിദ് ഹസ്‌നൈന്‍,കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍
Discussion about this post