ജലന്ധര്‍: കോണ്‍ഗ്രസിന്റെ ദളിത് മുഖമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയെ അവതരിപ്പിക്കാനുള്ള നീക്കം പാളുന്നു. ചന്നി കപട ദളിതനാണെന്നാണ് ആക്ഷേപം. ഇദ്ദേഹം ക്രിസ്തുമതത്തിലേക്ക് മാറുകയും അദ്ദേഹം പഞ്ചാബിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മതപരിവര്‍ത്തന റാക്കറ്റിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ആളാണ് ചന്നിയെന്നാണ് ആരോപണം ഉയരുന്നത്. ചന്നിയുടെ ഭാര്യ നേരിട്ട് നയിക്കുന്ന എന്‍ജിഒ മതപരിവര്‍ത്തനത്തിന് കുപ്രസിദ്ധി നേടിയതാണ്. പഞ്ചാബിലെ ദളിത് ഹിന്ദുക്കളെ മതം മാറ്റുന്നതിനായി ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് വാതില്‍ തുറന്നു.സോണിയയുടെ ആളായി ചന്നി അറിയപ്പെടുന്നതിന് പിന്നിലും ഇതേകാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മോശം പെരുമാറ്റത്തിന് പല തവണ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് സോണിയ പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക് അവരോധിച്ച ചരണ്‍ജിത് ചന്നിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അത്തരം പെരുമാറ്റത്തിന്റെ പേരില്‍ ഐപിഎസ് ഉദ്യോഗസ്ഥയോാട് ക്ഷമ ചോദിച്ചയാളാണ് ചന്നി.
മീ ടൂ ആരോപണങ്ങളിലും ചന്നി കുടുങ്ങിയിട്ടുണ്ട്. ക്യാപ്റ്റന്‍ അമരീന്ദറിനെ പുറത്താക്കി സോണിയാകുടുംബം ചന്നിയെ വാഴിച്ചതിനെതിരെ പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും പാര്‍ട്ടിയില്‍ കലാപം മുറുകുന്നതിനിടെയാണ് ഈ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
പാരമ്പര്യമുള്ള പാര്‍ട്ടിയെ നശിപ്പിക്കുകയാണ് സോണിയ ചെയ്യുന്നതെന്ന് ആക്ഷേപം മുതിര്‍ന്ന നേതാക്കള്‍ തന്നെ ഉന്നയിക്കുന്നു. രാജ്യത്ത് തലപ്പൊക്കമുണ്ടായിരുന്ന നിരവധി നേതാക്കള്‍ പൂറത്താക്കപ്പെടുകയോ പുറത്താവുകയോ ചെയ്തത് സോണിയയുടെയും രാഹുലിന്റെയും കാലത്താണെന്ന് വിമര്‍ശകര്‍ പറയുന്നു. അര്‍ജുന്‍സിങ്, സീതാറാം കേസരി, ശരത് പവാര്‍, കെ. കരുണാകരന്‍, രാജേഷ് പൈലറ്റ്, മാധവറാവു സിന്ധ്യ തുടങ്ങി നിരവധി നേതാക്കള്‍ അസംതൃപ്തരായാണ് പാര്‍ട്ടിയില്‍ കഴിഞ്ഞതും ചിലര്‍ പുറത്തുപോയതും. പ്രണബ് മുഖര്‍ജിയോടും സോണിയയുടെ സമീപനം ഇതുതന്നെയായിരുന്നു. ഈ ഗണത്തിലെ അവസാനത്തെ ആളാണ് ക്യാപ്റ്റന്‍ അമരീന്ദര്‍.
അമരീന്ദറിന് പകരം ചന്നിയെപ്പോലൊരാളെ നിയോഗിക്കുക വഴി പഞ്ചാബിനെ അപമാനിക്കുകയാണ് സോണിയയും കോണ്‍ഗ്രസും ചെയ്യുന്നതെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു
Discussion about this post