കൊച്ചി: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് തടയിടാന്‍ മുസ്ലീം സംഘടനകള്‍ യോഗം ചേരുന്നു. സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 22ന് കോഴിക്കോടാണ് യോഗം. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി തങ്ങളാണ് യോഗം വിളിച്ചിരുക്കുന്നത്.
പാലാ ബിഷപ്പിന്റെ പ്രസംഗം ഗൗരവത്തോടെയാണ് മുസ്ലീം സംഘടനകള്‍ വിലയിരുത്തുന്നത്. ഹിന്ദു, കൃസ്ത്യന്‍ സംഘടനകള്‍ ഒന്നിക്കുന്നത് അപകടകരമാകുമെന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കൂടിയാലോചനയ്ക്ക് കളമൊരുങ്ങുന്നത്. ബിജെപി നേതാക്കള്‍ പാലാ ബിഷപ്പിനെ കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് സമാധാനം തകര്‍ക്കുന്നതിലേക്ക് നയിക്കുമെന്ന വാദമുയര്‍ത്തിയാണ് മുസ്ലീം സംഘടനകള്‍ കൈകോര്‍ക്കാന്‍ ഒരുങ്ങുന്നത്.
താമരശ്ശേരി രൂപത പുറത്തിറക്കിയ മതപാഠപുസ്തകത്തെക്കുറിച്ചും മുസ്ലീം സംഘടനായോഗം ചര്‍ച്ച ചെയ്യും. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംവരണവും സ്‌കോളര്‍ഷിപ്പുമൊക്കെയായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നതിന് രൂപീകരിച്ച സച്ചാര്‍ സംരക്ഷണസമിതിയുടെ പേരില്‍ യോഗം വിളിച്ചുചേര്‍ക്കുന്നത് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ രഹസ്യസ്വഭാവം പരിഗണിച്ചാണെന്നാണ് വിലയിരുത്തല്‍.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)








Discussion about this post