പ്രയാഗ: ജടായുരാമന്റെ സന്ദേശവുമായി പ്രയാഗയിലെത്തിയ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പ്രയാഗയിലെ അസ് – സബീറ സ്കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപികമാരും സ്കൂള്‍ അധികൃതരും ചേര്‍ന്ന് സ്വീകരണമൊരുക്കി. സ്ത്രീകള്‍ അബലകളല്ലെന്നും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരല്ലെന്നും തെളിയിക്കുന്നതാണ് സ്ത്രീസുരക്ഷാസദസ്സുകളിലെ പ്രതികരണമെന്ന് കുമ്മനം പറഞ്ഞു. സുരക്ഷയും മാന്യതയും ശാക്തീകരണവുമാണ് സ്ത്രീകള്‍ക്കാവശ്യമെന്ന് ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരന് സ്കൂള്‍ മുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടു. സ്കൂള്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ആരിഫ്, സബീറ, കാത്ത് ജാഫറി, ജാഹിദ, ഷബ്നം തുടങ്ങിയവര്‍ നേതൃത്വം നല്കി.
Discussion about this post