കാബൂള്‍: 2000 വര്‍ഷം പഴക്കമുള്ള ബാക്ട്രിയന്‍ നിധി തേടി താലിബാന്‍. നിധി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍, അത് രാജ്യദ്രോഹമാണെന്ന് താലിബാന്‍ ഇടക്കാല മന്ത്രിസഭയുടെ സാംസ്‌കാരിക കമ്മീഷന്‍ ഡെപ്യൂട്ടി ഹെഡ് അഹ്മദുല്ല വാസിഖ് പറഞ്ഞു. സാമ്പത്തികമായി തകര്‍ന്ന സാഹചര്യത്തിലാണ് താലിബാന്‍ നിധിക്ക് പിന്നാലെ നീങ്ങുന്നത്. ചൈനയും പാകിസ്ഥാനും ഒഴിച്ചുള്ള എല്ലാ രാജ്യങ്ങളും താലിബാന്‍ ഭരണകൂടത്തോട് അകലം പാലിക്കുന്ന സാഹചര്യത്തിലാണ് ബാക്ട്രിയന്‍ സ്വര്‍ണശേഖരത്തെ അവര്‍ ലക്ഷ്യമിടുന്നത്.
വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷെര്‍ബര്‍ഗാന്‍ ജില്ലയിലെ ഹില്‍ ഓഫ് ഗോള്‍ഡ് പ്രദേശത്ത് ബിസിഇ ഒന്നാം നൂറ്റാണ്ട് മുതല്‍ എ സിഇ ഒന്നാം നൂറ്റാണ്ട് വരെയുള്ള ആറ് സമ്പന്ന നാടോടികളുടെ ശവകുടീരങ്ങളില്‍ നിന്ന് 1978-79 ലാണ് ബാക്ട്രിയന്‍ നിധി ഖനനം ചെയ്‌തെടുത്തത്. മധ്യേഷ്യയില്‍ നിന്നുള്ള സാക ഗോത്രവര്‍ഗക്കാരുടെ ശവകുടീരങ്ങളില്‍ ഡോള്‍ഫിനുകള്‍, ദേവന്മാര്‍, ഡ്രാഗണുകള്‍, ടര്‍ക്കോയ്‌സ്, കാര്‍നെലിയന്‍, ലാപിസ് ലാസുലി തുടങ്ങിയ അര്‍ദ്ധവൃത്താകൃതിയിലുള്ള ഇരുപതിനായിരത്തിലധികം കലാസൃഷ്ടികള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണ മോതിരങ്ങള്‍, നാണയങ്ങള്‍, ആയുധങ്ങള്‍, കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍, ആയുധങ്ങള്‍, കിരീടങ്ങള്‍ എന്നിവയും അവയില്‍ ഉണ്ടായിരുന്നു.
ബാക്ട്രിയന്‍ സ്വര്‍ണശേഖരത്തിന്റ കണ്ടെത്തല്‍ പുരാവസ്തുലോകത്തെ ഇളക്കിമറിച്ചതായി ശവകുടീരങ്ങള്‍ കണ്ടെത്തിയ സംയുക്ത സോവിയറ്റ്-അഫ്ഗാന്‍ ടീമിനെ നയിച്ച മോസ്‌കോ പുരാവസ്തു ഗവേഷകനായ വിക്ടര്‍ സരിയാനിദി അദ്ദേഹത്തിന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ചൈനീസ്ബൂട്ട് ബക്കിള്‍സ്, റോമന്‍ നാണയങ്ങള്‍, സൈബീരിയന്‍ ശൈലിയിലുള്ള കഠാരകള്‍ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post