ആലപ്പുഴ: വാരിയംകുന്നന് സ്മാരകവും മാപ്പിളക്കലാപത്തിന്റെ ഓര്‍മ്മയ്ക്ക് മ്യൂസിയവും സ്ഥാപിക്കുമെന്ന പ്രഖ്യാപിനത്തിന് പിന്നാലെ ടൂറിസം സര്‍ക്യൂട്ടുമായി സംസ്ഥാന സര്‍ക്കാര്‍. മാപ്പിള കലാപവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മാപ്പിളക്കലാപത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ച് ഡിവൈഎഫ്‌ഐ നടത്തുന്ന സെമിനാറുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാപ്പിളക്കലാപകാരികള്‍ ഹിന്ദുക്കളെ കൊന്നുതള്ളിയ തുവ്വൂര്‍ക്കിണര്‍ സ്മാരകമാക്കണമെന്നും തിരൂരില്‍ തുഞ്ചന്‍ പ്രതിമ സ്ഥാപിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമായി ഉയരുന്നതിനിടെ അതൊന്നും പിരഗണിക്കാതെയാണ് ടൂറിസം സര്‍ക്യൂട്ടുമായി മന്ത്രി പ്രകോപനം സൃഷ്ടിക്കുന്നത്.
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ഏറെ ചരിത്രപ്രാധാന്യമുള്ളവയാണ്. ഇവയുള്‍ക്കൊള്ളുന്ന ടൂറിസം സര്‍ക്യൂട്ടുമായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ ടൂറിസംവകുപ്പ് സ്വാഗതം ചെയ്യും. തിരൂരില്‍ നടന്നത് വാഗണ്‍ ട്രാജഡിയല്ല, വാഗണ്‍ കൂട്ടക്കൊലയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Discussion about this post