ലഖ്‌നൗ: ദ്വിരാഷ്ട്രവാദത്തിന്റെ വക്താവായിരുന്ന സയ്യിദ് അഹ്മദ് ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി. ഇന്ത്യാവിഭജനത്തിനും പാകിസ്താന്‍ രൂപീകരണത്തിനും കാരണമായ വിഭജന ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആദ്യകാല വക്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. സയ്യിദ് അഹമ്മദ് ഖാനെ പ്രകീര്‍ത്തിക്കുന്ന ‘സയ്യിദ് അഹമ്മദ് ഖാന്‍: റീസണ്‍, റിലിജിയന്‍, നേഷന്‍’ എന്ന പുസ്തകം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. താരിഖ് മന്‍സൂര്‍ പുറത്തിറക്കി. പ്രൊഫ.എം ഷാഫി കിദ്വായി രചിച്ച പുസ്തകം സയ്യിദ് അഹമ്മദ് ഖാന്റെ ‘സമഗ്രജീവിതചരിത്രമാണ്. വൈസ് ചാന്‍സലറെ കൂടാതെ, എഎംയു രജിസ്ട്രാര്‍ അബ്ദുല്‍ ഹമീദ്, ഐപിഎസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ബ്രിട്ടീഷ് സാമ്രാജ്യത്തോട് വിശ്വസ്തത പുലര്‍ത്തേണ്ടത് മുസ്ലീങ്ങളുടെ കടമയാണെന്നതായിരുന്നു സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ വാദം. ക്രിസ്ത്യാനികളായ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രജകളായിരിക്കുന്നത് ഹിന്ദുക്കളായിരിക്കുന്നതിനേക്കാള്‍ അഭികാമ്യമാണെന്നും ഹിന്ദുക്കളും മുസ്ലീങ്ങളും സമാധാനപരമായി സഹവസിക്കുന്നത് ‘അസാധ്യവും അചിന്തനീയവും’ ആണെന്നും വാദിച്ച സയ്യിദ് അഹമ്മദ് ഖാന്റെ ജീവിതകഥ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയതില്‍ പ്രതിഷേധം ശക്തമാണ്.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post