കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്‍ ഈ വര്‍ഷത്തെ കര്‍മ്മയോഗി പുരസ്‌കാരത്തിന് ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. 2022 ജനുവരി 21 ന് നടക്കുന്ന സേവാമൃതം പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സേവാദര്‍ശന്‍ പ്രസിഡന്റ് പ്രവീണ്‍ വാസുദേവ് അറിയിച്ചു. കവി എസ് രമേശന്‍ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌ക്കാരം.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി. ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവമാണ്. ജന്മഭൂമിയുടെ തിരുവനന്തപുരം, ന്യൂദല്‍ഹി ബ്യൂറോ ചീഫ്, ന്യൂസ് എഡിറ്റര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുള്ള ശ്രീകുമാര്‍, നിലവില്‍ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്ററാണ്. ശ്രീകുമാറിന് യുനിസെഫ്, കേരള മീഡിയ അക്കാദമി എന്നിവയുടെ ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്.
അമേരിക്ക കാഴ്ചയ്ക്കപ്പുറം, അമേരിക്കയിലും തരംഗമായി മോദി, മോദിയുടെ മനസ്സിലുള്ളത്. പി ടി ഉഷ മുതല്‍ പി പരമേശ്വരന്‍ വരെ, പ്രസ് ഗാലറി കണ്ട സഭ, മോഹന്‍ലാലും കൂട്ടുകാരും, അയോധ്യ മുതല്‍ രാമേശ്വരം വരെ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്.
Discussion about this post